പിരിയഡ്‌സ് കഴിഞ്ഞിട്ടും ബ്ലീഡിങ്, അമ്മ അതൊന്നും കാര്യമാക്കിയില്ല, ഇപ്പോള്‍ സീരിയസ് സ്‌റ്റേജില്‍, ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നത്, അമ്മയുടെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത

572

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കുടുംബവിളക്കില്‍ നിന്ന് പിന്മാറിയതിന് ശേഷവും സീരിയലില്‍ നിറസാന്നിധ്യമായിരുന്നു താരം. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്.

Advertisements

തന്റെ യൂട്യൂബ് ചാനലിലൂടെ താരം തന്റെ കുടുംബത്തെയും പ്രേക്ഷകര്‍ക്ക് സുപരിചിതരാക്കിയിരുന്നു. ഇപ്പോഴിതാ അമ്മയുടെ അസുഖത്തെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് അമൃത. അമ്മയ്ക്ക് യൂട്രസ് റിമൂവ് ചെയ്യേണ്ട സ്‌റ്റേജിലാണെന്ന് താരം പറയുന്നു.

Also Read; മുന്‍നിര നായികയാണെന്ന അഹങ്കാരമായിരുന്നു അവര്‍ക്ക്, കരാറ് അനുസരിച്ചുള്ള പണം തരും പക്ഷേ സിനിമയില്‍ നിങ്ങളുണ്ടാവില്ലെന്ന് അന്ന് ഞാന്‍ തുറന്നടിച്ച് പറഞ്ഞു, ദിനേശ് പണിക്കര്‍ പറയുന്നു

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് അമ്മ തലകറങ്ങി വീണിരുന്നു. അപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണെന്നായിരുന്നു. എന്നാല്‍ പിന്നീട് ടെസ്റ്റൊക്കെ കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന് പറഞ്ഞുവെന്നും വീട്ടിലെത്തിയപ്പോള്‍ വീണ്ടും അമ്മയ്ക്ക് അതേ പോലെ തന്നെ തലകറക്കവും ക്ഷീണവുമൊക്കെ വന്നുവെന്നും അമൃത പറയുന്നു.

ഒത്തിരി തവണ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീടാണ് അറിഞ്ഞത് യീട്രസില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്നും പിരിയഡ്‌സ് ആയി കഴിഞ്ഞാല്‍ ഏഴുദിവസത്തിനപ്പുറവും അമ്മയ്കക് ബ്ലീഡിങ് ഉണ്ടായിരുന്നുവെന്നും അമ്മ അതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും അമൃത പറയുന്നു.

Also Read: ടൊവി ചിരിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്, പെട്ടെന്നാണ് പൊട്ടിക്കരഞ്ഞത്, ശരിക്കും ഷോക്കായി, ധന്യ വര്‍മ പറയുന്നു

ഇപ്പോള്‍ സീരിയസ് സ്‌റ്റേജിലായിരിക്കുകയാണ്. എല്ലാവരും ഇത്തരം ബ്ലീഡിങുകള്‍ ശ്രദ്ധിക്കണമെന്നും ഇനി ആര്‍ക്കും ഇത്തരം അവസ്ഥകള്‍ ഉണ്ടാവരുതെന്നും അമ്മയ്ക്ക് പെട്ടെന്ന് തന്നെ ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നതെന്നും അമൃത പറയുന്നു.

Advertisement