അന്ന് ഞാൻ ഇറുകിയ വസ്ത്രങ്ങൾ ഇടുന്നത് വിലക്കി, അതെനിക്ക് ഇഷ്‌പെട്ടില്ല: അച്ഛനുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞത്

2415

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. തമിഴ് സിനിമയൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ബോളുവുഡും കടന്ന് ഹോളിവുഡ് സിനിമകളിലും വെബ്‌സീരിസുകളിലും ഇതിനോടകം വേഷമിട്ടു കഴിഞ്ഞു.

അതേ സമയം താനും തന്റെ അച്ഛനും ആയുള്ള ഈഗോ ക്ലാഷ് തുറന്ന് പറഞ്ഞ് മുമ്പ് ഒരിക്കൽ പ്രിയങ്ക ചോപ്ര രംഗത്ത് എത്തിയിരുന്നു. കൗമാരക്കാലത്ത് താൻ ഇറുകിയ വസ്ത്രങ്ങൾ ഇടുന്നത് അച്ഛൻ വിലക്കിയിരുന്നു എന്ന് പ്രിയങ്ക തുറന്നു പറഞ്ഞു.

Advertisements

Also Read
കോടീശ്വരനായ ഭര്‍ത്താവ്, വിവാഹശേഷം സിനിമ ഉപേക്ഷിച്ചു, ഇന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം, നടി അസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അമേരിക്കൻ സ്‌കൂൾ ജീവിതത്തെ കുറിച്ചു പങ്കുവച്ച ഒരു അഭിമുഖത്തിലാണ് താരം അച്ഛനുമായുള്ള ചെറിയ ഈഗോ ക്ലാഷുകളെ കുറിച്ച് പ്രിയങ്ക പങ്കുവച്ചത്. പന്ത്രണ്ടാം വയസിൽ ചുരുളമുടിയുള്ള കുട്ടിയായി അമേരിക്കയിലേക്ക് പോയ താൻ 16 വയസുള്ള വലിയ പെണ്ണായാണ് തിരിച്ചെത്തിയത്.

അപ്പോൾ അച്ഛൻ ആകെ ഞെട്ടിപ്പോയതായും താരം പറഞ്ഞു. യൂണിഫോമില്ലാതെ വിദ്യാർഥികൾക്ക് ലോക്കറുകൾ അനുവദിച്ചുള്ള അമേരിക്കയിലെ സ്‌കൂൾ ജീവിതത്തിനോട് എനിക്ക് വളരെ താൽപര്യം ആയിരുന്നു. എട്ടാം ക്ലാസ് മുതൽ അവിടെയുള്ള കുട്ടികൾ ത്രെഡിംഗും ഷേവിംഗും തുടങ്ങും.

ഞാൻ തിരിച്ചെത്തിയപ്പോൾ ആദ്യ ആഴ്ചകളിൽ എന്തു ചെയ്യണമെന്ന് അച്ഛന് മനസിലായിരുന്നില്ല. ആൺകുട്ടികൾ എന്നെ പിന്തുടർന്ന് എത്തിയപ്പോൾ അച്ഛൻ ജനലുകൾ അടച്ചുവെച്ചു. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് അച്ഛൻ വിലക്കി. ഞങ്ങൾ തമ്മിൽ ഈഗോ ക്ലാഷുണ്ടായിരുന്നു എന്ന് താരം പറയുന്നു.

Also Read
അപ്പോൾ ഒരാൾ എന്റെ അവിടെ കയറി പിടിച്ചു, അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഞാൻ അപ്പോൾ തന്നെ കൊടുത്തു: വെളിപ്പെടുത്തി വരലക്ഷ്മി

അതേ സമയം പ്രശസ്്ത പോപ് ഗായകനും നടനുമായ നിക്ക് ജോനാസിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. 2018 ഡിസംബർ ഒന്നിന് ആണ് ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ഇവർ വിവാഹിതരായത്.

പ്രിയങ്കയേക്കാൾ 10 വയസ്സ് കുറവാണ് നിക്കിന്. വിവാഹ സമയത്ത് പലരും പ്രിയങ്കയെ കളിയാക്കി. നിക്കിനും സമാന രീതിയിൽ എതിർ അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നു. മാത്രമല്ല ഇരുവരുടേയും ദാമ്പത്യ ജീവിതം പെട്ടന്ന് തകരുമെന്ന് പല മാധ്യമങ്ങളും വിധിയെഴുതി. വിവാഹത്തെ എതിർത്തവർക്കും കുറ്റം പറഞ്ഞവർക്കും മറുപടി നൽകി പ്രിയങ്ക രംഗത്ത് എത്തിയിരുന്നു.

താനും ഭർത്താവും ഇതുവരെ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ ആണ് ജീവിച്ചിരുന്നത്.
വിവാഹത്തിന് മുന്നേ രണ്ടു പേർക്കും തമ്മിൽ ചില വ്യവസ്ഥകൾ ഉണ്ടായിരുന്നു. വിവാഹ ശേഷവും അത് തുടർന്ന് പോരുന്നു. രണ്ടുപേരും അവരുടെ മേഖലകളിൽ തിരക്കുള്ളവരാണ്.

എന്നിട്ടും പരസ്പരം കാര്യങ്ങൾ തുറന്നു പറയാൻ ഇരുവരും സമയം കണ്ടെത്താറുണ്ട്. രണ്ടു മൂന്നു ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തും. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും എന്നും പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

Also Read
ഹൃദയം തകർന്ന അനുഭവം ആയിരുന്നു, പിന്നീട് മാസത്തോളം ഞാനത് ചെയ്തിട്ടേ ഇല്ല, വിദ്യാ ബാലൻ പറഞ്ഞത് കേട്ടോ

Advertisement