ലുക്ക് ഉണ്ടെന്നേയുള്ളു ഞാൻ വെറും ഊളയാണ്; പൊട്ടി ചിരിപ്പിച്ച് പൃഥ്വിരാജ്, ബ്രദേഴ്സ് ഡേ ടീസർ വൈറൽ

33

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളത്തിലെ കരുത്തുറ്റ നടനായി മാറിയ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ടീസർ റിലീസ് ചെയ്തു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഒരു കോമഡി ആക്ഷൻ എന്റെടെയ്‌നറായിരുക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിൽ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ, സംഗീതം 4മ്യിൂസിക്സ്, എഡിറ്റിംഗ് അഖിലേഷ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, വിജയരാഘവൻ, ധർമ്മജൻ ബോൾഗാട്ടി, കോട്ടയം നസീർ, പ്രയാഗ മാർട്ടിൻ, മിയ ജോർജ്ജ്, തമിഴ് നടൻ സച്ചിൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഈ ചിത്രം ഓണത്തിന് തിയെറ്ററുകളിലെത്തും.

Advertisement