മഴയെത്തും മുൻപേ അടക്കമുള്ള സിനിമകളിൽ പ്രധാന വേഷത്തിൽ, ഒപ്പം അഭിനയിച്ച സീരിയൽ നടനെ പ്രണയിച്ച് കെട്ടി, ഇപ്പോൾ രണ്ടുമക്കളുടെ അമ്മ: കീർത്തി ഗോപിനാഥിന്റെ വിശേഷങ്ങൾ

1738

മലയാളത്തിലെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായി ഒരു കാലത്ത് തിളങ്ങിയ പല നടിമാരും വിവാഹത്തോടെ കരിയർ അവസാനിപ്പിച്ചിരുന്നു. ചിലർ വർഷങ്ങൾക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തന്നെ തിരികെ വന്നിരുന്നു. നടി രശ്മി സോമൻ അടക്കമുള്ള നടിമാരെല്ലാം അതിന് ഉദ്ദാഹരണമാണ്.

കൂട്ടത്തിൽ നടി കീർത്തി ഗോപിനാഥുമുണ്ട്. ഒരു കാലത്ത് മലയാള സിനിമകളിലും സീരിയലുകളിലും നിറഞ്ഞു ന്നിനിരുന്ന താരമായിരുന്നു കീർത്തി ഗോപിനാഥ്. പാവം ഐഎ ഇവച്ചൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി കീർത്തി ഗോപിനാഥ്. എന്നാൽ പ്രേക്ഷകർക്ക് കീർത്തിയെ കൂടുതലായി പരിചയമുള്ളത് ജഗദീഷ് നായകനായ ജൂനിയർ മാൻഡ്രേക് എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയപ്പോളാണ്.

Advertisements

അതിൽ പ്രിയ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറി. വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച് സിനിമ രംഗത്ത് നിന്ന് ബൈ പറഞ്ഞ് പോയ നിരവധി നായികമാർ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് കീർത്തി ഗോപിനാഥും.

സീരിയൽ നടൻ രാഹുലുമായിട്ടുള്ള വിവാഹശേഷമാണ് കീർത്തിയെ അഭിനയ രംഗത്ത് നിന്നും കാണാതെ ആവുന്നത്. സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് കൊണ്ടിരുന്ന കീർത്തി രണ്ടാം വരവിൽ ആണിപ്പോൾ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മ അറിയാതെ എന്ന ഹിറ്റ് പരമ്പരയിലാണ് നടിയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Also Read
എന്നെ ആരും ഇപ്പോൾ അങ്ങനെ വിളിക്കണ്ട, തടി കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി അപ്സര രത്‌നാകരൻ, അയ്യേ നാണക്കേടെന്ന് ബേസിൽ

വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് നടി മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. കോട്ടയം സ്വദേശിനി ആയ കീർത്തി ഗോപിനാഥ് സിനിമകളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ ജീവിതം തുടങ്ങുന്നത്.

ചമ്പക്കുളം തച്ചൻ, ഗോത്രം, സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, കിടിലോൽകിടിലം, കീർത്തനം തുടങ്ങിയ സിനിമകളിൽ കീർത്തി ഗോപിനാഥ് തുടക്കകാലത്ത് അഭിനയിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ എന്ന സിനിമയിലെ കഥാപാത്രമാണ് കീർത്തി ഗോപിനാഥിന്റെ ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന വേഷം.

മമ്മൂട്ടി നായകനായി എത്തിയ സിനിമയിൽ ശോഭനയും ആനിയും ആണ് നായികമാരായി തിളങ്ങിയത്. ആനി അവതരിപ്പിച്ച ശ്രുതി എന്ന കഥാപാത്രത്തിന്റെ കോളേജ് ഗ്യാങ്ങിലെ കൂട്ടുകാരി ശ്വേതയായിട്ടാണ് കീർത്തി ഗോപിനാഥ് സിനിമയിൽ എത്തിയത്. സിനിമയുടെ ആദ്യ പകുതിയിൽ നിരവധി രംഗങ്ങളിൽ ശ്രുതി യോടൊപ്പം ശ്വേതയും വന്നു പോകുന്നുണ്ട്.

ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമായിരുന്നു അത്. സുരേഷ് ഗോപി നായകനായി എത്തിയ കർമ്മ എന്ന സിനിമയിലും കീർത്തി ഗോപിനാഥിനെ പിന്നീട് പ്രേക്ഷകർ കണ്ടു. തിലകൻ അവതരിപ്പിച്ച എംആർഎസ് മേനോൻ എന്ന കഥാപാത്രത്തിന്റെ മകൾ ശ്രീജയായിട്ടാണ് നടി സിനിമയിൽ എത്തിയത്.

കാഞ്ഞിരപ്പള്ളി കറിയാച്ചൻ സിനിമയിലെ രേഖ, ആകാശത്തേക്കൊരു കിളിവാതിൽ സിനിമയിലെ സുഭാഷിണി എന്ന കഥാപാത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ പത്തൊമ്പത് എന്ന സിനിമയിലെ നായികാതുല്യമായ വേഷവും പ്രേക്ഷകരുടെ ഓർമ്മയിൽ നിൽക്കുന്ന ഒന്നാണ്.

മിനി എന്നായിരുന്നു സിനിമയിലെ കഥാപാത്രത്തിന്റെ പേര്. ദേവികേ നിൻ മെയ്യിൽ വാസന്തം എന്ന സിനിമയിലെ ഗാനം ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ്. ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, വംശം, മന്ത്രമോതിരം തുടങ്ങിയ സിനിമകളിലും നടി പിന്നീട് അഭിനയിച്ചു.

സിനിമയിൽ നിന്നും സീരിയൽ രംഗത്തേക്ക് എത്തിയ താരം താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സീരിയലിൽ ഒപ്പം അഭിനയിച്ച രാഹുൽ എന്ന നടനെ നടി വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം കീർത്തി ഗോപിനാഥ് സിനിമയിൽ നിന്ന് ഇടവേളയെടുത്തു.

Also Read
ലാലേട്ടാ എന്നെ താഴെയിടല്ലേ എന്ന് ഞാൻ അപേക്ഷിച്ചു, പറയുന്നത് അനുസരിച്ചില്ലെങ്കിൽ താഴെയിടുമെന്ന് ശ്രീനിയേട്ടനും: അന്ന് സംഭവിച്ചത് പറഞ്ഞ് ഉർവശി

പിന്നീട് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം നടി മിനിസ്‌ക്രീനിൽ സജീവമായി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി നടി തിരിച്ചുവരവിൽ തിളങ്ങി. നീരജ മഹാദേവൻ എന്ന കീർത്തി ഗോപിനാഥിന്റെ കഥാപാത്രം മലയാളി സീരിയൽ പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തു.

അതേ സമയം തന്റെ തിരിച്ചുവരവിനെ കുറിച്ചും കുടുംബജീവിതത്തെ പറ്റിയും താരം പറയുന്നതിങ്ങനെ:

അവസരങ്ങൾ പലപ്പോഴായി വന്നിരുന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. മക്കളുടെ ജനനം, പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര അങ്ങനെ മനഃപൂർവം കണ്ടെത്തിയിരുന്നു കുറെ കാരണങ്ങൾ. ഈ ബ്രേക്കും മടങ്ങി വരുമൊക്കെ നിയോഗമായിട്ടാണ് കാണുന്നത്. മടങ്ങി വരവ് സീരിയലിലൂടെ ആണെങ്കിൽ സിനിമയെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്.

നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. തിരിച്ചുവരവിൽ സന്തോഷത്തിനേക്കാൾ ഏറെ ഉത്കണ്ഠ ആയിരുന്നു. ശരിയാകുമോ എന്ന് പേടികൊണ്ടാണ്. എല്ലാം നന്നായി തന്നെ സംഭവിച്ചു. ‘നീലവസന്തം’ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് ഞാൻ രാഹുലിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.
പിന്നീട് വിവാഹിതരാവുകയും ചെയ്തു.

രണ്ട് ആൺകുട്ടികളാണ് ഞങ്ങൾക്ക് ഉളളത്. മൂത്തയാൾ ഭരതും ഇളയാൾ ആര്യനും കീർത്തി പറഞ്ഞു. എന്റെ കുറച്ച് കാലത്തെ അഭിനയ ജീവിതത്തിൽ ഞാൻ സംതൃപ്തയായിരുന്നു. മാറി നിന്ന കാലത്തും ആ സ്‌നേഹം എിക്ക് പ്രേക്ഷകരിൽ നിന്നും തിരിച്ചറിയാൻ പറ്റിയിട്ടുണ്ട്. അഭിനേത്രിയായത് കൊണ്ട് മാത്രം കിട്ടുന്ന അംഗീകാരങ്ങളാണ് അതൊക്കെ. തിരുവനന്തപുരത്ത് പേയാടാണ് താമസം.

ഭർത്താവ് രാഹുൽ മോഹൻ നടനാണ്. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. നീലവസന്തം സീരിയലിൽ കൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. രണ്ട് മക്കളാണ്, ഭരതും ആര്യനും. മൂത്തയാൾ ബാംഗ്ലൂരിൽ ഫോറൻസിക് സയൻസ് പഠിക്കുന്നു, രണ്ടാമത്തെയാൾ ആറാം ക്ലാസിലും പഠുക്കുന്നു വെന്ന് കീർത്തി വെളിപ്പെടുത്തി.

Also Read
മുൻഭാര്യ മറ്റൊരു ബന്ധത്തിലായതിന് പിന്നാലെ തന്നേക്കാൾ 18ന് വയസ്സിന് താഴെയുള്ള നടി സബാ ആസാദുമായി ഹൃത്വിക് റോഷൻ പൊരിഞ്ഞ പ്രണയത്തിൽ, നടിക്കൊപ്പമുള്ള താരത്തിന്റെ വീഡിയോ പുറത്ത്

Advertisement