Home Entertainment

പത്തു വയസ് കൂടുതലുള്ള ആളെ കെട്ടണം, എനിക്ക് കൂടുതൽ താൽപ്പര്യം തമിഴ് പയ്യന്മാരോട്, സീരിയൽ നടി ആർദ്ര ദാസ് പറഞ്ഞത് കേട്ടോ

700

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാരിയ സീരിയൽ താരമാണ് നടി ആർദ്ര ദാസ്. മലയാളത്തിലെ സൂപ്പർഹിറ്റ് സനിമകളായ പൊന്മുട്ടയിടുന്ന താറാവിലെ സ്നേഹലത മുതൽ മഹേഷിന്റെ പ്രതികാരത്തിൽ മഹേഷിനെ നൈസായിട്ട് ഒഴിവാക്കിയ സൗമ്യ വരെഒരുപാട് തേപ്പുകാരികൾ മലയാളം സിനിമകളിൽ ഉണ്ടായിട്ടുണ്ട്.

എന്നാൽ ഒരു സീരിയൽ കഥാപാത്രത്തെ തേപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി മലയാളകൾ കാണ്ടത് സീ കേരള ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന സത്യ എന്ന പെൺകുട്ടി സീരിയലിലെ ആർദ്രയെ ആയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്ക് മടങ്ങി എത്തിയ തനിക്ക് കിട്ടിയ മികച്ച കഥാപാത്രമാണ് സത്യ എന്ന പെൺകുട്ടി സീരിയലിലെ ദിവ്യ എന്നാണ് ആർദ്ര പറയുന്നത്.

Advertisements

അത സമയം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാനും തന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ആർദ്രയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ആർദ്ര തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read
പ്രണയം തകര്‍ന്നപ്പോള്‍ തേപ്പുകാരിയെന്ന് കേള്‍ക്കേണ്ടി വന്നു, ഒറ്റപ്പെട്ടുപോയി, വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് പിന്നീട് തോന്നി, താന്‍ സ്‌ട്രോങ്ങായി മാറിയ കഥ പറഞ്ഞ് വിന്‍സി അലോഷ്യസ്

തന്റെ വിവാഹത്തെ പറ്റിയും തന്റെ വ്യക്തി ജീവിതത്തെ പറ്റിയും ഒക്കെ ആർദ്ര നേരത്തെ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു തമിഴ് ചെക്കൻ വന്നാൽ കല്യാണം കഴിക്കാൻ കൂടുതൽ താല്പര്യം ഉള്ളതായി താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

മുൻപ് വിവാഹത്തെ കുറിച്ച് താൻ പറഞ്ഞ സങ്കല്പങ്ങൾ ഒക്കെ മാറി പോയെന്നും അനുഭവങ്ങൾ പുതിയ പാഠം പഠിപ്പിച്ചു എന്നുമാണ് താരം പറയുന്നത്. തന്നെ കല്യാണത്തിന് വീട്ടുകാർ വല്ലാതെ നിർബന്ധിക്കുന്നുണ്ട് എന്നും മുൻപ് ഒരു പ്രൊപ്പോസൽ തനിക്ക് വന്നിരുന്നു എങ്കിലും അത് വീട്ടുകാരയി തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നും ആർദ്ര വ്യക്തമാക്കുന്നു.

ഞാനിവിടെ വിവാഹം കഴിക്കാൻ മുട്ടി നിൽക്കുകയാണെന്ന് തമാശ രൂപേണയാണ് നടി പറഞ്ഞത്. ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്. പിന്നെ പലരുടെയും ജീവിതം കാണുമ്പോൾ വേണ്ടെന്ന് തോന്നുന്നു. തനിക്കിപ്പോൾ 26 വയസ്സായി വിവാഹം കഴിക്കുകയാണെങ്കിൽ തന്നെക്കാളും പത്തുവയസ്സ് മുതിർന്ന ആളെ മതിയെന്നാണ് ആഗ്രഹമെന്നും ആർദ്ര പറയുന്നു.

പ്രായം കൂടുതൽ ഉണ്ടെങ്കിൽ നമ്മുടെ അച്ഛൻമാരെപ്പോലെ നോക്കും എന്നതാണ് താരം അതിന് കാരണമായി ചൂണ്ടി കാട്ടിയത്. പഴയ ചിന്തയൊക്കെ ഇപ്പോൾ മാറിയെന്നും അനുഭവം തന്നെ അത് മാറ്റിയെടുത്തു എന്നും താരം പറയുന്നു. എനിക്ക് അതുപോലെ ഒരു പ്രണയം ഉണ്ടായിരുന്നു.

അത് നല്ലതാണെന്ന് തോന്നിയെങ്കിലും ആദ്യമൊക്കെ ഉള്ള സ്‌നേഹവും കരുതലും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പിന്നീട് മനസ്സിലാക്കുക ആയിരുന്നു. എനിക്ക് പൊസസീവ്‌നെസ് ഒക്കെ ഉണ്ടെങ്കിലും അവിടുന്ന് അത് ഇല്ലായിരുന്നു. നമുക്കൊരു പ്രാധാന്യം കിട്ടണം എന്നായിരിക്കും എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുക.

പക്ഷേ അത് കിട്ടാതെ വന്നതു കൊണ്ടാണ് പ്രണയം അവസാനിച്ചത് എന്നും താരം വ്യക്തമാക്കുന്നു.
തന്റെ പേര് തമിഴ് മാട്രിമോണി സൈറ്റിൽ കൊടുത്തിട്ടുണ്ടെന്നും തനിക്ക് തമിഴ് ചെക്കൻമാരോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നും ആർദ്ര പറയുന്നു. തമിഴിലെ പയ്യന്മാർക്ക് പെൺകുട്ടികളോട് കൂടുതൽ ബഹുമാനം ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്.

ചിലപ്പോൾ അത് എന്റെ കാഴ്ചപ്പാട് ആയിരിക്കും. പക്ഷേ കൂടുതൽ ബഹുമാനം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഒരിക്കൽ സ്‌നേഹിച്ചാൽ മറ്റാർക്കും അവരെ വിട്ടു കൊടുക്കില്ല. അങ്ങനെ ഒരു തോന്നൽ വന്നതുകൊണ്ടാണ് തമിഴ് പയ്യന്മാരോട് തനിക്ക് കൂടുതൽ താൽപര്യം തോന്നുന്നതെന്നും ആയിരുന്നു ആർദ്ര ദാസ് പറഞ്ഞത്.

Also Read
മോഹൻലാലിനെ നായകനായി കണ്ടെഴുതിയ സിനിമയായിരുന്നു പഞ്ചാബി ഹൗസ്, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തി മെക്കാർട്ടിൻ

Advertisement