മികച്ച നടൻ, എൻജീനിയർ, സ്‌പോർട്‌സ് മാൻ, ഭാര്യയെ സ്‌നേഹിച്ചത് ജീവന് തുല്യം, ഇപ്പോഴും ഉപയോഗിക്കുന്നത് മരിച്ച് പോയ ഭാര്യയുടെ പഴയ ഫോൺ: നടൻ ടിജി രവിയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

9050

ഒരു കാലത്ത് മലയാള സിനിമയിൽ അമ്പരപ്പിക്കുന്ന വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടനാണ് ടിജി രവി.
1970, 80 കാലഘട്ടങ്ങളിൽ ആയിരുന്നു വില്ലൻ വേഷങ്ങളിലൂടെ ടി ജി രവി ശ്രദ്ധേയനായത്. അതുല്യ നടൻ ബാലൻ കെ നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റി.

ആദ്യകാലത്ത് നാടകങ്ങളിൽ അഭിനയിച്ച് കൊണ്ടായിരുന്നു ടിജി രവിയുടെ തുടക്കം.അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമാ അഭിനയ രംഗത്തെത്തിയത്ത്. അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച ടി ജി രവി പിന്നീട് മലയാള സിനിമാ ചരിത്രത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു.

Advertisements

ചാകര എന്ന ചിത്രത്തിലൂടെയാണ് വില്ലൻ വേഷത്തിലേക്ക് അദ്ദേഹം മാറിയത്. വിദ്യാഭ്യാസ കാലത്ത് പഠിക്കാൻ ഏറ്റവും മിടുക്കൻ ആയിരുന്നു അദ്ദേഹം എഞ്ചിനീയറിംങ് ആയിരുന്നു ഉപരിപഠനത്തിന് ശേഷം തെരഞ്ഞെടുത്തത്. കേരള സർവകലാശാലയുടെ കീഴിൽ തൃശൂർ എഞ്ചിനീയറിംങ് കോളേജിലും ഇടയ്ക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലും എഞ്ചിനീയറിംങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1969ൽ മെക്കാനിക്കൽ എഞ്ചിനീയറിംങിൽ ബിരുദം നേടി.

Also Read
അച്ഛനെ വിളിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല, കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്, ജീവൻ തിരിച്ച് കിട്ടിയത് മഹാഭാഗ്യമായിരുന്നു, ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി സുധീഷ്

അക്കാലത്ത് യൂണിവേഴ്‌സിറ്റി തലത്തിൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ ഫുട്ബാൾ, ഹോക്കി എന്നിവയിലും യൂണിവേഴ്‌സിറ്റി തലത്തിൽ കളിക്കുമായിരുന്നു. താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്ഥനായിരുന്നു യഥാർത്ഥ ജീവിതത്തിൽ ടി ജി രവി.

ഭാര്യയേയും മക്കളേയും അത്രമേൽ സ്നേഹിക്കുന്ന മനുഷ്യൻ. നീണ്ടനാളത്തെ പ്രണയത്തിന് ഒടുവിലാണ് ടി ജി രവി, ഡോ. സുഭദ്രയെ വിവാഹം കഴിച്ചത്. എല്ലാം പോസിറ്റീവ് ആയി കാണുന്ന വ്യക്തിത്വമായിരുന്നു സുഭദ്രയുടേത്. സുഭദ്രയുടെ മ ര ണം കേരളം ഏറെ ചർച്ച ചെയ്ത ഒന്നാണ്.

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ എത്തിക്ക്സ് അനുവാദം നൽകാത്തതായിരുന്നു അന്ന് മ ര ണ കാ ര ണം. സമയത്ത് ഡോണറെ കിട്ടിയെങ്കിലും മെഡിക്കൽ എത്തിക്ക്സ് കമ്മിറ്റിയ്ക്ക് മുന്നിലെത്തിയപ്പോൾ പുറത്ത് നിന്നുള്ള ഡോണറുടെ ലിവർ ശരിയാവില്ലെന്ന് അവർ പറഞ്ഞു.

അതേത്തുടർന്ന് ശസ്ത്രക്രിയ നടത്താൻ കഴിയാതെയായിരുന്നു അന്ന് സുഭദ്ര മരണപ്പെട്ടത്. ഇപ്പോൾ ഭാര്യയുടെ ഒരു മൊബൈൽ ഫോണാണ് തന്റെ ജീവിതത്തിലെ വലിയ സമ്പാദ്യമെന്ന് ടി ജി രവി പറയുന്നു. ഭാര്യ പണ്ട് ഉപയോഗിച്ചിരുന്ന നോക്കിയയുടെ ഒരു പഴയ ഫോണാണ് ടി ജി രവി ഇപ്പോഴും ഉപയോഗിക്കുന്നത്.

Also Read
മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ല, ഞാൻ ചെറിയ സ്‌കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്: തുറന്നടിച്ച് റിമ കല്ലിങ്കൽ

എവിടെ പോകുമ്പോഴും ആ ഫോൺ കൂടെക്കൊണ്ട് പോവുകയും ചെയ്യും. മുമ്പ് തിരുവമ്പാടി തമ്പാൻ എന്ന സിനിമയുടെ ഷൂട്ടിംങ് തമിഴ്നാട്ടിൽ വെച്ച് നടക്കുമ്പോൾ ആ ഫോൺ ഇടയ്ക്ക് വെച്ച് നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ച് കിട്ടുന്നത് വരെ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് സെറ്റലുള്ളവർ പറഞ്ഞിരുന്നു.

പിന്നീട് ആ ഫോൺ തിരിച്ച് കിട്ടിയപ്പോൾ അത് കൈയ്യിലെടുത്ത ഉടനെ അദ്ദേഹം കരയുകയായിരുന്നു ചെയ്തത്. അത്രയ്ക്കും സ്നേഹമായിരുന്നു അദ്ദേഹത്തിന് ഭാര്യ സുഭദ്രയോട് ഉണ്ടായിരുന്നത്.

Advertisement