മൂന്ന് മാസം ഉറക്കമില്ലായിരുന്നു, രാത്രി ഒന്നര വരെ കോളിങ്ങും ചാറ്റിങ്ങുമൊക്കെയായിരുന്നു, ഇപ്പോൾ 5 മാസം കഴിഞ്ഞു: രഹസ്യം വെളിപ്പെടുത്തി കുടുംബവിളക്കിലെ ‘ശീതൾ’ പാർവതിയും അരുണും

9168

മലയാളം മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയൽ. ഇതിലെ കഥാപാത്രങ്ങളും അതിന്റെ അഭിനേതാക്കളുമെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഈ പരമ്പരയിലൂടെയെത്തി പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയ നടിയാണ് പാർവതി.

കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ ഇളയമകളായ ശീതളായാണ് പാർവതി ഇതിൽ ആഭിനയിക്കുന്നത്. അഭിനേത്രിയും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരിയാണ് പാർവതി. ചേച്ചിക്ക് പിന്നാലെയായാണ് അനിയത്തിയും അഭിനയ മേഖലയിലേക്ക് എത്തിയത്.

Advertisements

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ശീതളിനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു പാർവതി വിവാഹിതയായത്. എതിർപ്പുകൾ ഉണ്ടായിരുന്നതിനാൽ രഹസ്യമായി വിവാഹിതർ ആവുകയായിരുന്നു ഇവർ. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരങ്ങൾ.

ആദ്യം പ്രണയം പറഞ്ഞ് അരുണായിരുന്നു ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചിരുന്നു അങ്ങനെയാണ് ഇഷ്ടം പറഞ്ഞത്. പ്രണയത്തിലാണോയെന്നായിരുന്നു ചോദിച്ചതെന്നും എന്നാൽ പെട്ടെന്നൊന്നും താൻ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ലെന്നും പാർവതി പറയുന്നു.

കുറെ നാളുകൾ കഴിഞ്ഞാണ് പാർവതി പ്രണയം പറഞ്ഞത്. പ്രണയം അതീവ രഹസ്യമായിരുന്നു ആരോടും പറഞ്ഞിട്ടില്ലായിരുന്നു. രാത്രി ഒന്നര വരെ കോളിങ്ങും ചാറ്റിങ്ങുമൊക്കെയായിരുന്നു. മൂന്ന് മാസം ഉറക്കമില്ലായിരുന്നു. എനിക്കാണേൽ ഇവളെ കെട്ടിയേ പറ്റൂ.

മൂന്ന് മാസത്തെ പ്രണയമെന്ന് കേട്ടപ്പോൾ ഇവർ അധികം ഒരുമിച്ച് പോവില്ലെന്ന തരത്തിലുള്ള കമന്റുകളൊക്കെ കേൾക്കേണ്ടി വന്നിരുന്നുവെന്ന് പാർവതി വിജയ് പറയുന്നു. ഇപ്പോൾ 5 മാസം കഴിഞ്ഞു. കുഴപ്പമൊന്നുമില്ലാതെ പോവുന്നുണ്ട്. ചില കമന്റുകളൊക്കെ കണ്ടപ്പോൾ വല്ലാതെ വേദനിച്ചിരുന്നു. ഞങ്ങൾക്ക് 3 മാസം വലിയ കാലയളവായിരുന്നുവെന്നും താരം പറയുന്നു.

മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമായാണ് പാർവതിയും അരുണും വിവാഹിതരായത്. രഹസ്യ വിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തിൽ എതിർപ്പായിരുന്നുവെങ്കിലും പാർവതിയുടെ വീട്ടുകാരും പിന്നീട് ഇരുവരേയും സ്വീകരിക്കുകയായിരുന്നു.

Advertisement