ഗുരുതരാവസ്ഥയിൽ ആയിരുന്നു ഞങ്ങൾ അന്ന്, രണ്ടുപേരും ഒന്നിച്ചങ്ങ് പോകുമോ എന്നായിരുന്നു പേടി, ഞങ്ങൾ ഇല്ലാതായാൽ മക്കൾ എന്തു ചെയ്യുമെന്ന് ഓർത്ത് വിഷമിച്ചു; നീത പ്രോമി

419

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ താര ദമ്പതികളാണ് നീതയും പ്രോമി കുര്യാക്കോസും.മിനി സ്‌ക്രീനിലെ മികച്ച റിയാലിറ്റി ഷോകളിൽ ഒന്നായിരുന്ന, മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ദമ്പതികളാണ് നീതയും പ്രോമി കുര്യാക്കോസും. ഈ റിയാലിറ്റി ഷോയിലെ വിന്നർ ആയില്ലെങ്കിലും ഫൈനലിസ്റ്റുകളായിരുന്നു ഇരുവരും.

റിയാലിറ്റി ഷോയ്ക്ക് ശേഷം ഇരുവരും സിനിമയിലും സജീവമാണ്. സഹനടിയായി നിരവധി വേഷങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറാൻ നീതയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

Advertisements

അടുത്തിടെ അമൃത ടിവിയിലെ റെഡ് കാർപ്പറ്റിൽ അതിഥികളായി എത്തിയിരുന്നു ഇരുവരും. നടി സ്വാസിക വിജയ് അവതാരികയായി എത്തിയ പരിപാടിയിൽ ഇരുവരും തങ്ങളുടെ സിനിമാവിശേഷങ്ങളും ഒപ്പം കോവിഡ് കാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും തുറന്നു പറയുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നീതയും പ്രോമിയും കോവിഡ് ബാധിതരായിരുന്നു.

Also Read
ഏഴ് വർഷം എവിടെയായിരുന്നു, നടി മിത്രാ കുര്യൻ പറഞ്ഞ മറുപടി കേട്ട് കൈയ്യടിച്ച് ആരാധകർ

ഗുരുതരമായ അവസ്ഥയിൽ കുറേനാൾ ആശുപത്രിയിൽ കഴിഞ്ഞതിന്റെ കഥ പറയുകയാണ് നീത. പ്രോമിക്കാണ് ആദ്യം കോവിഡ് വന്നത്, പിന്നാലെ എനിക്കും മക്കളിൽ ഒരാൾക്കും കോവിഡ് ബാധിക്കുകയായിരുന്നു. പ്രോമിയുടെയും എന്റെയും അവസ്ഥ കുറച്ച് മോശമായിരുന്നു. ഞങ്ങൾക്ക് ന്യൂമോണിയ വന്നു. ആശുപത്രിയിൽ ദിവസങ്ങളോളം അഡ്മിറ്റായിരുന്ന പ്രോമി 45 ദിവസത്തോളം ആശുപത്രിയിലായിരുന്നു.

അതിൽ 27 ദിവസം ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇടയ്ക്ക് ഓക്സിജൻ സൗകര്യത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് പ്രോമിയെ മാറ്റുകയും ചെയ്തു. പരസ്പരം കാണാതെ ഒന്നും അറിയാതെ ദിവസങ്ങളോളം ഞങ്ങൾ നാലിടത്തായി കഴിയുകയായിരുന്നു.

ഇടയ്ക്കിടെ പ്രോമിയുടെ അവസ്ഥയെക്കുറിച്ച് ഞാൻ ഡോക്ടറോട് തിരക്കുമായിരുന്നു. അന്നേരമെല്ലാം നമുക്ക് നോക്കാം എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. നമുക്ക് എല്ലാം ഉണ്ടെങ്കിലും പെട്ടെന്ന് ആരും ഇല്ലാതായ പോലെ, ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന്. ദിവസങ്ങളോളം ബെഡിൽ കിടന്ന പ്രോമിക്ക് പിന്നെ എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.

പിന്നീട് ഫിസിയോതെറാപ്പി ചെയ്താണ് ശരിയായി വന്നത്. പ്രോമിയുടെ സ്ഥിതി ഗു രു ത ര മായി തുടരുന്നതിനിടെ എന്റെ അവസ്ഥയും മോശമായി വരികയായിരുന്നു. ഞാനും പ്രോമിയും ഒന്നിച്ച് പോകുമോ എന്നായിരുന്നു ഒരു ഘട്ടത്തിൽ പേടിച്ചിരുന്നത്. മക്കൾക്ക് ഒന്നിനെക്കുറിച്ചും അറിയില്ല. നാളെ ഞങ്ങൾ രണ്ടുപേരും ഇല്ലാതായാൽ അവർ എന്തുചെയ്യും എന്നൊക്കെ ഓർത്ത് വിഷമിച്ചിരുന്നു.

Also Read
നരനിൽ മോഹൻലാലിന്റെ മീശയിലെ ഒരു നര കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്തേക്ക് പോകുന്ന ഒരു കിടിലൻ സീനുണ്ടായിരുന്നു, പക്ഷേ അത് കാണിച്ചില്ല: സോന നായർ പറയുന്നു

ഒടുവിൽ മൂത്തമകന് ഞാൻ ചെയ്യാനുള്ള കാര്യങ്ങൾ ഫോണിൽ ടൈപ്പ് ചെയ്യുന്ന അവസ്ഥ വരെയെത്തി. അതിനിടെ ആകെ കാണുന്നത് നഴ്സുമാരെയും ഡോക്ടർമാരെയുമാണ്. അവർ ശരിക്കും മാലാഖമായിരുന്നു. ആ കാലത്തിൽ നിന്നൊക്കെ അതിജീവിക്കാൻ സാധിച്ചത് വലിയ കാര്യമായി കാണുന്നു എന്ന് നീതയും പ്രോമിയും പറയുന്നു.

Advertisement