ആരെയും കണ്ണടച്ച് വിശ്വസിക്കരുത്, പണത്തിന്റെ കാര്യത്തില്‍ സ്വന്തം ശ്രദ്ധവേണം, അന്ന് മമ്മൂക്ക പറഞ്ഞ കാര്യം വെളിപ്പെടുത്തി അഭിരാമി

285

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഭിരാമി. ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി.

Advertisements

സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താന്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചിരുന്നു.

Also Read: ഇയമകന് ഓട്ടിസം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുടങ്ങുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ജോബി

ചില സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ചും അഭിരാമി സംസാരിച്ചിരുന്നു. തനിക്ക് ഉയരവും വണ്ണവും കൂടിയത് കൊണ്ടാണ് സിനിമയില്‍ വേണ്ടെന്ന് ചിലര്‍ പറഞ്ഞതെന്നും ഒത്തിരി പ്രതീക്ഷിച്ച് പോയ സിനിമകളായിരുന്നു അതെന്നും അഭിരാമി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ തനിക്ക് ഏറ്റവും കൂടുതല്‍ ഉപദേശം തന്നയാള്‍ മമ്മൂക്കയാണെന്ന് പറയുകയാണ് അഭിരാമി. സിനിംാ ഇന്‍ഡസ്ട്രിയിലെ ആരെയും ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുതെന്നായിരുന്നു മമ്മൂക്ക തന്നോട് പറഞ്ഞതെന്ന് അഭിരാമി പറയുന്നു.

Also Read; സാഗറിനെ നാദിറ പ്രണയിച്ചാല്‍ നെഗറ്റീവ് , സെറീനയാണെങ്കില്‍ പോസിറ്റീവ്, ജുനൈസിനെ രൂക്ഷവിമര്‍ശനം, ബിഗ് ബോസ് ഹൗസ് വീണ്ടും പൊരിഞ്ഞ അടി

പണത്തിന്റെ കാര്യത്തിലൊക്കെ ശ്രദ്ധ പുലര്‍ത്തണമെന്നും നീ തന്നെ അക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വേറെ ആരെയും വിശ്വസിച്ച് ഏല്‍പ്പിക്കരുതെന്നും ഫിനാഷ്യല്‍ അവയര്‍നെസ് എപ്പോഴും വേണമെന്നും മമ്മൂക്ക പറഞ്ഞതായി അഭിരാമി കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കയോടൊപ്പം താന്‍ അഭിനയിച്ചിരുന്നു. അന്ന് തനിക്ക് വലിയ പ്രായമൊന്നുമില്ലായിരുന്നുവെന്നും പതിനേഴ് വയസ്സ് മാത്രമേയുള്ളൂവെന്നും അതുകൊണ്ടായിരുന്നു അദ്ദേഹം തന്നെ ഉപദേശിച്ചതെന്നും പല ചതികളും സംഭവിക്കാമെന്നും എപ്പോഴും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞതായി അഭിരാമി പറഞ്ഞു.

Advertisement