കേരളത്തിലെ സിനിമാ തിയ്യേറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി, വിജയ് ആരാധകർ ആവേശത്തിൽ, വോട്ട് ഇടത് പക്ഷത്തിന് കിട്ടുമോ

53

ലോക്ഡൗണിൽ അടച്ചിട്ട കേരളത്തിലെ സിനിമാ തിയ്യേറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം തിയ്യേറ്ററുകൾ തുറന്നു പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുസരിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകും. പത്ത് മാസത്തോളമായി തിയ്യേറ്ററുകൾ അടഞ്ഞുകിടന്നതിനാൽ ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. വാർത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേ സമയം കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് തിയ്യേറ്ററുകൾ തുറക്കാനാവുക. സീറ്റുകളുടെ എണ്ണത്തിന്റെ പകുതി ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക. കൂടാതെ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ തിയേറ്ററുകൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലംഘിച്ചാൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയുണ്ടാവും. തുറന്നുപ്രവർത്തിക്കുന്നതിന് മുൻപ് എല്ലാ തിയറ്ററുകളും അണുവിമുക്തമാക്കാനുളള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനുവരി അഞ്ച് മുതൽ തിയേറ്ററുകൾ തുറക്കാവുന്നതാണ്. ഒരു വർഷത്തോളമായി തിയേറ്ററുകൾ പൂർണമായി അടഞ്ഞു കിടക്കുകയാണ്.

ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചു. ആകെയുളള സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുളളൂ.

അതായത് പകുതി ടിക്കറ്റ് മാത്രമേ വിൽക്കാൻ പാടുള്ളൂ. അതോടൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം, വാർത്താ സമ്മേളനത്തിൽ പറഞ്ഞു മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തീയ്യറ്ററുകൽ ഉടൻതുറന്നേക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൃശ്ശൂരിൽ വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായി സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്. അതേ സമയം കേരളത്തിലെ തിയെറ്ററുകൾ തുറക്കണമെന്ന ആവശ്യമായി ദളപതി വിജയ് ആരാധകർ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പേജിൽ നിറയെ വിജയ ആരാധകരുടെ കമന്റുകളായിരുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ ജനുവരി 13ന് വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആരാധകരുടെ ആവശ്യം. ഇപ്പോൾ തിയേറ്ററുകൾ തുറന്നാൽ കേരളത്തിൽ അടുത്തതവണയും എൽഡിഎഫ് തന്നെ ജയിക്കുമെന്നും വിജയ് ആരാധകരെല്ലാം ഇടതുപക്ഷത്തിനു വോട്ട് ചെയ്യുമെന്നുമുള്ള മോഹന വാഗ്ദാനങ്ങളും ആരാധകർ നൽകിയിരുന്നു.

തിയേറ്ററുകൾ തുറക്കണം തുറന്നാൽ അടുത്ത ഇലക്ഷന് എന്റെ വോട്ട് എൽഡിഎഫിന്, ലാൽ സലാം സഖാവേ, ബാക്കി എല്ലാം തുറക്കാം പക്ഷെ തിയേറ്റർ മാത്രം തുറന്നാൽ കൊറോണ പിടിക്കും എന്ന് ഉള്ള ലോജിക് മനസിലാകുന്നില്ല, എന്നിങ്ങനെ ആയിരുന്നു ചില കമന്റുകൾ.

വിജയ്യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ തിയേറ്ററിൽ റിലീസിനെത്തുന്നുവെന്ന വാർത്ത വന്നത് മുതൽ ആരാധകർ ആവേശത്തിലാണ്. ഏതായാലും മാസ്റ്റർ റിലീസിന് മുമ്പ് തിയ്യറ്റർ തുറക്കാൻ മുഖ്യമന്ത്രി അനുവാദം കൊടുത്തുകഴിഞ്ഞു. ഇനി വിജയ് ആരാധകർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം.