മഞ്ജു ചേച്ചിയുടെ ശബ്ദം അനുകരിച്ച് സുഹൃത്തിനെ പറ്റിച്ചു; തന്റെ ശബ്ദം കേട്ട് മഞ്ജു ചേച്ചി പോലും ഞെട്ടി; വൈറൽ റീൽസ് താരം സൗമ്യ

239

ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരമാണ് സൗമ്യ മാവേലിക്കര. ഒട്ടുമിക്ക മലയാളികളും ഒന്നാണ് നമ്മൾ എന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടാവുന്നത് ഒരുപക്ഷേ സൗമ്യയുടെ വരവോടെയാവും. ”കൽക്കണ്ടം ചുണ്ടിൽ.. കർപ്പൂരം കണ്ണിൽ…. കിളിമകളേ… എന്ന” ഗാനം സൗമ്യ റീൽസ് ചെയ്തതോടെ വമ്പൻ ഹിറ്റായിരുന്നു.

ഈ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയെ പലരും തിരഞ്ഞു. റീൽസിലെ താരം മാത്രമല്ല സൗമ്യ. റീൽസ് ചെയ്ത് ഹിറ്റായതോടെ സൗമ്യയുടെ സിനിമയിൽ അഭിനയിക്കണമെന്ന സൗമ്യയുടെ ആഗ്രഹമാണ് പൂവണിയുന്നത്. സംവിധായകൻ വിശ്വൻ വിശ്വനാഥൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായിക സൗമ്യയാണ്. നായികാവേഷം തന്നെ കിട്ടിയതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് സൗമ്യ പറയുന്നു.

Advertisements

എന്നാൽ തനിക്ക് ഭയവുമുണ്ട്. സന്തോഷവും ഭയവും ഒന്നിച്ചുള്ള അവസ്ഥയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് സൗമ്യ പറയുന്നു. റീൽസ് ചെയ്ത് തുടങ്ങിയപ്പോൾ പത്തോ നൂറോ ലൈക്ക്സ് മാത്രമേ കിട്ടിയിരുന്നുള്ളൂവെന്നും പിന്നെ തന്റെ ആദ്യ വീഡിയോ ഹിറ്റായതോടെ ലൈക്ക്സ് കൂടിയെന്നും സൗമ്യ പറയുന്നു.

ALSO READ- കുട്ടിക്കാലം തൊട്ട് ഞാനും മഞ്ജുവും ഇതിന്റെ പേരിൽ കളിയാക്കൽ കേൾക്കുമായിരുന്നു; വീട്ടിൽ നിന്നും ചാടുന്നത് തന്നെ മഞ്ജുവിനെ കാണാനാണ്: സിമി പറയുന്നത് കേട്ടോ

ഒരു മിമിക്രി കലാകാരി കൂടിയാണ് സൗമ്യ. സ്ത്രീകൾ അധികം ഇല്ലാത്ത മിമിക്രി രംഗത്ത് താൻ കൂടുതൽ ശബ്ദം അനുകരിക്കാൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നാണ് സൗമ്യ ബിഹൈന്റ് വുഡിനോട് പറയുകയാണ്. ഇപ്പോഴുള്ള കലാകാരികളിൽ മഞ്ജു വാര്യരുടെ ശബ്ദം മനോഹരമായി അനുകരിക്കുന്ന കലാകാരിയാണ് സൗമ്യ.

മഞ്ജു വാര്യരുടെ ശബ്ദം അനുകരിച്ചാണ് മിമിക്രിയിൽ തുടക്കം കുറിച്ചതെന്ന് സൗമ്യ പറയുന്നു. കോളേജ് പഠന കാലത്ത് സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ ഡയലോഗ് പറഞ്ഞ് കൈയ്യടി നേടിയിരുന്നു. പിന്നീട് നല്ല പ്രോത്സാഹനം ലഭിച്ചതോടെ ആ ശബ്ദം അനുകരിക്കുന്നത് സ്ഥിരമായി. പിന്നെ പിന്നെ മഞ്ജു ചേച്ചിയുടെ ശബ്ദത്തിൽ തന്നെ സംസാരിക്കാൻ തുടങ്ങി. താൻ മഞ്ജു വാര്യരുടെ ശബ്ദം വച്ച് പലരെയും പറ്റിച്ചിട്ട് പോലും ഉണ്ട് എന്ന് സൗമ്യ പറയുകയാണ്.. ഫോണിൽ ഒരു സുഹൃത്തിനെ മഞ്ജു വാര്യരാണ് എന്ന് പറഞ്ഞ് വിളിച്ചു. അയാൾ ശരിക്കും വിശ്വസിച്ചു. സംഗതി കൈവിട്ടു പോകുകയാണ് എന്ന് കണ്ടപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്‌തെന്നാണ് സൗമ്യ പറയുന്നത്.

ALSO READ-ജയിലിൽ ഏറ്റുമുട്ടി മോഹൻലാലും രജനീകാന്തും; ജയലറുടെ പ്രതീക്ഷ വാനോളം ഉയർത്തി സൂപ്പർതാര സംഘ ട്ടനം!

ഒരിക്കൽ മഞ്ജു വാര്യർക്കൊപ്പം വേദി പങ്കിടാനുള്ള ഭാഗ്യവും ലഭിച്ചു. മഞ്ജു ചേച്ചി വേദിയിൽ നിൽക്കുമ്പോൾ, ശബ്ദം അനുകരിച്ച പുറകിലൂടെ വരികയായിരുന്നു. ശരിക്കും മഞ്ജു ചേച്ചിയും ഞെട്ടി. ഞാൻ ചേച്ചിയെ കെട്ടി പിടിയ്ക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തു.

ചേച്ചിയുടെ മുന്നിൽ ശബ്ദം അനുകരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും താരം വെളിപ്പെടുത്തുന്നു. രഞ്ജിനി ഹരിദാസ്, കോവൈ സരള, ശൈലജ ടീച്ചർ, മൊട്ട രാജേന്ദ്രൻ എന്നിവരുടെ ശബ്ദവും സൗമ്യ അനുകരിക്കുന്നുണ്ട്.

Advertisement