യോദ്ധ എന്ന സിനിമ മുതൽ ഞാൻ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ്, ആറാട്ടിൽ അഭിനയിച്ചതും അതുകൊണ്ടാണ്: എആർ റഹ്മാൻ

34

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ ബിഗ്ബഡ്ജറ്റ് ചിത്രമാണ് ആറാട്ട്. ഇതിനോതകം തന്നെ ചിത്രീകരണം പൂർത്തിയായ ആറാട്ട് കോവിഡ് പ്രതിസന്ധികൾ അവസാനിച്ച ശേഷം തീയേറ്റർ റിലീസ് ആയി പ്രദർത്തിന് എത്തും.

ഈ ചിത്രം ഒടിടി അല്ല മറിച്ച് തീയ്യെറ്ററിൽ തന്നെ എത്തുമെന്നും മോഹൻലാലിന്റെ തന്നെ മരക്കാർ അറബിക്കടിലിന്റെ സിംഹം വന്നതിനു ശേഷം മാത്രമേ ആറാട്ട് എത്തുകയുള്ളൂ എന്നും ബി ഉണ്ണികൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു. അതേ സമയം ഓസ്‌കാർ ജേതാവും ഇന്ത്യൻ സിനിമയിലെ സംഗീത വിസ്മയവുമായി മദ്രാസിന്റെ മൊസാർട്ട് എന്നറിയപ്പെടുന്ന എആർ റഹ്മാനും അഭിനയിക്കുന്നു എന്നതാണ് ആറാട്ടിന്റെ ഒരു പ്രത്യേകത.

Advertisements

സിനിമയിടെ രചയിതാവായ ഉദയ കൃഷ്ണയുടെ ആഗ്രഹമായിരുന്നു എആർ റഹ്മാനെ ചിത്രത്തിൽ അഭിനയിപ്പിക്കണം എന്നത്. അതേസമയം എആർ റഹ്മാൻ വരാം എന്ന് സമ്മതിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ റഫറെൻസ് വെച്ചു കൊണ്ട് ചിത്രം ഷൂട്ട് ചെയ്തു തുടങ്ങിയിരുന്നു എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

എന്നാൽ ആദ്യമൊന്നും അദ്ദേഹത്തിന് സമ്മതമായിരുന്നില്ല. സിനിമകളിൽ അഭിനയിക്കാനുള്ള താൽപര്യക്കുറവായിരുന്നു കാരണം. പിന്നീട് അദ്ദേഹം മനസ്സു മാറ്റി അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. താനൊരു മോഹൻലാൽ ആരാധകനായതുകൊണ്ടാണ് അഭിനയിക്കാൻ സമ്മതിച്ചതെന്നും എആർ റഹ്മാൻ തങ്ങളോട് പറഞ്ഞതായി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു.

സ്വതന്ത്ര സംഗീത സംവിധായകൻ ആവുന്നതിനു മുൻപേ താൻ ഒട്ടേറെ മലയാള ചിത്രങ്ങളുടെ പശ്ചാത്തല സംഗീത വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. അതുപോലെ മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ യോദ്ധയിൽ മോഹൻലാൽ ആയിരുന്നു നായകൻ എന്നതും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നു.

അന്ന് മുതലേ മോഹൻലാലിനോട് വലിയ ആരാധനയാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, തന്റെ പിതാവിന് മലയാള സിനിമയോടുള്ള ആത്മബന്ധവും അദ്ദേഹം ഓർത്തെടുത്തു. അങ്ങനെയാണ് എ ആർ റഹ്മാൻ ഈ ചിത്രത്തിന്റെ ഭാഗമായത് എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.

അതേ സമയം പാലക്കാടും പരിസര പ്രദേശത്തുമായിട്ടാണ് ആറാട്ടിന്റെ ചിത്രീകരണം പൂർത്തിയായത്. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ യൂടൂബിലെ സകല റെക്കോർഡുകളും തകർത്തിരുന്നു.

Advertisement