അദ്ദേഹത്തിന്റെ ഉപദേശം അന്ന് സ്വീകരിച്ചിരുന്നെങ്കിൽ എന്റെ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ: തിരിച്ചറിവുമായി അമല പോൾ

337

ഒട്ടനവധി ദുരനുഭവങ്ങൾ ലോകമാകമനമുള്ള മനുഷ്യർക്ക് നൽകി 2020 എന്ന വർഷം കടന്ന് പോകുമ്പോൾ നല്ലത് ഒന്നും ഓർത്ത് വയ്ക്കാനില്ല എന്ന് തന്നെയാണ് പലരും പറയുന്നത്. അതുകൊണ്ട് തന്നെ പുത്തൻ പ്രതീക്ഷയോടെയും അതിലേറെ സന്തോഷത്തോടെയും തന്നെയാണ് എല്ലാവരും 2021 എന്ന വർഷത്തെ സ്വീകരിച്ചത്.

ഇപ്പോഴിതാ 2021 നെ വരവേറ്റുകൊണ്ടുള്ള സിനിമാ താരങ്ങളുടെ പുതുവത്സര ആശംസകളും പരിപാടികളും കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് സോഷ്യൽ മീഡിയ പേജുകൾ. 2021 ലെ ആദ്യത്തെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികളുടെ കൂട്ടത്തിലേക്ക് മലയാളിയായ അമല പോളും എത്തിയിരിക്കുകയാണ്.

Advertisements

താൻ 2021 ലേക്ക് കടന്നത് ആത്മീയതയിലൂടെയാണ് എന്നാണ് അമല പറയുന്നത്. പത്ത് വർഷത്തിന് ശേഷം സദ്ഗുരുവിനെ കണ്ട സന്തോഷത്തെ കുറിച്ചും ആത്മീയതയെ കുറിച്ചും പറഞ്ഞുകൊണ്ടുള്ളതാണ് അമല പോളിന്റെ 2021 ലെ ആദ്യത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

എന്റെ ആത്മീയ യാത്രയിലേക്കുള്ള ഒരു കഥയിലൂടെ 2021 തുടങ്ങുന്നു. ഇന്നർ എൻജിനീയറിങിനെ കുറിച്ച് പഠിയ്ക്കുന്നതിനായി, എന്റെ പത്തൊൻപതാമത്തെ വയസ്സിലാണ് ഞാൻ ആദ്യമായി ഇഷ യോഗ സെന്ററിൽ എത്തിയത്.

അന്ന് എനിയ്ക്ക് സദ്ഗുരുവിനെ കാണാനും അദ്ദേഹത്തോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കാനും ഉള്ള അവസരം ലഭിച്ചു. എന്റെ മൂന്ന് ചോദ്യങ്ങൾക്കും ഉള്ള ഉത്തരം യോഗ ചെയ്യുക എന്നതാണെന്ന് സദ്ഗുരു പറഞ്ഞു. എന്നാൽ കുരങ്ങിന്റെ ചിന്തയുള്ള ഒരു കൗമാരക്കാരിയ്ക്ക് ആ ഉപദേശം അത്ര സ്വീകാര്യമായിരുന്നില്ല.

അദ്ദേഹം തന്റെ യോഗ പരിശീലനം വിൽക്കാൻ ശ്രമിയ്ക്കുകയാണെന്ന് ഞാൻ കരുതി. ജീവിതം പിന്നെയും മുന്നോട്ട് പോയി. ഉയർച്ചകളും താഴ്ചകളും സംഭവിച്ചു. അപ്പോൾ ഞാൻ യോഗയുടെ ശക്തി മനസ്സിലാക്കി. അന്ന് അദ്ദേഹത്തിന്റെ ഉപദേശം ഗൗരവമായി എടുത്തിരുന്നെങ്കിൽ എന്റെ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ എന്ന് തിരിച്ചറിയുന്നു.

എന്നിരുന്നാലും യാത്രയാണ് പ്രധാനം. കൃത്യം പത്ത് വർഷത്തിന് ശേഷം ഇന്ന് ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടു. എന്റെ ജീവിതം ഒരു പൂർണ വൃത്തത്തിലെത്തിയത് പോലെ തോന്നുന്നു. ഇത് ബോധപൂർവ്വമായ ജീവിതത്തിന്റെയും ആത്മീയതയുടെയും മികച്ച തുടക്കമാണ്.

എന്റെ വർഷം ആത്മീയതയോടെ ആരംഭിച്ചു, നിങ്ങളുടെയോ? എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. നിങ്ങൾ ഓരോരുത്തർക്കും സമാധാനവും സമ്ബന്നവുമായ ഒരു വർഷം നേരുന്നു എന്നും അമല പോൾ കുറിക്കുന്നു.

Advertisement