ഞാൻ സത്യൻ അന്തിക്കാട് ആണെന്നു പറഞ്ഞപ്പോൾ, ആര്? എന്ന ചോദ്യമായിരുന്നു നയൻ താര ചോദിച്ചത്, അനുഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

70395

വർഷങ്ങളായി സൂപ്പർ ഹിറ്റുകളായ നിരവധി കുടുംബ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന, മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സൂപ്പർ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. എന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി സിനിമകൾ സമ്മാനിക്കാൻ സത്യൻ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്.

അതോടൊപ്പം ഒരുപിടി പുതുമുഖ നടിമാരെയും സത്യൻ അന്തിക്കാട് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അതിൽ പ്രമുഖയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരുവല്ലാക്കാരിയായ ഡയാന കുര്യൻ എന്ന നയൻതാര സിനിമയിലേക്ക് വന്നത്.

Advertisements

ഇപ്പോഴിതാ നയൻതാരയുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് സത്യൻ അന്തിക്കാട് തുറന്ന് പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
വയർ മറച്ചുപിടിക്കാൻ ശ്രമിച്ച് വിദ്യാ ബാലൻ, താരം ഗർഭിണി ആണെന്ന് ആരാധകർ, വീഡിയോ വൈറലാകുന്നു

മനസിനക്കരെയിലേക്ക് ഒരു നായിക വേണം ആരെയെങ്കിലും കിട്ടുെമന്നു കരുതി. പേ, പല കുട്ടികളെ നോക്കിയെങ്കിലും ആരെയും ഉറപ്പിക്കാനാകുന്നില്ല. ആയിടയ്ക്ക് വനിതയിൽ ഒരു ജ്വല്ലറിയുടെ പരസ്യം കണ്ടു. നല്ല ഭംഗിയുള്ള പെൺകുട്ടി. വനിതയുടെ കവർ ഗേൾ ആയി വന്ന ഡയാന കുര്യനാണ് അതെന്നറിഞ്ഞു.

നമ്പർ എടുത്ത് വിളിച്ചു. സത്യൻ അന്തിക്കാടാണെന്നു പറഞ്ഞപ്പോൾ, ആര്? എന്ന ചോദ്യമായിരുന്നു മറുപടി. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടാണ്. സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോ? എന്നു വീണ്ടു ചോദിച്ചപ്പോൾ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തു.

അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരിച്ചു വിളിച്ചു. പിറ്റേന്ന് അച്ഛനും അമ്മയുമായി ഡയാന കുര്യൻ എത്തുന്നു. ബോൾഡായ പെൺകുട്ടി ധൈര്യമുള്ള മുഖം. അഭിനയിച്ച് പരിചയമൊന്നുമില്ല. അഴകപ്പൻ വിഡിയോ ഷൂട്ട് ചെയ്തു എല്ലാവർക്കും ഇഷ്ടമായി. നായികയായി ഉറപ്പിച്ചു പിറ്റേന്ന് വിവരം പറയാൻ വിളിച്ചു കിട്ടിയില്ല.

പുലർച്ചെ മൂന്നു മണിയായപ്പോൾ എനിക്ക് കോൾ വരുന്നു. സർ ഡയാനയാണ്. ഇപ്പോഴാണ് കോൾ കണ്ടത്. ഉറക്കം വിട്ട് ഞാൻ പറഞ്ഞു, നായികയാണ് നാളെത്തന്നെ പോരൂ. പക്ഷേ, ഉത്തരം കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. സോറി സർ അഭിനയിക്കുന്നില്ല ചില ബന്ധുക്കൾക്ക് താൽപര്യമില്ല.

Also Read
ഏഴ് വർഷം എവിടെയായിരുന്നു, നടി മിത്രാ കുര്യൻ പറഞ്ഞ മറുപടി കേട്ട് കൈയ്യടിച്ച് ആരാധകർ

ഇതു കേട്ടതും ഞാൻ പറഞ്ഞു രണ്ടു തെറ്റാണ് ഡയാന ചെയ്തത്. ഒന്ന് വെളുപ്പിനെ മൂന്നു മണിക്ക് വിളിച്ച് എഴുന്നേൽപ്പിച്ചു, പിന്നെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. രണ്ടും തെറ്റാണ് ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടം ആണെങ്കിൽ നാളെ വരൂ. ഡയാന എത്തി കുറച്ചു ദിവസം ഷൂട്ടിങ് കണ്ടു, പിന്നെ അഭിനയിക്കാൻ തുടങ്ങി.

ഒരു ദിവസം കാറിൽ ലൊക്കേഷനിലേക്കു പോകുമ്പോൾ ഒരു സിനിമയുടെ പോസ്റ്റർ കണ്ടു, ഡയാന. പ്രായപൂർത്തി ആയവർക്കുള്ള സിനിമ. ഡയാനയെന്ന പേര് മാറ്റിയാലോ എന്നു ഞാൻ ചോദിച്ചു. മൂന്ന് പേര് എഴുതി കൊടുത്തു. അതിൽ നിന്ന് തിരഞ്ഞെടുത്തത് നയൻ താര. അർഥം എന്താണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തു, നക്ഷത്രം പോലെ കണ്ണുള്ളവൾ എന്നും സത്യൻ അന്തിക്കാട് പറയുന്നു.

Advertisement