അന്നും ഇന്നും ഒരുമാറ്റവുമില്ല, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി അഞ്ജു അരവിന്ദ്

225

തെന്നിന്ത്യൻ സിനിമയിലും മിനിസ്‌ക്രീൻ സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരമാണ് നടി അഞ്ജു അരവിന്ദ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിലും ഒരാളായ അഞ്ജു പലപ്പോഴും തന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടി എത്താറുണ്ട്.

നൃത്തത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ നടി എത്താറുമുണ്ട്. ഇപ്പോൾ അഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത് സൗന്ദര്യം നില നിർത്തുന്നതിന്റെ കാര്യമാണ്. പഴയത് പോലെ സൗന്ദര്യം നിലനിർത്തുന്നതിന് കൃത്യമായ ഉത്തരം അഞ്ജുവിന് ഉണ്ട്.

Advertisements

ഒരു അഭിമുഖത്തിലാണ് നടി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്. അഞ്ജു അരവിന്ദിന്റെ വാക്കുകൾ ഇങ്ങനെ:

ഏറെ ഇഷ്ടത്തോടെ വാങ്ങുന്നതും എനിക്ക് ഇണങ്ങുന്നതുമായ വസ്തങ്ങൾ മാത്രമേ ഞാൻ ധരിക്കാറുള്ളു. ഒരു വസ്ത്രം ധരിച്ചാൽ എത്രത്തോളം ആത്മവിശ്വാസം ഉണ്ടാകുമെന്ന കാര്യങ്ങളെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്. കാഷ്വലായി പുറത്ത് പോകുന്ന സമയത്ത് ഡ്രസിങ് ശ്രദ്ധിക്കാറില്ല.

Also Read
പലപ്പോഴും ഞാൻ ലാലേട്ടനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്, മമ്മൂക്കയോടുള്ളത്ര പേടി ലാലേട്ടനോടില്ല, അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവുമുണ്ട്: ആസിഫലി

പക്ഷേ പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോഴും വ്ളോഗ് തുടങ്ങുന്ന സമയത്തൊന്നും തീരെ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലിടുന്ന ഡ്രസ് ഇട്ട് വ്ളോഗ് അവതരിപ്പിക്കാറുണ്ട്. എന്നിട്ടും ആളുകൾ കോസ്റ്റിയൂം നന്നായിട്ടുണ്ടെന്ന് പറയുമ്പോഴാണ് ഡ്രസിങ്ങിലൊക്കെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. സിനിമാ ഇൻഡസ്ട്രിയിൽ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്.

ആരോടും ശത്രുതയോ ദേഷ്യമോ ഒന്നുമില്ല. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും കാണുമ്പോൾ ആ ഇഷ്ടമുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും പരസ്പരം സഹായിക്കാറുണ്ട്. വലിയ ആർട്ടിസ്റ്റുകളുൾപ്പെടെയുള്ളവർ ആ സ്നേഹവും കരുതലും പ്രകടിപ്പിക്കാറുണ്ട്.

അതൊക്കെയാണ് സൗഹൃദം നൽകുന്ന സന്തോഷങ്ങൾ. ലോക്ഡൗൺ സമയത്ത് ഏറ്റവും ഒടുവിലായി അഭിനയിച്ച ഒരു സിനിമയുണ്ട് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ അത് ഡിസംബർ 26 ന് ടിവിയിൽ റിലീസ് ചെയ്തിരുന്നു.

ഇപ്പോൾ എല്ലാം ഒടിടി റിലീസ് അല്ലേ. യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന ഉദ്ദേശ്യത്തിലാണ് അധികം വർക്കുകൾ കമ്മിറ്റ് ചെയ്യാത്തത്. അത്ര ഇംപ്രസീവ് കഥാപാത്രങ്ങളൊന്നും വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ മൂന്ന് വർഷത്തിലേറെയായി മിനിസ്‌ക്രീനിൽ വർക്കുകളൊന്നും അങ്ങനെ കമ്മിറ്റ് ചെയ്തിട്ടില്ല. വിശ്വാസ്യതയുടെ പ്രശ്നമുള്ളത് കൊണ്ട് കൂടിയാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും അഞ്ജു അരവിന്ദ് പറയുന്നു.

Also Read
മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

Advertisement