ഇത്രയും സ്‌നേഹിക്കുന്ന ആളെ വിട്ട് കളയാൻ തോന്നിയില്ല; കോടീശ്വരനായ സമ്പത്തിനെ പ്രണയിച്ച് കെ ട്ടിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി നടി മൈഥിലി

8464

ഒരു സമയത്ത് മലയാള സിനിമയിൽ വളരെ ഏറെ തിരക്കുണ്ടായിരുന്ന താരമായിരുന്നു നടി മൈഥിലി. മലയാളത്തിന്റെ സൂപ്പ ർഡയറക്ടർ രഞ്ജിത്തിന്റെ സിനിമയിലൂടെ മെഗാസാറ്റാർ മമ്മൂട്ടിക്ക് ഒപ്പം സ്വപ്ന തുല്യമായ തുടക്കമായിരുന്നു മൈഥിലിക്ക് ലഭിച്ചത്. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്.

രഞ്ജിത്ത് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം. മൈഥിലിയുടെ ഇതിലെ അഭിനയം മകച്ചെതെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. പിന്നീട് നിരവധി സിനിമകളിൽ താരം വേഷമിട്ടു. അഷിക് അബു സംവിധാനം ചെയ്ത സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രമായിരുന്നു മൈഥിലിയുടെ വമ്പിച്ച വിജയം നേടിയ മറ്റൊരു സിനിമ.

Advertisements

യുവതാരം ആസിഫലിയും, ലാലും, ശ്വേത മേനോനും, ബാബു രാജും ഒക്കെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങൾ. പിന്നീടും പല സിനിമകളിലും നടി അഭിനയിച്ചെങ്കിലും അതിലേറെയും പരാജയ ചിത്രങ്ങൾ ആയിരുന്നു. ഏകദേശം 30 ന് മുകളിൽ സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

Also Read
ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ച മോഹൻലാൽ എന്റെ മടിയിൽ തല വച്ചു കിടന്നുറങ്ങിയിട്ടുണ്ട്, മോഹനൻ നായരുടെ വാക്കുകൾ വൈറൽ

ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മൈഥിലി. കഴിഞ്ഞ മാസമാണ് മൈഥിലിയും ആൺ സുഹൃത്ത് സമ്പത്തും തമ്മിലുള്ള വിവാഹം നടത്തിയത്.ഗുരുവാൂരിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷമായി തന്നെ താര വിവാഹം നടന്നത്.

വിവാഹശേഷമുള്ള താരദമ്പതികളുടെ ഫോട്ടോസും വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ഭർത്താവിനെ പരിചയപ്പെട്ടതിനെ പറ്റിയും പ്രണയം വിവാഹം വരെ എത്തിയതിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് മൈഥിലി. സമ്പത്തിനെ പരിചയപ്പെട്ടപ്പോൾ നഷ്ടപ്പെടുത്തി കളയാൻ തോന്നിയില്ലെന്നും അതാണ് വിവാഹത്തിൽ എത്തിയതെന്നുമാണ് മൈഥിലി പറയുന്നത്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് മൈഥിലി തുറന്നു പറച്ചിൽ നടത്തിയത്. ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു. ഇത്രയും സ്നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്.

നഗര തിരക്കുകളിൽ നിന്നും മാറി ജീവിക്കാൻ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ട് വർഷം മുൻപ് പോയത്. അവിടുത്തെ മുൻസിഫ് ലോയർ ഞങ്ങളുടെ മെന്റർ കൂടിയാണ്. ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താൻ.

Also Read
<a href=”https://www.worldmalayalilive.com/entertainment/27072022-sirakalil-thee-padartha-hw-varunnu/” rel=”noopener” target=”_blank”>രണ്ട് പേരുടെയും ശരീരം ഉരസുമ്പോൾ അവർ ആ ലോകത്ത് സന്തോഷം കണ്ടെത്തുക ആയിരുന്നു, പ്രേക്ഷകരുടെ സിരകളിൽ തീ പടർത്തുന്ന സ്വവർഗാനുരാഗവുമായി ഹോളി വുണ്ട്

ചെന്നപ്പോൾ അതാ സുന്ദരനായൊരു ചെറുപ്പക്കാരൻ നിൽക്കുന്നു. സ്വർഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈിലി പറയുന്നു. സ്ഥലം നോക്കാൻ പോയപ്പോൾ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകൾക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു.

അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ കേട്ട മറുപടി കേട്ടും ഞാൻ ഞെട്ടി. സമ്പത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ ഇതുപോലെ ഒരാളെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അമ്മ ആഗ്രഹിച്ചിരുന്നു പോലും. ദൈവം അമ്മയുടെ പ്രാർഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നത്. തങ്ങളുടെ പ്രണയത്തിന് കാരണമായി മാറിയത് യാത്രകളും പെപ്പറുമാണെന്നാണ് സമ്പത്ത് പറയുന്നത്.

പെപ്പർ ഇരുവരുടെയും പെറ്റ് ഡോഗാണ്. ഒരിക്കൽ സുഹൃത്തായ അങ്കിളിന്റെ കൈയ്യിൽ നിന്നും വാങ്ങിയതാണ്. പെട്ടെന്ന് നാട്ടിലേക്ക് തനിക്ക് പോരേണ്ടി വന്നപ്പോൾ പെപ്പറിനെ നോക്കിയത് സമ്പത്താണ്. ആ വിശേഷങ്ങൾ ചോദിക്കാൻ പതിവായി വിളിക്കും. അവനെ കാണാനായി ഇടയ്ക്ക് കൊടൈക്കനാലിലേക്ക് പോവുമെന്നും മൈഥിലി പറയുന്നു.

Advertisement