ആദ്യം ക്രഷ് തോന്നിയത് ഡാൻസ് ക്ലാസിൽ ഒപ്പം പഠിച്ച പയ്യനോട്, ഇപ്പോൾ സിംഗിളാണ്, ഒരു റിലേഷൻ ഉണ്ടാക്കാൻ താൽപര്യമുണ്ട്, ഭാവി വരന് വേണ്ട യോഗ്യതകൾ പറഞ്ഞ് നടി ഇനിയ

190

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇപ്പോഴുള്ളതിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികമാരിൽ ഒരാളാണ് നടി ഇനിയ. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചില്ലായെങ്കിൽ കൂടിയും ഇനിയയ്ക്ക് തമിഴിൽ നിന്ന് ധാരാളം അവസരങ്ങൾ തേടിയെത്തിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2005 ൽ മിസ് ട്രിവാൻഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Advertisements

തമിഴ് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് 2011ൽ നേടിയിട്ടുണ്ട്. അതിന് ശേഷമാണ് മലയാളത്തിൽ നിന്ന് താരത്തെ തേടി അവസരങ്ങൾ എത്തി തുടങ്ങിയത്. ഭാവിവരനെ കുറിച്ചും സങ്കൽപ്പങ്ങളെ കുറിച്ചും അടുത്തിടെ വെളിപ്പെടുത്തൽ നടത്തി ഇനിയ രംഗത്ത് എത്തിയിരുന്നു.

Also Read
പിരിയഡ്‌സ് കഴിഞ്ഞിട്ടും ബ്ലീഡിങ്, അമ്മ അതൊന്നും കാര്യമാക്കിയില്ല, ഇപ്പോള്‍ സീരിയസ് സ്‌റ്റേജില്‍, ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നത്, അമ്മയുടെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത

ഇപ്പോൾ സിംഗിളാണ്, മിംഗിളാവാൻ റെഡിയായിരിക്കുക ആണെന്നായിരുന്നു തമാശരൂപേണ ഇനിയ പറഞ്ഞത്. എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കമ്പനി തരുന്ന ആളാവണം. ഹെൽത്തി സംഭാഷണമാണ് ഏറെ ഇഷ്ടമെന്നും ഇനിയ പറയുന്നു.

ആദ്യമായി ക്രഷ് തോന്നിയത് ഡാൻസ് ക്ലാസിൽ ഒപ്പം പഠിച്ച പയ്യനോട് ആയിരുന്നു. ക്രഷ് ഒന്നുമല്ല, യഥാർഥ പ്രേമം ആയിരുന്നു. എനിക്ക് ഒരു സീരിയസ് റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. 2014 ൽ അത് ബ്രേക്കപ്പായി. വീട്ടുകാർക്ക് എല്ലാവർക്കും അതറിയാമായിരുന്നു.

സിനിമയിൽ നിന്നുള്ള ആളായിരുന്നില്ല അതെന്നും നടി വ്യക്തമാക്കുന്നു. മലയാളത്തിനെക്കാളും തമിഴിലാണ് എനിക്ക് കൂടുതൽ ഫാൻസ് ഉള്ളത്. താൻ കൂടുതൽ സമയവും തമിഴ്‌നാട്ടിലാണ്. കൂടുതൽ പ്രതിഫലം കിട്ടുന്നത് തമിഴിലാണ്.

പ്രതിഫലത്തിന്റെ കാര്യത്തിൽ തർക്കിക്കേണ്ടി വരുന്നത് കേരളത്തിലാണ്. എപ്പോഴും ഒരു വിലപേശൽ ഉണ്ടാവാറുണ്ട്. ഇത്ര കഴിവുള്ള താരമാണെന്ന് പറഞ്ഞാലും പിറകേട്ട് ഒരു വലിക്കൽ ഉണ്ടാവുമെന്നും ഇനിയ വ്യക്തമാക്കി.

Also Read
ചില വിവരം കെട്ടവൻമാർ ആ ചിത്രത്തെ കൂവി തോൽപ്പിക്കുക ആയിരുന്നു: ചാക്കോച്ചൻേയും ശാലിനിയുടേയും ആ കിടു സിനിമയ്ക്ക് സംഭവിച്ചത്

Advertisement