ക്യൂട്ട് ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ടുമായി നടി നസ്രിയ, ആരാധകരുടെ മനം കവർന്ന് ചിത്രങ്ങൾ വൈറൽ

182

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നസ്‌റിയ നസീം. ബ്ലെസ്സി
സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു കൊണ്ട് ആണ് നസ്രിയ നാസിം അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് മോഹൻലാൽ ചിത്രത്തിൽ ശ്രീനിവാസന്റെ മകൾ വേഷം ചെയ്തും താരം കൈയ്യടി നേടിയിരുന്നു
അതേ സമയം ബാലതാരമായി സിനിമയിൽ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമിൽ കുട്ടി അവതാരകയായി എത്തിയിരുന്നു.

Advertisements

അത് കഴിഞ്ഞ് കുട്ടികൾക്ക് വേണ്ടിയുള്ള നിരവധി ഷോകളിൽ അവതാരകയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാർ സിംഗർ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു. അത് കഴിഞ്ഞ് ഒരു നാൾ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Also Read
മഞ്ച് സ്റ്റാർ സിംഗർ താരം ആതിര മുരളി വിവാഹിതയായി, കല്യാണം എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ, അയ്യോ ഒരു കൊച്ചുകുട്ടിയല്ലേ ഇതെന്ന് ആരാധകർ

നിവിൻ പൊളിക്ക് ഒപ്പം യുവ എന്ന ആൽബത്തിൽ ഒരുമിച്ച് ശേഷമാണ് നസ്രിയക്ക് നായിക ആവാൻ അവസരങ്ങൾ ലഭിച്ചത്. നിവിൻ പോളിയുടെ തന്നെ നായികയായി നേരത്തിൽ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ.

അത് തമിഴിൽ രാജാറാണിയിൽ അഭിനയിച്ചു. അതോടെ തമിഴ് നാട്ടിൽ നിരവധി ആരാധകരെ നസ്രിയക്ക് ലഭിക്കുകയും ചെയ്തിരുന്നു. സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർ ഡേയ്‌സ് തുടങ്ങിയ സിനിമകളിൽ അതിന് ശേഷം നസ്രിയ നായികയായി.

പിന്നീട് ആയിരുന്നു മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലും ആയുള്ള നസ്രിയയുടെ പ്രണയ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഒരു ബ്രേക്ക് താരം എടുക്കുകയും ചെയ്തു. പൃഥ്വിരാജിനെ നായികനാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെയിലൂടെ നസ്രിയ പിന്നീട് തിരിച്ചുവരവും നടത്തിയിരുന്നു.

ട്രാൻസ്, അന്റെ സുന്ദരനിക്കി എന്നിവയാണ് അവസാന റിലീസുകൾ. നീരജ കൊനയുടെ സ്‌റ്റൈലിങ്ങിൽ നസ്രിയ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ള നസ്രിയയുടെ ക്യൂട്ട് ചിരി ആരെയും ഇഷ്ടപ്പെടുത്തുന്നത് ആണ്.

Also Read
ഇത് ബിഗ് ബോസിലെ നിമിഷ തന്നെയാണോ?, തടിച്ചുരുണ്ട് സാരി ധരിച്ചുള്ള ചിത്രം പങ്കുവെച്ച് താരം, മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

അഡ്രിൻ സഖിറയ ആണ് നസ്രിയയുടെ ഈ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

Advertisement