ടീമിൽ നിന്നും സ്വയം പിന്മാറ്റം, എംഎസ് ധോണിയെ ട്രോളി തേച്ചൊട്ടിച്ച് ഹേറ്റേഴ്സ്

11

ആഗസ്റ്റിൽ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിൽ നിന്നും സ്വയം പിന്മാറാനുളള എംഎസ് ധോണിയുടെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ വിക്കർ കൂപ്പർക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസപ്പെരുമഴ. രണ്ട് മാസം സൈനിക സേവനത്തിനായി വിനിയോഗിക്കാനാണ് ധോണി വിൻഡീസ് പര്യടനത്തിൽ നിന്നും സ്വയം പിന്മാറിയത്. എന്നാൽ ടീമിൽ സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായ ധോണി നടത്തുന്ന നാടകമാണ് സൈനിക സേവനം എന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ വാദിക്കുന്നത്. ധോണിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് വിവിധ ഫെയ്സ്ബുക്ക് പേജുകളിൽ പാറി നടക്കുന്നത്. ആർമിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്നന്റ് കേണലാണ് ധോണി. സൈന്യത്തിനായി എന്ത് സേവനമാണ് ധോണി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഇതോടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ റിഷഭ് പന്താകും ഇന്ത്യയുടെ ഫസ്റ്റ് വിക്കറ്റ് കീപ്പർ. ടെസ്റ്റിൽ സാഹയുടെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. അതെസമയം ധോണി ഇപ്പോൾ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചനകൾ. ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനിടേയാണ് സുഹൃത്ത് ധോണിയുടെ നിലപാടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Advertisement