ഹൃദയം തകർന്ന അനുഭവം ആയിരുന്നു, പിന്നീട് മാസത്തോളം ഞാനത് ചെയ്തിട്ടേ ഇല്ല, വിദ്യാ ബാലൻ പറഞ്ഞത് കേട്ടോ

449

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വദ്യാ ബാലൻ. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡിൽ തന്റേതായൊരു ഇടം വിദ്യാബാലൻ ഉണ്ടാക്കിയെടുത്തത്. ഇപ്പോൾ ബോളിവുഡിലെ ലേഡി സൂപ്പർ താരമായി വിലസുകയാണ് നടി.

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
പൂച്ചെണ്ടുകൾ കൊണ്ട് മാത്രമല്ല, കൂർത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങൾ നരയ്ക്കാതെ നിൽപുണ്ട് വിദ്യയുടെ മനസ്സിൽ.

Advertisements

Also Read
സാഗറിനെ നാദിറ പ്രണയിച്ചാല്‍ നെഗറ്റീവ് , സെറീനയാണെങ്കില്‍ പോസിറ്റീവ്, ജുനൈസിനെ രൂക്ഷവിമര്‍ശനം, ബിഗ് ബോസ് ഹൗസ് വീണ്ടും പൊരിഞ്ഞ അടി

പ്രമുഖ വിനോദ വെബ്‌സൈറ്റായ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ ഇക്കാര്യങ്ങൾ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു ടെലിവിഷൻ സീരിയലിന് വേണ്ടി ആയിരുന്നു എന്റെ ആദ്യ ഓഡിഷൻ. അന്ന് കേളേജിൽ പഠിക്കുകയായിരുന്നു ഞാൻ. സഹോദരിയാണ് എനിക്കുവേണ്ടി അപേക്ഷ അയച്ചത്.

മേക്കപ്പിട്ടതും എങ്ങനെ പോസ് ചെയ്യണമെന്നും എല്ലാം പറഞ്ഞത് അവൾ തന്നെ. എന്നിട്ട് ഞങ്ങൾ അവിടുത്തെ ഒരു സ്റ്റുഡിയോയിൽ പോയി പടമെടുത്തു. ആ ചിത്രങ്ങൾ അയച്ചു കൊടുത്തു. എനിക്ക് ഓഡിഷനുള്ള കത്ത് ലഭിക്കുകയും ചെയ്തു.ഏതാണ്ട് എഴുപത് എൺപത് പേരെങ്കിലും ഉണ്ടായിരുന്നു അന്നവിടെ.

കാലത്ത് പതിനൊന്ന് മണിക്ക് അവിടെ എത്തിയിട്ട് എനിക്ക് അവസരം ലഭിച്ചത് വൈകീട്ട് ഏഴ് മണിക്കാണ്. ശരിക്കും വട്ടായിരുന്നു എന്റെ അമ്മ ചോദിച്ചു നിനക്ക് ശരിക്കും ഇത് വേണോ. ഒരുപാട് കാത്തിരിക്കേണ്ടിയെല്ലാം വരില്ലേ എന്നൊക്കെ ചോദിച്ചു. ആ ഓഡിഷനിൽ ഞാൻ തിരിഞ്ഞെടുക്ക പെട്ടില്ല.

Also Read
22 വയസ്സിന്റെ വ്യത്യാസം, റിച്ചാര്‍ഡും യഷികയും പ്രണയത്തില്‍, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പ്രായം

അതേ സമയം എട്ട് മാസം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. എന്നിട്ട് അത് നിർത്തി. ആ ചാനൽ വെളിച്ചം കണ്ടതുമില്ല. തുടക്കം മുതൽ തന്നെ ഹൃദയം തകരുന്ന അനുഭവം ആയിരുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും ഞാൻ പോയില്ല എന്നായിരുന്നു എന്റെ വീട്ടുകാർ വിചാരിച്ചിരുന്നത്.

പിന്നെ ഞാൻ ഓഡിഷനൊന്നും പോയില്ല. പടങ്ങൾ അയച്ചു കാടുത്തതും ഇല്ല. ആയിടയ്ക്കാണ് ബാലാജി സ്റ്റുഡിയോയിൽ നിന്ന് വിളി വരുന്നത്. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വീഡിയോ ശിൽപശാലയിൽ പങ്കെടുക്കുകയായിരുന്നു ഞാൻ. അതിന്റെ വിധികർത്താവാണ് പരസ്യത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്.

അങ്ങനെ നാൽപത് പേർ പങ്കെടുത്ത ഒരു ഓഡിഷനിൽ ഞാനും പങ്കാളിയായി. അന്ന് മലയാളം ഉൾപ്പടെ വാക്കാൽ കരാർ ഉറപ്പിച്ച ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. മോഹൻലാലിന്റെ സിനിമ വരെയുണ്ട് അതിൽ. ഹൃദയഭേദകം ആയിരുന്നു ആ അനുഭവങ്ങൾ.

ഒരു തമിഴ് ചിത്രത്തിൽ നിന്ന് വലിച്ചെറിയപ്പെടുക ആയിരുന്നു ഞാൻ. അന്ന് എന്റെ വീട്ടുകാർ ഒപ്പം വന്നിരുന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഞങ്ങൾ നിർമാതാവിന്റെ ഓഫീസിൽ എത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിങ്ങുകൾ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ എന്ന്.

സത്യസന്ധമായി പറഞ്ഞാൽ ഇവളെ നായിക ആക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പ് ഉണ്ടായി രുന്നില്ല. സംവിധായകൻ ആയിരുന്നു നിർബന്ധം. ഞാൻ വിവരം അറിയുമ്പോഴേയ്ക്കും അവർ എന്നെ ചിത്രത്തിൽ നിന്ന് മാറ്റി കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്തായിരുന്നു പ്രശ്‌നം എന്നറിയാൻ മാത്രമാണ് ഞങ്ങൾ നിർമ്മാതാവിനെ ചെന്നു കണ്ടത്. മറ്റ് എന്തെ ങ്കിലും നോക്കിക്കൂടെ എന്ന് ആയിരുന്നു അവർ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദ ആയിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാൻ കണ്ണാടിയിൽ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത് എന്നും നടി പറയുന്നു.

Also Read
അപ്പോൾ ഒരാൾ എന്റെ അവിടെ കയറി പിടിച്ചു, അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഞാൻ അപ്പോൾ തന്നെ കൊടുത്തു: വെളിപ്പെടുത്തി വരലക്ഷ്മി

Advertisement