ദുൽഖർ സൽമാനും നിവിൻ പോളിക്കും ഒപ്പം അഭിനയിക്കണം: ആഗ്രഹം തുറന്ന് പറഞ്ഞ് നടി മാതു

152

നെടുമുടു വേണുവിന്റെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ പൂരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയ താരമാണ് നടിമാതു. പിന്നീട് നിരവധി സിനിമകളിലടെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായിമാതു മാറി.

താരരാജക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും അഠക്കമുള്ള സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം മാതു അഭിനയിച്ചിട്ടുണ്ട്. നായികയായും സഹോദരിയുമായും മകളായുമെല്ലാം തിളങ്ങിയ മാതുവിന് ആരാധകരും ഏറെയായിരുന്നു.

Advertisements

അതേ സമയം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ച ശേഷമായിരുന്നു മാതുവിന്റെ മലയാളത്തിലേക്കുള്ള കടന്നു വരവ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം പ്രധാന വേഷത്തിൽ മാതു അഭിനയിച്ചിട്ടുണ്ട്.

Also Read
മോഹൻലാലിന്റെ ആ തകർപ്പൻ സൂപ്പർഹിറ്റ് സിനിമ ഞാൻ സ്‌ക്രിപ്റ്റില്ലാതെ ചെയ്തതാണ്: വെളിപ്പെടുത്തലുമായി പ്രിയദർശൻ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുട്ടേട്ടൻ, അമരം എന്നീ ചിത്രങ്ങളിലെ മാതുവിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അമരം എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.

അശോകനൊപ്പമുള്ള മാതുവിന്റെ കെമിസ്ട്രിയും അഭിനയ മികവും കഥാപാത്രത്തെ കൂടുതൽ മികച്ചതാക്കി മാറ്റിയിരുന്നു. അമരത്തിലെ അഴകേ എന്ന ഗാനവും അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഒപ്പമുള്ള സദയം എന്ന സിനിമയിലെ മാതുവിന്റെ പ്രകടനവും ഏറെ കൈയ്യടി നേടിയിരുന്നു.

വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന മാതു വിവാഹം ചെയ്തത് ഡോക്ടർ ജേക്കബിനെയാണ്. ഈ ബന്ധത്തിൽ ജെയ്മി, ലുക്ക് എന്നീ രണ്ട് കുട്ടികളുണ്ട്. നാല് വർഷങ്ങളിലേറെയായി മാതു ആദ്യ ഭർത്താവിൽ നിന്ന് പിരിഞ്ഞ് ജീവിക്കാൻ തുടങ്ങിയിട്ട്.

Also Read
എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം; തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചവരെ കുറിച്ച് ഗോപിക രമേശ്

കുട്ടികൾക്കൊപ്പം ന്യൂയോർക്കിലാണ് താരം സ്ഥിര താമസമാക്കിയിരിക്കുന്നത്. അതേ സമയം വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മാതു 2019ൽ റിലീസ് ചെയ്ത അനിയൻകുഞ്ഞിനും തന്നാലായത് എന്ന ചിത്രത്തിലൂടെ മടങ്ങിവരവ് നടത്തിയിരുന്നു.

ഇപ്പോഴിതാ, മലയാള സിനിമയിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മാതു. മലയാള സിനിമയിൽ തനിക്ക് ഏറെ ഇഷ്ടമുള്ള നടൻ സുരേഷ് ഗോപിയാണ് എന്നാണ് മാതു പറയുന്നത്. ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയ യുവതരങ്ങൾക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും മാതു പറഞ്ഞു. മലയാളത്തിൽ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള സിനിമ അമരമാണ് എന്നാണ് മാതു പറയുന്നത്.

അമരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകൾ ആ സമയത്ത് നടന്നിരുന്നു. അമിതാഭ് ബച്ചനുമായി ആലോചനകൾ നടന്നിരുന്നെങ്കിലും പിന്നീട് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു എന്നും മാതു പറയുന്നു. തമിഴിൽ സിനിമകൾ ചെയ്യാൻ ഇഷ്ടമാണെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്നത് മലയാള സിനിമകളാണ് എന്നാണ് മാതു പറയുന്നത്.

ഹോളിവുഡിൽ അഭിനയിക്കണമെന്നൊക്കെ മക്കൾ ഇടക്ക് പറയാറുണ്ടെന്നും മാതു പറഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും മാതു പറയുന്നു. ബാലതാരമായി അഭിനയ മേഖലയിൽ ചുവടുവച്ച മാതു തമിഴ്, കന്നഡ സിനിമകളിലാണ് ആദ്യം അഭിനയിച്ചിരുന്നത്.

അമരം, ആയുഷ്‌കാലം, സദയം, മാട്ടുപെട്ടിമച്ചാൻ, തുടർകഥ, സന്ദേശം, സദയം എന്നിങ്ങനെ നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ മാതു അവതരിപ്പിച്ചിട്ടുണ്ട്.

Also Read
പഠിക്കുന്ന സമയത്ത് ഇത്രയും ചെറിയ വീട്ടിൽ നിന്നുമാണ് താൻ വരുന്നതെന്ന് കൂടെ പഠിക്കുന്നവർ അറിയാതിരിക്കാൻ ദിലീപ് ചെയ്തത് ഇങ്ങനെ: വൈറലായി താരത്തിന്റെ വാക്കുകൾ

Advertisement