ഞാനൊരു സാരിയുടുത്താൽ അതിന്റെ മുൻ ഭാഗം അങ്ങനെയാക്കി വെക്കും, അവർ ഒരു സുഖത്തിന് വേണ്ടി ചെയ്യുന്നതാവും; തുറന്നടിച്ച് മഞ്ജു പത്രോസ്

18804

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ സിനിമകളിലും സീരിയലിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന മഞ്ജു പത്രോസ് നേരത്തെ ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥിയും ആയിരുന്നു.

അതേസമയം നിരന്തരം സോഷ്യൽ മീഡിയയുടെ സദാചാര ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും മഞ്ജു ഇരായകാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു പത്രോസ്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പത്രോസിന്റെ തുറന്നു പറച്ചിൽ. വിശദമായി വായിക്കാം തുടർന്ന്.

Advertisements

Also Read
ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും നിരന്തരം അധിക്ഷേപം നേരിടേണ്ടി വരാറുണ്ടല്ലോ എന്നായിരുന്നു ചോദ്യം. എപ്പോഴുമുണ്ട്. ഇപ്പോഴുമുണ്ട്. അത് ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നാണ് മഞ്ജു പറയുന്നത്. ഇതിന്റെയൊക്കെ അളവ് കോൽ എവിടെയാണ് വച്ചേക്കുന്നതെന്ന് അറിയില്ല. ആളുകൾക്ക് ഇങ്ങനെ പറയുമ്പോൾ ഭയങ്കര സുഖമാണ്.

തിരക്കഥ എഴുതുമ്പോൾ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റിൽ വന്നാൽ അറിയാം ഇങ്ങനെയുള്ള കാര്യങ്ങൾക്ക് തല്ല് പിടിക്കുന്നത് ഞാൻ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാൽ ഇപ്പോൾ ഇങ്ങനെയുള്ളതിലേക്ക് വിളിക്കുമ്പോൾ ഞാൻ ചെയ്യാറില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.

Also Read
മമ്മൂട്ടിയുടെയും മക്കളുടെയും എല്ലാം വിജയങ്ങൾക്കും ഐശ്വര്യങ്ങൾക്കും കാരണം സുൽഫത്തിന്റെ ആ മനസിന്റെ നന്മയാണ്: മണിയൻ പിള്ള രാജു പറയുന്നു

തെറിവിളിക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവർ ജീവിതത്തിൽ ഒരു എഫേർട്ടും എടുക്കാത്തവർ ആയിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാർ ആയിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാൻ മാത്രം വരുന്നത്. അവർക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നിൽ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്നേഹിക്കാൻ പറ്റൂവെന്നും താരം പറയുന്നു. അവർക്കും അങ്ങനെയല്ലെ. രജിത് സാറിനെ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ. അവർക്ക് ഇഷ്ടമില്ലാത്തപ്പോൾ അവർ എന്നെ തെറി വിളിക്കും, ഞാൻ വിളിച്ചാൽ അത് വലിയ പ്രശ്നമാകും.

നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവർ പറയുന്നത് ഞാൻ മിണ്ടാതെ നിന്ന് കേൾക്കണം എന്നാണ്. അത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും താരം പറയുന്നു. തന്റേതെന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെ കുറിച്ചും മനസ് തുറക്കുന്നുണ്ട്. പ്രതികരിക്കാനില്ല. പ്രതികരിച്ചിട്ടും കാര്യമില്ല.

ഇപ്പോൾ കുറവാണെന്ന് തോന്നുന്നു. ഇതൊന്നും ഞാനായിട്ട് ഇടുന്നതല്ല. ഞാനൊരു സാരിയുടുത്തിട്ടുണ്ടെങ്കിൽ മുൻ ഭാഗം ട്രാൻസ്പരന്റാക്കിയിട്ട് ക്ലീവേജൊക്കെ വരച്ച് വെക്കും. ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച് തന്നതായിരുന്നു. കണ്ടാൽ വിചാരിക്കും ഒറിജിനൽ ഇതാണെന്ന്. ഒറിജനൽ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു.

ഇവർക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നത് ആയിരിക്കും. അത്രയും ലൈം ഗി ക അരാജകത്വമാണ് ഇത് ചെയ്യുന്നവർക്ക് ഉള്ളതെന്ന് മാത്രം മനസിലാക്കിയാൽ മതിയെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു താരമായി മാറുന്നത്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും കയ്യടി നേടി. പിന്നാലെ സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു.

Also Read
ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

ടമാർ പഡാർ, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മഞ്ജു. ഇപ്പോൾ അളിയൻസ് എന്ന ഹിറ്റ് പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു പത്രോസ്. ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും മഞ്ജുവിനുണ്ട്. യാത്ര വീഡിയോകളാണ് ചാനലിൽ പങ്കുവെക്കാറുള്ളതെന്നും മഞ്ജു പത്രേസ് പറയുന്നു.

Advertisement