ഞാൻ ആ സംഭവത്തോടെ മോനിഷയുമായി കൂടുതൽ അടുത്തു, ഒന്നും പറയാതെ ആ ആൾ അങ്ങുപോയ് എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല: സങ്കടത്തോടെ സുധീഷ്

150

മലയാള സിനിമയിലേകക് ബലാതരമായി എത്തി പിന്നീട് നായകനായും സഹനടനായും എല്ലാം തിളങ്ങിയ താരമാണ് സുധീഷ്. നിരവധി സിനിമകൾ അദ്ദേഹം ഇതിനോടകം ചെയ്തിട്ടുള്ള സുധീഷിന് ഇപ്പോഴാണ് മികച്ച കഥാപാത്രങ്ങളെ ലഭിച്ചു തുടങ്ങിയത്.

മലയാളിക്ക് കിണ്ടി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് നടൻ സുധീഷിന്റെ മണിച്ചിത്രത്താഴിലെ കഥാപാത്രമാണ്. എന്നാൽ സുധീഷ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം കഥാപത്രങ്ങൾ ചെയ്തിരുന്നത് കൊണ്ട് സിനിമ മേഖലയിൽ അദ്ദേഹം ഒതുക്കപ്പെട്ടു പോവുകയായിരുന്നു.

Advertisements

ഏറെ കഴിവുള്ള ഒരു നടനെ ആ നിലയിൽ വേണ്ട രീതിയിൽ ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് സാധിച്ചിരുന്നില്ല എന്ന് പറയുന്നതാവും ഉചിതം. പക്ഷെ ഇപ്പോൾ അദ്ദേഹത്തെ തേടി മികച്ച കഥാപത്രങ്ങൾ എത്തി തുടങ്ങിയിട്ടുണ്ട്.

Also Read
ക്യൂട്ട് ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ടുമായി നടി നസ്രിയ, ആരാധകരുടെ മനം കവർന്ന് ചിത്രങ്ങൾ വൈറൽ

35 വർഷമായി സിനിമയിൽ സജീവമായ സുധീഷിന് അടുത്തിടെ ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിവർ എന്നീ സിനിമകളിലെ മികച്ച പ്രകടനം കണക്കിലെടുത്ത് അദ്ദേഹത്തിന് സംസഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

അതേ സമയം അടുത്തിടെ അദ്ദേഹം സിനിമ രംഗത്ത് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് പറഞ്ഞത് ഏറെ വൈറൽ ആയി മാറിയിരുന്നു. മലയാളത്തിന്റെ നടി മോനിഷയുടെ അകാലത്തിലൂള്ള വേർപാടിനെ കുറിച്ച് ആയിരുന്നു സുധീഷിന്റെ തുറന്നു പറച്ചിൽ.

സുധീഷിന്റെ വാക്കുകൾ ഇങ്ങനെ:

ഞാനും മോനിഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ചെപ്പടിവിദ്യ. അന്ന് അഭിനയിക്കുമ്പോൾ മോനിഷ ഒരു സൂപ്പർതാരമാണ്. ഞാൻ പുതുമുഖ നടനും. എനിക്ക് അവരെയൊക്കെ കാണുന്നത് അത്ഭുതം പോലെയാണ്.

Also Read
”നിങ്ങളാണ് എന്റെ ലോകം, എന്റെ ആത്മാവ്, എന്റെ എല്ലാം’; ഭര്‍ത്താവിന്റെ സന്തോഷദിനത്തില്‍ കുറിപ്പുമായി സ്‌നേഹ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

മോനിഷ അത്രയും വലിയ താരം ആയിരുന്നിട്ടും എത്ര ലളിതമായ പെരുമാറ്റം ആയിരുന്നെന്നോ. വളരെ സിംപിളാണ്. നമ്മളോടൊക്കെ സ്വന്തം സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ആണ് പെരുമാറിയിരുന്നത്.

അങ്ങനെ ഉള്ള ഒരാളെ നമുക്ക് ജീവതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ആ കുട്ടി അത്രയും ഫ്രീ ആയിരുന്നത് കൊണ്ടുതന്നെ അത്രയും സുഖമായി അവരുടെ കൂടെ അഭിനയിക്കാൻ പറ്റിയിരുന്നു. ആ സിനിമയോടെ ഞങ്ങൾ അത്രയും അടുത്തു.

പിറ്റേ ദിവസം ഷൂട്ടിങ്ങിന്റെ അന്ന് സുധീഷേ നമുക്കൊരു സ്ഥലം വരെ പോവാനുണ്ടെന്ന് ലൊക്കേഷനിൽ നിന്നും ആരോ പറഞ്ഞു. അങ്ങനെ പോയി കൊണ്ടിരുന്നപ്പോൾ ആണ് ആ വാർത്ത എന്നോട് പറയുന്നത്. അത് ഭയങ്കര മുറിവാണ് എന്നിൽ ഉണ്ടാക്കിയത്.

Also Read
കൂടെവിടെയിലെ റാണിയമ്മയെ കണ്ടോ?, പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

അത്രയും സ്നേഹത്തോടെ പെരുമാറിയ ഒരാളുടെ വേർപാട് സിനിമാലോകത്ത് നിന്നും ഉണ്ടായ മറക്കാൻ പറ്റാത്ത അനുഭവമാണെന്നും, ഇന്നും മോനിഷ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ഉയരങ്ങളിൽ എത്തിയിരിക്കുമായിരുന്നു എന്നും സുധീഷ് പറയുന്നു. നാദിർഷയും തെസ്‌നിഖാനും ഒപ്പം സുധീഷും പങ്കെടുത്ത ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് സുധീഷ് തന്റെ ഓർമ്മകൾ പങ്കുവെച്ചത്.

Advertisement