ആളുകൾ എപ്പോഴും എന്റെ അരക്കെട്ടിനെക്കുറിച്ചും മാ റി ട ത്തെക്കുറിച്ചും എല്ലാമാണ് അഭിപ്രായം പറയുന്നത്; വെളിപ്പെടുത്തലുമായി നടി അനന്യ

2615

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനന്യ പാണ്ഡെ.
ഹിറ്റ് മേക്കർ കരൺ ജോഹറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡിലേക്ക് അരങ്ങേറിയത്.

ഇപ്പോൾ ഹിന്ദി സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അനന്യ പാണ്ഡേ. 2019 ഇൽ തന്റെ സിനിമ ജീവിതം ആരംഭിച്ച താരത്തിന് ലഭിച്ച ചിത്രങ്ങൾ കുറവായായിരുന്നു എങ്കിലും മികച്ച വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കാൻ അനന്യക്ക് കഴിഞ്ഞു.

Advertisements

ബോക്‌സ്ഓഫീസിൽ അനന്യയുടെ മിക്ക ചിത്രങ്ങൾക്കും വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്. എന്നാൽ അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ചർച്ചയാവുന്നത്. തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ താനും ലിം ഗ വിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനന്യ വ്യക്തമാക്കിയത്.

Also Read
പോടാ മൈ…. എന്ന എന്റെ ആ ഡയലോഗിൽ എനിക്ക് ഒരു കുഴപ്പവും തോന്നിയിട്ടില്ല, പലരും പറഞ്ഞത് എനിക്കിട്ട് ഒന്ന് പൊട്ടിക്കാനാണ് തോന്നിയതെന്നാണ്: രജിഷ വിജയൻ

രൺവീർ ഷോയിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. എന്നോട് ആരും ഒന്നും വാഗ്ദാനം ചെയ്യുകയോ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് എപ്പോഴും ഒരു നടി ആവണം എന്ന ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

എന്നാൽ അത് എളുപ്പം ആകില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ആളുകൾ നിങ്ങൾ ഇത് ശരിയാക്കണം, ഇത് ശരിയാക്കണം, എന്നൊക്കെ പറയുമായിരുന്നു. മാ റി ട ത്തിന്റെ വലിപ്പം കൂട്ടുക അല്ലെങ്കിൽ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.

വളരെ കാഷ്വൽ ആയാണ് അവർ അത് പറഞ്ഞിരുന്നത്. എന്നാൽ നേരിട്ട് ആയിരിക്കില്ല ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ പറയുന്നത് എന്താണെന്ന് മനസിലാക്കാനും കഴിയില്ലായിരുന്നു. കുറച്ചുകൂടി ഭക്ഷണം കഴിക്കാനും വണ്ണം വെക്കാനുമെല്ലാം അവർ തന്നോട് പറഞ്ഞിരുന്നതായി താരം കൂട്ടിച്ചേർത്തു.

ആളുകളുടെ ഈ നിർദേശങ്ങൾ എല്ലാം കേട്ട് താൻ തകർന്നു പോയിട്ടുണ്ടെന്നും മറ്റുള്ളവർ ശെരിക്കും ഇതൊക്കെയാണോ ശ്രദ്ധിക്കുന്നതെന്നും തന്റെ അരക്കെട്ടിന്റെ വലിപ്പത്തിനെയോ നെഞ്ചിന്റെ വലിപ്പത്തിനെയോ കാളും പരമപ്രധാനമായ യാതൊന്നും ഇല്ലേ എന്നും തോന്നിയിട്ടുള്ളതാണ് അനന്യ പറയുന്നു. ഞാനെന്ന ആളോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യം അവരുടെ ശരീരത്തെ വിലയിരുത്തുക എന്നതാണെന്നും അനന്യ പാണ്ഡെ തുറന്നു പറയുന്നു.

Also Read
മികച്ച നടൻ, എൻജീനിയർ, സ്‌പോർട്‌സ് മാൻ, ഭാര്യയെ സ്‌നേഹിച്ചത് ജീവന് തുല്യം, ഇപ്പോഴും ഉപയോഗിക്കുന്നത് മരിച്ച് പോയ ഭാര്യയുടെ പഴയ ഫോൺ: നടൻ ടിജി രവിയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

Advertisement