ഗൂഗിളിന് തെറ്റിപ്പോയതാണ്, ആരും കണ്ട് ഞെട്ടണ്ട; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റീനു മാത്യൂസ്

0

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായനാക്കി ലാൽ ജോസ് ഒരുക്കിയ ഇമ്മാനുവൽ എന്ന ചിത്രത്തിലെ നായികയായി മലയാള സിനിമാ രംഗത്തെത്തിയ താരസുന്ദരിയാണ് റീനു മാത്യുസ്. എയർ ഹോസ്റ്റസ് പ്രൊഫഷനിൽ നിന്നു കൊണ്ട് തന്നെ സിനിമയിൽ എത്തി ശ്രദ്ധേയയായ താരമാണ് റീനു മാത്യൂസ്.

ഇപ്പോഴി സുന്ദരികുട്ടിയായ റീനുവിന് 52 വയസായെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിളിൽ തിരഞ്ഞപ്പോൾ റീനുവിന്റെ പ്രായം 52 ആണെന്ന് കണ്ട് ആരാധകർക്ക് സംശയമായിരിക്കുകയാണ്. ഇതിനിടെ ഇതേ പറ്റി സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു.

സത്യത്തിൽ 52 ആണോ അതോ ഗൂഗിൾ ജീ കള്ളം പറയുവാണോ എന്ന കമന്റുകൾക്ക് റീനു തന്നെ ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ്. 52 ലേക്ക് എത്താൻ ഇനിയും ഒരു പാട് ദൂരമുണ്ട്. കഴിഞ്ഞ? രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആയിരിക്കുകയാണ് എന്നായിരുന്നു റീനുവിന്റെ മറുപടി. എന്നാൽ തന്റെ യഥാർത്ഥ പ്രായം റീനു വെളിപ്പെടുത്തിയിട്ടില്ല.

ഇമ്മാനുവൽ എന്ന മമ്മൂട്ടി ചിത്രത്തിലെ നായികാ വേഷത്തിലൂടെ ശ്രദ്ധ നേടിയ റീനു പ്രെയ്സ് ദ ലോർഡ്, സപ്തമശ്രീ തസ്‌കര, എന്നും എപ്പോഴും, ഇയ്യോബിന്റെ പുസ്തകം, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിലുമെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ റീനു ചെയ്തിരുന്നു.

ഇപ്പോൾ ഏറെക്കാലമായി സിനിമയിൽ സജീവമല്ലാത്ത താരത്തിന്റെ പ്രായം കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ ലോകത്ത് വലിയ ചർച്ചയായിരുന്നു. 52 വയസാണ് റീനുവിനെന്ന് ഗൂഗിൾ സെർച്ചിൽ വിവരം ലഭിക്കുന്നതാണ് ഇതിന് കാരണം. ഇതിനു പിന്നാലെ ലേഡി മമ്മൂട്ടിയാണ് റീനു എന്നെല്ലാം വിശേഷിപ്പിച്ച് പലരും രംഗത്തെത്തി.

ഇപ്പോൾ ഇതിനെല്ലാം മറുപടി നൽകി റീനു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണ്,’ എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനു പറഞ്ഞത്. ഇതിനേക്കാൾ ഏറെ കുറവാണ് തന്റെ പ്രായമെന്നും റീനു വ്യക്തമാക്കി.