ചില വിവരം കെട്ടവൻമാർ ആ ചിത്രത്തെ കൂവി തോൽപ്പിക്കുക ആയിരുന്നു: ചാക്കോച്ചൻേയും ശാലിനിയുടേയും ആ കിടു സിനിമയ്ക്ക് സംഭവിച്ചത്

157

അനിയത്തിപ്രാവ് എന്ന ഫാസിൽ സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തിന്റെ അരുമകളായ റൊമാന്റിക് ജിഡികളായി മാറിയ താരങ്ങളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തി പ്രാവിന് പിന്നാലെ നക്ഷത്രത്താരാട്ട്, നിറം, പ്രേംപൂജാരി എന്നീ സിനിമകളിലും ഈ ഹിറ്റ് ജോഡി ഒന്നിച്ചിരുന്നു.

1999 ൽ ഹരിഹരൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രേം പൂജാരി. കുഞ്ചാക്കോ ബോബൻ ശാലിനി ജോഡികൾ അഭിനയിച്ച ഈ സിനിമ ഇവരുടെ മറ്റു സിനിമകളെ അപേക്ഷിച്ച് ഒരു വൻപരാജയമായിരുന്നു.

Advertisements

എന്നാൽ ഈ സിനിമയുടെ യഥാർത്ഥ ബോക്സ് ഓഫീസ് പരാജയ കാരണം വർഷങ്ങൾക്കിപ്പുറം ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഹരിഹരൻ. ഹരിഹരന്റെ വാക്കുകൾ ഇങ്ങനെ:

Also Read
പിരിയഡ്‌സ് കഴിഞ്ഞിട്ടും ബ്ലീഡിങ്, അമ്മ അതൊന്നും കാര്യമാക്കിയില്ല, ഇപ്പോള്‍ സീരിയസ് സ്‌റ്റേജില്‍, ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നത്, അമ്മയുടെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത

പ്രേം പൂജാരി എന്ന സിനിമയ്ക്ക് സംഭവിച്ചത് എന്തെന്നാൽ അന്ന് തിയേറ്ററിൽ ഒരു കൂവൽ പരിപാടിയുണ്ടായിരുന്നു. അതായത് ഒരു പടം റിലീസ് ചെയ്താൽ ആ പടത്തിന്റെ എതിര് വരുന്ന ആളുകൾ കൂവിക്കുക എന്ന രീതി. അപ്പോൾ അതിനെ കുറെ കൂവിച്ചു.

അതിനാൽ കൂവിയ ഭാഗമൊക്കെ തിയേറ്ററുകാർ കട്ട് ചെയ്തു കളഞ്ഞു. ഞാൻ ഒരാഴ്ച കഴിഞ്ഞു സിനിമ കാണാൻ പോയപ്പോൾ സിനിമ പകുതി മാത്രമേയുള്ളൂ. ഇതൊക്കെ ചെയ്യുന്നവർ ധൈര്യത്തിന്റെ പുറത്ത് ചെയ്യുന്നതല്ല വിവരക്കേടിന്റെ പുറത്ത് കാട്ടിക്കൂട്ടുന്നതാണ്.

നാല് കൂവൽ കേട്ടു എന്നാൽ എന്തിനാണ് കൂവുന്നത് അത് കൂവേണ്ട വിധം സ്‌ക്രീനിൽ എന്തേലും വൃത്തികെട് ഉണ്ടോ എന്ന് ചിന്തിക്കുന്നില്ല പ്രേക്ഷകർ. എന്നിരുന്നാലും എല്ലായ്പ്പോഴും ഒരേ പോലെ സിനിമ ചെയ്യാൻ കഴിഞ്ഞെന്നും വരില്ല.

ഒരു സിനിമ പരാജയപ്പെട്ടാൽ അതിലെ കഥ തെരെഞ്ഞെടുക്കുന്നതിന്റെ പ്രശ്നമാകാം അല്ലെങ്കിൽ അവതരിപ്പിക്കുന്ന രീതിയുടെ പ്രശ്നമാകാം അങ്ങനെ സിനിമ പരാജയപ്പെടുന്ന പ്രശ്നം പല രീതിയിലും വരാം എന്നും പ്രേം പൂജാരി എന്ന സിനിമയുടെ പരാജയ കാരണം പങ്കുവച്ചു കൊണ്ടു ഹരിഹരൻ വ്യക്തമാക്കുന്നു.

Also Read
മികച്ച വേഷങ്ങൾ കിട്ടിയിട്ടും സിനിമയിൽ നിന്നും പുറത്തായി, നടി മീരാനന്ദന്റെ സിനിമാ ജീവിതത്തിൽ സംഭിച്ചത്

Advertisement