22 വയസ്സിന്റെ വ്യത്യാസം, റിച്ചാര്‍ഡും യഷികയും പ്രണയത്തില്‍, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പ്രായം

2029

നടി ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് ഋഷി ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമാപ്പേരമികള്‍ക്ക് സുപരിചിതനാണ്. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് നായകനായി തിളങ്ങിയിരുന്നു.

Advertisements

അഞ്ജലി എന്ന ചിത്രത്തിലാണ് റിച്ചാര്‍ഡ് ബാലതാരമായി എത്തിയത്. കാതല്‍ വൈറസ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: സാഗറിനെ നാദിറ പ്രണയിച്ചാല്‍ നെഗറ്റീവ് , സെറീനയാണെങ്കില്‍ പോസിറ്റീവ്, ജുനൈസിനെ രൂക്ഷവിമര്‍ശനം, ബിഗ് ബോസ് ഹൗസ് വീണ്ടും പൊരിഞ്ഞ അടി

റിച്ചാര്‍ഡ് നടി യഷിക ആനന്ദുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് റിച്ചാര്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ആദ്യം തന്റെ കാമുകിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രമായിരുന്നു റിച്ചാര്‍ഡ് പങ്കുവെച്ചത്. പിന്നാലെ യഷികയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഇവരുടെ വയസ്സാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

Also Read: നിനക്കൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് തരുണി, കാമുകിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷമാക്കി കാളിദാസ് ജയറാം

റിച്ചാര്‍ഡും യഷികയും തമ്മില്‍ ഇരുപത്തി രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട്. റിച്ചാര്‍ഡിന്റെ പ്രായം നാല്‍പ്പത്തിയഞ്ച് വയസ്സാണ്. യഷികയ്ക്ക് ഇരുപത്തിമൂന്ന് വയസ്സാണ്. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിലൂടെയാണ് യഷിക സിനിമയിലെത്തിയത്.

Advertisement