ഞാൻ ‘ബ്രാ’ ചെയ്തപ്പോൾ കൂടെ അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു, ഇന്റിമേറ്റ് രംഗം ചെയ്യുമ്പോൾ അവന് ടെൻഷൻ ഉണ്ടായിരുന്നു: സാധിക വേണുഗോപാൽ

11272

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണു ഗോപാൽ. നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള സാധിക മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ്, ആറാട്ട് തുടങ്ങിയവയാണ് സാധിക അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

Advertisements

ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സോഷ്യൽ മീഡിയ കളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയ കളിൽ ചർച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Also Read
ഗുരുതരാവസ്ഥയിൽ ആയിരുന്നു ഞങ്ങൾ അന്ന്, രണ്ടുപേരും ഒന്നിച്ചങ്ങ് പോകുമോ എന്നായിരുന്നു പേടി, ഞങ്ങൾ ഇല്ലാതായാൽ മക്കൾ എന്തു ചെയ്യുമെന്ന് ഓർത്ത് വിഷമിച്ചു; നീത പ്രോമി

സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകൾ വലിയ തോതിൽ ചർച്ചയായി രുന്നു.തന്റെ പുതിയചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെച്ച് രംഗത്ത് എത്താറുള്ള സാധിക മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. പലപ്പോഴും നടിയുടെ വാക്കുകൾ സോഷ്യൽ ലോകത്ത് ശ്രദ്ധേയം ആകാറുണ്ട്.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരെയും ഭയ ക്കാതെ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ് നടി. ഇപ്പോളിതാ തന്റെ സിനിമ വിശേഷങ്ങൾ തുറന്ന്് പറയുകയാണ് താരം. സാധികയുടെ വാക്കുകൾ ഇങ്ങനെ:

സിനിമകളിൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫർട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കൻഡുകൾ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂർ സിനിമയെ മൊത്തം കാണരുത്.

ഇത് അങ്ങനെ കാണുന്നവർക്കാണ് പലപ്പോഴും പ്രശ്‌നം. ഇത് ഞങ്ങൾ പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നതല്ലേ, എല്ലാദിസവും ചെയ്യുന്നതല്ലോ, ആക്ഷനും കട്ടിനും ഇടയിൽ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാൻ പലർക്കും കഴിയുന്നില്ല.
ഇന്റിമേറ്റ് രംഗങ്ങളിൽ കൂടുതൽ വിമർശിക്കപ്പെടുന്നത് പെൺകുട്ടികളാണെന്ന് തോന്നുന്നില്ല. കോ ആർടിസ്റ്റുകൾക്കും കമന്റുകൾ വരാറുണ്ട്.

Also Read
ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതിൽ അമ്യതയുടെ അപ്പനും അമ്മയ്ക്കും എന്തെങ്കിലും പറയാനുണ്ടോ, അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ? സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറൽ

അവൻ നന്നായിട്ട് ആസ്വദിക്കുന്നുണ്ട് അവൾ ആസ്വദിച്ചു അങ്ങനെയൊക്കെ കമന്റുകൾ കണ്ടിട്ടുണ്ട്. ഞാൻ ‘ബ്രാ’ എന്ന ഷോർട്ട് ഫിലം ചെയ്തപ്പോൾ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാൻ അവൻ കംഫർട്ട് ആയിരുന്നില്ല. അവന് ടെൻഷൻ ഉണ്ടായിരുന്നു, തൊടുമ്പോൾ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്.

അങ്ങനെ ഏറ്റവും കംഫർട്ടാക്കിയാണ് അഭിനയം. പലപ്പോഴും അവർ പറഞ്ഞ റിയാക്ഷനേ കാണിക്കാൻ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആർടിസ്റ്റ്. ഓഡിയൻസിന് ജെന്യുവിൻ ആയിട്ട് തോന്നണം. എൻറെ സിനിമകളൊക്കെ കണ്ട് എന്നെ കൈൻഡ് ഓഫ് പ്രൊസ്റ്റിറ്റിയൂട്ട് എന്ന രിതീയിൽ വിളിക്കുന്നവരുണ്ട്. അതിനർഥം ചെയ്ത കാരക്ടറുമായി അവർ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിന്റെ ഗുണമാണെന്നും സാധിക പറയുന്നു.

Advertisement