എന്റെ തെറ്റ് എന്താണെന്ന് എന്നെ ഉപേക്ഷിച്ചുപോയ ആരും പറഞ്ഞിട്ടില്ല: തുറന്നു പറഞ്ഞ് രേഖ രതീഷ്

414

മലയാളത്തിലെ മിമി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് സീരിയൽ നടി രേഖ രതീഷ്.
സ്വകാര്യ ചാനലായ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ജനപ്രിയ സീരയലിലെ പത്മാവതിയ്യ എത്തിയതോടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ മാറിയത്.

ടിവി സീരിയലകളിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് രേഖ രതീഷ്.

നടിയുെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പുകോളങ്ങളിൽ പ്രധാനമായും നിറഞ്ഞു
നിന്നിരുന്നത്. ഗൂഗിളിൽ രേഖ രതീഷ് എന്ന് സെർച്ച് ചെയ്താൽ കിട്ടുന്നതും നടിയെ കുറിച്ചുള്ള കഥകൾ മാത്രമാണ്.

പതിനെട്ടാമത്തെ വയസ്സിലായിരുന്നു നടിയുടെ വിവാഹം. അതും പ്രണയിച്ച വ്യക്തിയെ ആയിരുന്നു സ്വന്തമാക്കിയത്. നല്ലൊരു കുടുംബ ജീവിതത്തിനായി തമിഴിലെ സൂപ്പർതാര ചിത്രത്തിലേക്കു വന്ന അവസരം പോലും ഉപേക്ഷിച്ചു. പക്ഷേ 8 മാസത്തെ ദാമ്പദ്യത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു.

ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല.

അതേ സമയം ഭർത്താക്കന്മാർ എന്നെ ഉപേക്ഷിച്ചുപോയതിന്റെ കാരണം ഇതുവരെ മനസ്സിലായിട്ടില്ലെന്നാണ് താരം പറയുന്നത്. ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്. എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത് എന്നു മാത്രം ആരും പറഞ്ഞില്ല.

അല്ല, അങ്ങനെ പറയാൻ എന്തെങ്കിലും വേണ്ടേ. കഴിഞ്ഞ എട്ടു വർഷമായി ഞാൻ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്നും രേഖ പറയുന്നു.