പര്‍ദ്ദ അണിഞ്ഞ് സ്‌പോണ്‍സറെ പറ്റിച്ച് മുങ്ങിയ ആ നടി ഇതായിരുന്നു, ഒടുവില്‍ പേരുവെളിപ്പെടുത്തി മുകേഷ്, ഞെട്ടലോടെ ആരാധകര്‍

3199

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും ഇപ്പോള്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമാണ് മുകേഷ്. നായകനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള താരം കൊല്ലം എംഎല്‍എ കൂടിയാണ്. മുന്‍കാല നായിക നടി സരിതയെ ആയിരുന്നു മുകേഷ് ആദ്യം വിവാഹം കഴിച്ചത്.

Advertisements

മുകേഷും സരിതയും 1988 ല്‍ ആയിരുന്നു വിവാഹിതര്‍ ആയത്. ശേഷം 2011 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. മുകേഷ് രണ്ടാമത് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചു എങ്കിലും സരിത രണ്ടാമത് വിവാഹിത ആയില്ല. അതേ സമയം മേതില്‍ ദേവികയും മുകേഷും ആയിള്ള വിവാഹ ബന്ധവും വേര്‍പിരിഞ്ഞിരുന്നു.

Also Read: സാഗറിനെ നാദിറ പ്രണയിച്ചാല്‍ നെഗറ്റീവ് , സെറീനയാണെങ്കില്‍ പോസിറ്റീവ്, ജുനൈസിനെ രൂക്ഷവിമര്‍ശനം, ബിഗ് ബോസ് ഹൗസ് വീണ്ടും പൊരിഞ്ഞ അടി

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് മുകേഷ്. സ്വന്തമായി യൂട്യൂബ് ചാനലൊക്കെയുണ്ട് താരത്തിന്. മുകേഷിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഗള്‍ഫ് ഷോയ്ക്കിടെ സ്‌പോണ്‍സറെ പറ്റിച്ച് പര്‍ദ്ദയിട്ട് മുങ്ങിയ നടിയെ കുറിച്ചായിരുന്നു മുകേഷ് സംസാരിക്കുന്നത്.

കുറേ മുമ്പ് നടന്ന കാര്യമാണിത്. അന്നത്തെ കാലത്ത് ഗള്‍ഫിലൊക്കെ പരിപാടി നടത്താറുണ്ടെന്നും സിനിമാതാരങ്ങളെ കാണാന്‍ വേണ്ടി മാത്രം ഒത്തിരി പേര്‍ ടിക്കറ്റുമെടുത്ത് കേറാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ഒരു ഷോയ്ക്ക് വേണ്ടി ഗള്‍ഫ് വേണ്ടി പോയിരുന്നുവെന്നും ബിന്ദു പണിക്കറുമൊപ്പം ഉണ്ടായിരുന്നുവെന്നും മുകേഷ് പറയുന്നു.

Also Read: നിനക്കൊപ്പമുള്ളതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് തരുണി, കാമുകിക്കൊപ്പം അവധിക്കാലം ലണ്ടനില്‍ ആഘോഷമാക്കി കാളിദാസ് ജയറാം

സ്‌പോണ്‍സര്‍ തങ്ങളോട് പറഞ്ഞത് ഷോ കഴിയുന്നത് വരെ ആരും പുറത്ത് പോകരുത് എന്നാണ്. നിങ്ങളെ കാണാന്‍ വേണ്ടി വരുന്നവര്‍ പുറത്ത് നിന്നും നിങ്ങളെ കണ്ടാല്‍ പിന്നെ ഷോയ്ക്ക വരില്ലെന്നും എവിടെ പോകണമെങ്കിലും തന്റെ വണ്ടിയില്‍ പോയിട്ട് വരാമെന്നും പറഞ്ഞു.

ഇതുകേട്ടപ്പോള്‍ എല്ലാവരും വിഷമത്തിലായി. പക്ഷേ അനുസരിച്ചു. അതിനിടെ മൂന്നാമത്തെ ദിവസം താന്‍ ഹോട്ടലിലെ റിസ്പ്ഷന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ പര്‍ദ്ദയിട്ട് വരുന്നത് കണ്ടുവെന്നും തന്നെ കണ്ടപ്പോള്‍ ഒരു പരുങ്ങല്‍ ഉണ്ടായിരുന്നുവെന്നും പെട്ടെന്ന് ഇറങ്ങിപ്പോയി എന്നും അത് ബിന്ദു പണിക്കറായിരുന്നുവെന്ന് തനിക്ക് മനസ്സിലായി എന്നും മുകേഷ് പറഞ്ഞു.

ബിന്ദു പണിക്കരുടെ അടുത്ത റിലേറ്റീവ്‌സ് അവിടെയുണ്ടായിരുന്നു. അവരെ കാണാന്‍ പോയതായിരിക്കും. ഇക്കാര്യം രാജീവ് കുമാറിനോട് പറഞ്ഞപ്പോള്‍ ആരോടും ഇക്കാര്യം പറയേണ്ടെന്നും ഇത് ബിന്ദു പണിക്കര്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ പരിപാടി കാന്‍സല്‍ ചെയ്ത് പോവാന്‍ ചാന്‍സ് ഉണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞുവെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

Advertisement