മമ്മൂട്ടി മോഹൻലാൽ ഇവരിൽ ആരുടെ ഫാനാണ്: കിടിലൻ ഉത്തരവുമായി ആസിഫ് അലി

154

മമ്മൂട്ടി മോഹൻലാൽ ഇവരിൽ ആരുടെ ഫാനാണ് എന്ന ചോദ്യം പൊതുവെ മലയാള സിനിമയിലെ മറ്റു താരങ്ങളുടെയോ കേരളത്തിൽ എത്തുന്ന അന്യഭാഷ താരങ്ങളുടെയോ അഭിമുഖങ്ങളിൽ വരുന്ന സ്ഥിരം ക്ലീഷേ ചോദ്യമാണ്.

മലയാളത്തിന്റെ യുവനടൻ ആസിഫ് അലി ഇപ്പോളിതാ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് . അഭിനയത്തിന്റെ കാര്യത്തിൽ താൻ ഒരു മോഹൻലാൽ ഫാനാണെന്നും ഫാമിലി ലൈഫിന്റെ കാര്യത്തിൽ താൻ ഒരു മമ്മൂട്ടി ഫാനാണെന്നുമാണ് ആസിഫ് അലി പറഞ്ഞിരിക്കുന്നത്.

Advertisements

ക്രിസ്തുമസ് സ്പെഷ്യലായി 24 ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി ഈ ചോദ്യത്തിന് ഉത്തരമായി ഇക്കാര്യം പറഞ്ഞത്. ഞാനൊരു മോഹൻലാൽ ഫാനാണ്, അഭിനയത്തിന്റെ കാര്യത്തിൽ ഞാനൊരു മോഹൻലാൽ ഫാനാണ്. ഫാമിലി ലൈഫിന്റെ കാര്യത്തിൽ ഞാനൊരു മമ്മൂട്ടി ഫാനാണ്.

എനിക്ക് ഒരുപാട് ഉപദേശങ്ങൾ തന്നിട്ടുള്ള ആളാണ് മമ്മൂട്ടി. സിനിമയിൽ ചാൻസ് കിട്ടുമെന്ന് എപ്പോഴും താൻ വിശ്വസിച്ചിരുന്നെന്നും ആസിഫ് പറയുന്നു. ഒരിക്കലും തനിക്ക് ഒരു പ്ലാൻ ബി എന്നത് ഇല്ലായിരുന്നു. എല്ലാപ്പോഴും പ്ലാൻ എ എന്നത് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ആസിഫ് അലി പറയുന്നു.

നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മാത്തുകുട്ടി സംവിധാനം ചെയ്ത് കുഞ്ഞെൽദോ, രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ജിബു ജേക്കബിന്റെ എല്ലാം ശരിയാകും എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്.
എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രെജിഷ വിജയനും ഒന്നിക്കുന്ന ചിത്രമാണിത്. ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആസിഫ് അലിയുടെ രാഷ്ട്രീയക്കാരൻ വെള്ളിമൂങ്ങയിലെ ബിജു മേനോൻ കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമാണോയെന്നാണ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

Advertisement