തന്നേക്കാൾ 18 വയസ് കുറവുള്ള നായികയുടെ പുറകെ നടന്ന് ഹൃത്വികിന്റെ ശല്യം ചെയ്യൽ, ഒടുവിൽ നടി ചെയ്തത് ഇങ്ങനെ

13984

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരമാണ് ഹൃത്വിക് റോഷൻ. നിരവധി സൂപ്പർഹിറ്റ് സിനിമഖലിൽ നായകനായി എത്തിയിട്ടുള്ള ഹൃത്വിക് റോഷന് ആരാധകരും ഏറെയാണ്. അതേ സമയം കഴിഞ്ഞ കുറച്ചു നാളുകൾ ഹൃത്വിക് റോഷന് അത്ര നല്ലകാലം ആയിരുന്നില്ല.

നടി കങ്കണയുമായുള്ള പോര് ഒന്ന് ശമിച്ചെങ്കിലും താരത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾക്ക് കുറവ് ഒന്നും ഉണ്ടായിരുന്നില്ല. അടുത്തിടെ ഹൃത്വിക് വാർത്തകളിൽ നിറഞ്ഞത് മറ്റൊരു നടിയുടെ പേരിലാണ്. താരത്തിന്റെ ഒരു ചിത്രത്തിൽ നിന്ന് നടി ദിഷ പട്ടാണി മാറാൻ കാരണം ഹൃത്വിക്കിന്റെ മോശം പെരുമാറ്റം കൊണ്ടാണ് എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്.

Advertisements

Also Read
തെലുങ്കിലും തരംഗമായി മെഗാസ്റ്റാർ; പുതിയ ചിത്രം ഏജന്റിലെ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് പ്രിയതാരം മമ്മൂട്ടി! ഏറ്റെടുത്ത് ആരാധകർ

എന്നാൽ ഇതിനെ രൂക്ഷ ഭാഷയിൽ ഹൃത്വിക് വിമർശിച്ചിരുന്നു. ഈ വാർത്തയെ മാലിന്യം എന്നാണ് താരം വിശേഷിപ്പിച്ചത്. ഹൃത്വിക് പുറകെ നടന്ന് ശല്യം ചെയ്തതു കൊണ്ട് ദിഷാ പഠാണി ചിത്രം ഉപേക്ഷിക്കുക ആയിരുന്നെന്നാണ് വാർത്തയിൽ പറഞ്ഞിരുന്നത്.

തന്നേക്കാൾ 18 വയസ് പ്രായം കുറവുള്ള നായികയോട് അപമര്യാദയായി പെരുമാറി എന്നും അതിൽ പറഞ്ഞി രുന്നു. അത് ശ്രദ്ധയിൽപ്പെട്ട താരം വാർത്ത സഹിതം ട്വീറ്റ് ചെയ്താണ് മറുപടി നൽകിയത്.ഏതെ ങ്കിലും ജിമ്മിൽ പോയി വർക്കൗട്ട് നടത്തി, മാലിന്യം നിറഞ്ഞ നിങ്ങളുടെ മനസ്സിനെ ശുദ്ധിയാക്കൂ എന്നായിരുന്നു താരം പറഞ്ഞത്.

ഹൃതിക്കിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന ചിത്രത്തിൽ നിന്ന് ദിഷ പിൻമാറിയതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് ഹൃത്വിക്കിന് എതിരായുള്ള വാർത്തയായി മാറി. ഹൃതിക്ക് പുറകെ നടന്ന് ശല്യം ചെയ്യുന്നതിൽ പേടിച്ച് ദിഷ ഓടിപ്പോയെന്നും കങ്കണയ്ക്ക് ശേഷം താരം അടുത്ത കാമുകിയെ കണ്ടെത്തിയെന്നായിരുന്നു മറ്റൊരു മാധ്യമത്തിൽ വന്നത്.

ഇതിനെതിരേ ദിഷ പട്ടാണിയും രംഗത്തെത്തിയിരുന്നു. ഹൃത്വിക് ചിത്രത്തിനായി തന്നെ ആരും സമീപിച്ചി ട്ടില്ലെന്നും വ്യാജ പ്രചരണം നടത്തരുതെന്നും ദിഷ പത്രക്കുറിപ്പിലൂടെ പറഞ്ഞിരുന്നു.

Also Read
ചമയം സിനിമയിൽ നായകൻ ആകേണ്ടിയിരുന്നത് മോഹൻലാൽ ഒപ്പം തിലകനും, പക്ഷേ സംഭവിച്ചത് ഇങ്ങനെ

Advertisement