അപ്പോൾ ഒരാൾ എന്റെ അവിടെ കയറി പിടിച്ചു, അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഞാൻ അപ്പോൾ തന്നെ കൊടുത്തു: വെളിപ്പെടുത്തി വരലക്ഷ്മി

5795

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് താരപുത്രി കൂടിയായ വരലക്ഷ്മി ശരത്കുമാർ. തമിഴ് സൂപ്പർതാരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി.തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് വരലക്ഷ്മി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള വരലക്ഷ്മി മമ്മൂട്ടിയുടെ കസബ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ആണ് മലയാളത്തിൽ എത്തിയത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് ഗംഭീര സ്വീകരണം ആണ് ലഭിച്ചത്. പിന്നീട് മമ്മൂട്ടിയുടെ തന്നെ മാസ്റ്റർപീസ് എന്ന ചിത്രത്തിലും വരലക്ഷ്മി ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Advertisements

Also Read
22 വയസ്സിന്റെ വ്യത്യാസം, റിച്ചാര്‍ഡും യഷികയും പ്രണയത്തില്‍, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പ്രായം

അതേ സമയം തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോൾഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. വർഷങ്ങളായി വരലക്ഷ്മിയും നടൻ വിശാലും പ്രണയത്തിൽ ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങൾ ആയിരുന്നു വിശാലും വരലക്ഷ്മിയും.

ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേർപിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നടിമാരോട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിക്കുക ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു. അവർക്ക് ചോദിക്കണമെന്ന് തോന്നിയാൽ ചോദിക്കും. കാരണം മുൻകാലങ്ങളിലെ ഈ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിന് ഇക്കാലത്ത് എന്തെങ്കിലും മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അതാണ് പ്രധാന പ്രശ്നം. ഇത് നിർത്താൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമുണ്ട്.

Also Read
കോടീശ്വരനായ ഭര്‍ത്താവ്, വിവാഹശേഷം സിനിമ ഉപേക്ഷിച്ചു, ഇന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം, നടി അസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് നോ പറയാൻ എല്ലാവരും തയ്യാറാവണം. നമ്മൾ കുറച്ചുപേർ മാത്രം കാസ്റ്റിംഗ് കൗച്ചിനെതിരെ നിലപാടെടുത്താൽ അത് മാറില്ല. അവസരങ്ങൾ തേടുമ്പോൾ താൻ അച്ഛന്റെ പേര് ഉപയോഗിക്കാറില്ല അങ്ങനെ അവസരങ്ങൾ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.

തനിക്ക് കഴിവുണ്ട് അത് മതി സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാൻ. തനിക്ക് ഒരിക്കൽ പബ്ബിൽ വെച്ചുണ്ടായ മോശം അനുഭവത്തെ കുറിച്ചും വരലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞിരുന്നു. 19, 20 വയസ്സേ അന്ന് തനിക്കുള്ളുവെന്ന് താരം പറയുന്നു. പബ്ബിൽ വെച്ച് ഒരാൾ തന്റെ പുറകിൽ മോശമായി സ്പർശിച്ചു.

അയാൾ എന്ത് ഉദ്ദേശിച്ചാണ് ചെയ്തതെന്ന് അറിയില്ല. എന്നാൽ താൻ അപ്പോൾ തന്നെ പ്രതികരിച്ചെന്ന് വരലക്ഷ്മി പറയുന്നു. അവനെ ഞാൻ തള്ളി നിലത്തിട്ടു. അവൻ ഇനിയൊരിക്കലും ഒരു സ്ത്രീയെയും അങ്ങനെ തൊടാൻ ധൈര്യപ്പെടില്ലെന്ന് ഞാൻ ഉറപ്പാക്കി. ഞാൻ എന്താണ് ചെയ്തതെന്ന് പൊതു ഇടത്തിൽ പറയാൻ കഴിയില്ല.

പക്ഷേ അത് അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഉണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. നേരത്തെ സിനിമയിൽ താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വരലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. നടന്റെ മകളായിട്ട് കൂടി തന്നോട് സംവിധായകനും നിർമാതാവിനുമൊപ്പം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു എന്നാണ് വരലക്ഷ്മി അന്ന് വെളിപ്പെടുത്തയത്.

Also Read
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്, പണത്തിന്റെ കാര്യത്തില്‍ സ്വന്തം ശ്രദ്ധവേണം, അന്ന് മമ്മൂക്ക പറഞ്ഞ കാര്യം വെളിപ്പെടുത്തി അഭിരാമി

Advertisement