കോടീശ്വരനായ ഭര്‍ത്താവ്, വിവാഹശേഷം സിനിമ ഉപേക്ഷിച്ചു, ഇന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം, നടി അസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

1753

സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അസിന്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കൈവരിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില നടിമാരിലൊരാളാണ് അസിന്‍. 2000 ങ്ങളില്‍ ഒരുപിടി ഹിറ്റ് സിനിമകളില്‍ നായികയായെത്തിയിരുന്നു അസിന്‍.

Advertisements

ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അസിന്‍ നായികയായി തിളങ്ങിയിട്ടുണ്ട്. മലയാളിയാണ് അസിന്‍. എന്നാല്‍ മലയാളത്തില്‍ ഒരോയൊരു സിനിമ മാത്രമേ അസിന്‍ ചെയ്തിട്ടുള്ളൂ.

Also Read; സാഗറിനെ നാദിറ പ്രണയിച്ചാല്‍ നെഗറ്റീവ് , സെറീനയാണെങ്കില്‍ പോസിറ്റീവ്, ജുനൈസിനെ രൂക്ഷവിമര്‍ശനം, ബിഗ് ബോസ് ഹൗസ് വീണ്ടും പൊരിഞ്ഞ അടി

സത്യന്‍ അന്തിക്കാട് ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. കുടുംബവുമായി സന്തോഷമായി കഴിയുകയാണ്.

മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും പൊതുപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇന്ന് അസിന്‍. കൂടാതെ ബിസിനസ്സില്‍ ഭര്‍ത്താവിനെ സഹായിക്കുന്നുമുണ്ട്.

Also Read: നിനക്കൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് തരുണി, കാമുകിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷമാക്കി കാളിദാസ് ജയറാം

ആറുകോടി രൂപയുടെ വിവാഹമോതിരം അണിയിച്ചുകൊണ്ടായിരുന്നു രാഹുല്‍ അസിനെ പ്രൊപ്പോസ് ചെയ്തത്. ആയിരത്തി മൂന്നൂറ് കോടി രൂപയാണ് നിലവില്‍ രാഹുലിന്റെ ആസ്തി.

Advertisement