മികച്ച വേഷങ്ങൾ കിട്ടിയിട്ടും സിനിമയിൽ നിന്നും പുറത്തായി, നടി മീരാനന്ദന്റെ സിനിമാ ജീവിതത്തിൽ സംഭിച്ചത്

377

മലയായളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സൂപ്പർ സംവിധായകൻ ലാൽജോസ് ഒരുക്കിയ മുല്ല എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരസുന്ദരി ആയിരുന്നു നടി മീരാ നന്ദൻ. പിന്നീട് ഒരു പിടി മികച്ച കഥാപാത്രങ്ങളെ മീരാ നന്ദൻ മലയാളത്തിൽ അവതരിപ്പിച്ചു.

ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ നിന്നാണ് മീര വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആകെ വിരലിലെണ്ണാവുന്ന സിനിമകളിലെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മീരാ നന്ദൻ എന്ന നായികയ്ക്ക് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിരുന്നു.

Advertisements

റിയാലിറ്റി ഷോയിലെ അവതാരകയിൽ നിന്ന് മുല്ല എന്ന സിനിമയിലെ നായികയായി അവിടെ നിന്ന് മീരാനന്ദൻ എന്ന നായികയിലേക്ക് ഉള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. എന്നാൽ സിനിമയിലെ തട്ടകം തനിക്ക് ചേർന്നതല്ല എന്ന് തീരുമാനിച്ച് മീര പെട്ടെന്നു തന്നെ കളം മാറ്റുക ആയിരുന്നു.

Also Read
മുന്‍നിര നായികയാണെന്ന അഹങ്കാരമായിരുന്നു അവര്‍ക്ക്, കരാറ് അനുസരിച്ചുള്ള പണം തരും പക്ഷേ സിനിമയില്‍ നിങ്ങളുണ്ടാവില്ലെന്ന് അന്ന് ഞാന്‍ തുറന്നടിച്ച് പറഞ്ഞു, ദിനേശ് പണിക്കര്‍ പറയുന്നു

ദുബായിലേക്ക് ചേക്കേറിയ മീരാനന്ദൻ സിനിമയോട് വിടപറഞ്ഞ റേഡിയോ ജോക്കിയായി മാറുകയായിരുന്നു. ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞാണ് മീരാനന്ദൻ ഐഡിയ സ്റ്റാർ സിംഗറിലെ റിയാലിറ്റിഷോയിൽ അവതാരകയായി തുടക്കം കുറിച്ചത്.

അവിടെനിന്ന് സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ചു. ഗൾഫിലെ എഫ്എം റേഡിയോയിൽ ജോക്കിയായി ഒരു അവസരം ലഭിച്ചു. പിന്നീട് മാറ്റങ്ങളുടെ ദിവസങ്ങളായിരുന്നു റേഡിയോ ജോക്കി ആയുള്ള തന്റെ അനുഭവം മീരയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. അവിടെനിന്ന് പൂർണ്ണമായും ഒരു റേഡിയോ ജോക്കിയിലേക്ക് മീര മാറി.

ജോലി എന്നതിനപ്പുറം റേഡിയോ ജോക്കിയായി ഉള്ള അനുഭവത്തെ ആണ് മീര സ്നേഹിച്ചു തുടങ്ങിയത്. തന്റെ ജീവിതത്തിലുണ്ടായ പ്രണയവും മീര തുറന്നുപറഞ്ഞിരുന്നു എന്നാൽ പ്രണയം ഒരു പരാജയമായപ്പോൾ സ്വന്തമായി പ്രണയിക്കുക എന്ന സത്യം അവർ മനസ്സിലാക്കി.

എന്തിനേക്കാളും ഉപരി കുടുംബം ആണെന്ന് യാഥാർഥ്യവും. ഇന്ന് മീരാനന്ദൻ, നടിയും, റേഡിയോ ജോക്കിയും മാത്രമല്ല ഒരു മോഡൽ കൂടിയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ എന്നും ആരാധകർക്കായി തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന മീര തന്റെ പുതിയ ജീവിതത്തിൽ വളരെ സന്തോഷവതിയാണ് താനും.

സനിമാ രംഗത്ത് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീരാനന്ദൻ. തന്റെ ഫോട്ടോഷൂട്ടുകൽ എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ്സ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിന്റെ പേരിൽ പലപ്പോഴും മീരാ നന്ദന് സൈബർ ആ ക്ര മ ണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

Also Read
പിരിയഡ്‌സ് കഴിഞ്ഞിട്ടും ബ്ലീഡിങ്, അമ്മ അതൊന്നും കാര്യമാക്കിയില്ല, ഇപ്പോള്‍ സീരിയസ് സ്‌റ്റേജില്‍, ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നത്, അമ്മയുടെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത

Advertisement