ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ; എന്റെ ജീവിതത്തിലെ മറ്റൊരു നാഴികകല്ല് : പുതിയ വിശേഷം പങ്കുവച്ച് സ്വാസിക വിജയ്

261

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സ്വാസിക വിജയ്. നടി, അവതാരക, നർത്തകി, യൂട്യൂബ് വ്‌ലോഗർ, അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. സ്വാസികയുടെ വ്‌ലോഗുകളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഒരു പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.

തന്റെ വീട്ടിലെ ഗാരേജിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ താരം. ടാറ്റ ഹാരിയർ എസ്യുവിയാണ് താരം സ്വന്തമാക്കിയത്. ഹാരിയറിന്റെ എക്‌സ് ടി എ പ്ലസ് ഡാർക്ക് എഡിഷൻ മോഡലാണ് സ്വാസിക വാങ്ങിയത്. 19.75 ലക്ഷം രൂപയാണ് കാറിന്റെ എക്‌സ് ഷോറൂം വില. കറുപ്പ് നിറത്തിലുള്ള വാഹനത്തിന്റെ താക്കോൽ വാങ്ങുന്ന ചിത്രങ്ങളും സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Advertisements

ALSO READ

ആദ്യം ഇഷ്ടം പറഞ്ഞത് സമ്പത്ത്, ഇത്രയും സ്നേഹിക്കുന്ന ആളെ വിട്ട് കളയാൻ തോന്നിയില്ല; സമ്പത്തുമായി പ്രണയം ആയതെ് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് നടി മൈഥിലി

ജീവിതത്തിൽ എല്ലാം മറ്റെവിടെയോ ആണ്. നമ്മൾ കാറുമായി അവിടേക്ക് എത്തുന്നു. അതിനാൽ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് മറ്റൊന്ന് കൂടി ഇതാ സഫലമായിരിക്കുന്നു. ആഗ്രഹിച്ച കാർ സ്വന്തമാക്കിയിരിക്കുന്നു- ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക കുറിച്ചു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. എന്റെ ജീവിതത്തിലെ മറ്റൊരു നാഴികകല്ല് നേടാനായതിൽ ഞാൻ ദൈവത്തോടും എന്റെ കുടുംബത്തോടും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നു.

താരങ്ങളടക്കം നിരവധി പേരാണ് സ്വാസികയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. അൻസിബ ഹസൻ, രചന നാരായണൻകുട്ടി, റിമി ടോമി, മുക്ത തുടങ്ങി നിരവധി താരങ്ങളാണ് സ്വാസികയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.

ALSO READ

ആളുകൾ എപ്പോഴും എന്റെ അരകെട്ടിനെക്കുറിച്ചും മാ റി ട ത്തെക്കുറിച്ചും എല്ലാമാണ് അഭിപ്രായം പറയുന്നത്; വെളിപ്പെടുത്തലുമായി നടി അനന്യ

വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു. ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ് താരം.

Advertisement