ഇനി ന്യൂസിലൻഡിന് ബാറ്റ് ചെയ്യാനായില്ലെങ്കിൽ ഇന്ത്യയുടെ വിജയലക്ഷ്യം ഇങ്ങനെ

9

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ രസംകൊല്ലിയായി എത്തിയ മഴ പെയ്‌തൊഴിഞ്ഞിട്ടില്ല.

ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് മഴ എത്തിയത്. മഴ കനത്തതോടെ മഴനിയമ പ്രകാരം എന്ത് സംഭവിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Advertisements

നാളെ റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരമാവധി ഇന്ന് തന്നെ കളി നടത്താനാണ് ഐസിസി ആഗ്രഹിക്കുന്നത്. ഒട്ടും സാധിക്കാത്ത അവസ്ഥ വന്നാൽ മാത്രമെ റിസർവ് ദിനത്തിലേക്ക് കളി മാറ്റൂ. ഇനി മഴ തുടർന്നാൽ ഒരുപക്ഷേ ന്യൂസിലൻഡിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയുടെ വിജയലക്ഷ്യം എത്രയായിരിക്കും എന്നതാണ് ഏറ്റവും നിർണായകം.

ഇത് സംബന്ധിച്ച് ക്രിക്കറ്റ് സ്ഥിതിവിവര കണക്ക് വിദഗ്ധൻ മോഹൻദാസ് മേനോൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 20 ഓവർ വരെ മത്സരം ചുരുക്കിയാലുള്ള വിജയലക്ഷ്യങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കിവീസിൻറെ സ്‌കോർ ഇപ്പോൾ ഉള്ളതിൽ അവസാനിച്ചാൽ 46 ഓവറിൽ ഇന്ത്യൻ വിജയലക്ഷ്യം 237 റൺസായിരിക്കും. 40 ഓവറായി കളി ചുരുങ്ങിയാൽ ലക്ഷ്യം 223 ആകും. 35 ഓവറായാൽ 209, 30 ഓവറായാൽ 192, 25 ഓവറായാൽ 172, 20 ഓവറായാൽ 148 എന്നിങ്ങനെയാണ് കണക്കുകൾ.

Advertisement