അവാർഡ് പടമായി എടുത്ത സിനിമയാണ് അത്, പക്ഷേ: താൻ കിന്നാരത്തുമ്പികളിൽ അഭിനയിച്ചതിനെ കുറിച്ച് സലിം കുമാർ പറഞ്ഞത്

766

മലയാള സിനിമയിൽ ഒരു കാലത്ത് സൂപ്പർതാരങ്ങളെ കാൾ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വൻ വിജയങ്ങൾ നേടി എടുത്തത്. സൂപ്പർതാര സിനിമകൾ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തിൽ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങൾ ആയിരുന്നു.

വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികൾ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചതോടെ ഈണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. 2000 മാർച്ചിൽ ആണ് കിന്നാരത്തുമ്പികൾ എന്ന ബി ഗ്രേഡ് ചിത്രം പുറത്തിറങ്ങുന്നത്. ഷക്കീല തരംഗത്തിന്റെ ഒരു തുടക്കം എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.

Advertisements

ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം സലിം കുമാറും അഭിനയിച്ചിരുന്നു. അതേ സമയം കിന്നാരത്തുമ്പികളിൽ അഭിനയിച്ചതിനെ കുറിച്ച് മുമ്പ് ഒരിക്കൽ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. അവർ അതൊരു അവാർഡ് പടമായി ആണ് എടുത്തത്. എന്നോട് റോഷൻ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ചു പറഞ്ഞത്.

Also Read
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്, പണത്തിന്റെ കാര്യത്തില്‍ സ്വന്തം ശ്രദ്ധവേണം, അന്ന് മമ്മൂക്ക പറഞ്ഞ കാര്യം വെളിപ്പെടുത്തി അഭിരാമി

മൂന്നാർ ഭാഗത്തു എവിടെയോ ആയിരുന്നു ഷൂട്ട്. അന്ന് ഈ അ ശ്ലീ ല രംഗങ്ങൾ ഒന്നും സിനിമയിൽ ഇല്ലായിരുന്നു എന്നാണ് സലിം കുമാർ പറഞ്ഞത്. സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ;

കിന്നാരത്തുമ്പികൾ അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവർ അതൊരു അവാർഡ് പടമായി ആണ് എടുത്തത്. എന്നോട് റോഷൻ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ചു പറഞ്ഞത്. മൂന്നാർ ഭാഗത്തു എവിടെയോ ആയിരുന്നു ഷൂട്ട്.

അന്ന് ഈ അ ശ്ലീ ല രംഗങ്ങൾ ഒന്നും സിനിമയിൽ ഇല്ല. ഇവർ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്തു പോയി. ആരും സിനിമ എടുത്തില്ല. ഒരു ഡിസ്ട്രിബ്യുട്ടറും സിനിമ പരിഗണിച്ചില്ല. ഒരു ദിവസം ഞാൻ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവർ എന്നോട് ആ കാര്യം പറഞ്ഞത്. സിനിമയിൽ കുറച്ചു രംഗങ്ങൾ ചേർക്കുന്നതിനെ കുറിച്ചായിരുന്നു അത്.

ഞാൻ പറഞ്ഞു പടം ആരും എടുക്കുന്നിലെങ്കിൽ പിന്നെ നിങ്ങൾ അങ്ങനെ ചെയ്തോളു. പക്ഷെ നിങ്ങൾ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ വയ്ക്കരുത് . അവർ എന്റെ അപേക്ഷ പരിഗണിച്ചു പോസ്റ്ററിൽ എന്റെ പടം വെച്ചില്ല.

സത്യം പറഞ്ഞാൽ അതിലെ അ ശ്ലീ ല സീനുകൾ എല്ലാം രണ്ടാമത് ഷൂട്ട് ചെയ്തു ചേർത്തതാണ്. അതിനെ കുറിച്ചു ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാർഡ് പടമായി ആണ് ചെയ്തതെന്നും സലീം കുമാർ പറയുന്നു.

Also Read
അപ്പോൾ ഒരാൾ എന്റെ അവിടെ കയറി പിടിച്ചു, അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഞാൻ അപ്പോൾ തന്നെ കൊടുത്തു: വെളിപ്പെടുത്തി വരലക്ഷ്മി

Advertisement