മമ്മൂട്ടിയുടെയും മക്കളുടെയും എല്ലാം വിജയങ്ങൾക്കും ഐശ്വര്യങ്ങൾക്കും കാരണം സുൽഫത്തിന്റെ ആ മനസിന്റെ നന്മയാണ്: മണിയൻ പിള്ള രാജു പറയുന്നു

139

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുബം. 50 ൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ ശക്തനായ അഭിനേതാവായി നിൽനിൽക്കുന്ന താരമായ മമ്മൂട്ടിയെ പോലെ തന്നെ ഭാര്യ സുൽഫത്തിനെയും മകൻ ദുൽഖർ സൽമാനെയും മകൾ സുറുമിയേയും മലയാളികൾ അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കാണുന്നത്.

സുൽഫത്തിനെ കുറിച്ച് നടൻ മണിയൻപിള്ള രാജു പറഞ്ഞ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാളത്തിലെ പ്രമുഖ നടനും സംവിധായകനും രചയിതാവുമായ ശ്രീനിവാസന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആണ് മണിയൻ പിള്ള വ്യക്തമാക്കിയത്.

Advertisements

ഐവി ശശി സംവിധാനം ചെയ്ത അതിരാത്രത്തിന്റെ ചിത്രീകരണ വേളയിൽ ശ്രീനിവാസന്റെ കല്യാണം നിശ്ചയിച്ചിരിക്കുക ആണ്. മൂന്നുനാല് ദിവസം കൂടി കഴിഞ്ഞാൽ കല്യാണമാണ്. പക്ഷേ, ശ്രീനി ആണെങ്കിൽ വിവാഹത്തിന്റെ ഏറ്റവും അത്യാവശ്യമായ താലിമാല പോലും വാങ്ങിയിട്ടില്ല.

Also Read
ലെജൻഡിൽ നായികയാകാൻ ശരവണൻ 20 കോടിയോളം ഓഫർ ചെയ്തിട്ടും നയൻ താര വഴങ്ങിയില്ല, കാരണം ഇതാണ്

ശ്രീനിക്ക് അന്ന് പണത്തിന് നന്നെ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. അവൻ ഉടനെ എന്റെയടുത്തു വന്നിട്ട് വിവാഹം ഉറപ്പിച്ചു എന്നും, താലി മാല വാങ്ങാൻ കുറച്ചു പണം കടം കൊടുക്കണമെന്നും പറഞ്ഞു. കേട്ടതും എനിക്ക് വലിയ വിഷമവും അതിൽ ഉപരി സങ്കടവും വന്നു കാരണം സത്യത്തിൽ എന്റെ കയ്യിലും കടം നൽകാനുള്ള പണമൊന്നും ഇല്ലായിരുന്നു.

അഞ്ഞൂറു രൂപാപോലും അന്ന് തികച്ചെടുക്കാനില്ലാത്ത കാലം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയിട്ട് ഞാൻ നേരെ ശ്രീനിയേയും കൂട്ടി ചെന്ന് മമ്മൂട്ടിയോട് കാര്യം പറഞ്ഞു. ഇത് കേട്ട ഉടൻ തന്നെ മമ്മൂട്ടി ശ്രീനിയെ ഒരു മുറിയിലേക്ക് വിളിച്ചിട്ട് കുറെ വഴക്കു പറഞ്ഞു.

നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ നീ ആദ്യം അത് എന്നോട് വേണ്ടെ ചോദിക്കാനെന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ദേഷ്യപ്പെട്ട് ഒരുപാട് വഴക്ക് പറഞ്ഞു. താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാൻ ആ രംഗത്തിന് സാക്ഷിയായിരുന്നു. ശ്രീനിവാസൻ അതുമായി അവിടെനിന്നും പോയി ശേഷം ഈ വിവരം മമ്മൂട്ടി ഭാര്യ സുൽഫത്തിനോട് പറഞ്ഞു.

അത് കേട്ടതും സുലു വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു നടൻ നിങ്ങളോട് താലിമാല വാങ്ങാൻ പണം കടം ചോദിച്ചപ്പോൾ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു വഴക്ക്. സുലു പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അത് മമ്മൂട്ടിക്കും ആകെ വിഷമമായി.

ആ സമയത്ത് എന്റെ പക്കൽ 3000 രൂപയെ ഉണ്ടായിരുന്നുള്ളു എന്നും അത് കൊടുത്തുവെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുൽഫത്ത് പറഞ്ഞു. മമ്മൂട്ടിയേക്കാൾ വലിയ മനസാണ് സുൽഫത്തിന്.

Also Read
റോബിനും ബ്ലെസ്ലിയും ഒന്നിച്ചത് കണ്ടിട്ടും എന്തിനാണ് ഈ പിണക്കം; റോബിനോട് സംസാരിക്കൂ; ദിൽഷയോട് ആരാധകർ; നിലപാട് മാറ്റാതെ താരം

ലോകത്തിൽ തന്നെ ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുക ആണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തായിരിക്കും. കാരണം ഇത്രയും നല്ല പെരുമാറ്റം ഞാൻ വേറെ ഒരു ഭാര്യമാരിലും കണ്ടിട്ടില്ല. മമ്മൂട്ടിയുടെയും മക്കളുടെയും വിജയങ്ങൾക്കും ഐശ്വര്യങ്ങൾക്കുമെല്ലാം കാരണം സുൽഫത്തു തന്നെയാണ്. നല്ല ഹൗസ് വൈഫാണ്, നല്ല ഉമ്മയാണ്. സുഹൃത്തുക്കളുടെയൊക്കെ നല്ല സുഹൃത്താണ് എന്നും മണിയൻ പിള്ള രാജു പറയുന്നു.

Advertisement