വർഷങ്ങളായി കഷ്ടപ്പെടുത്തുന്നു, അച്ഛനെയും അമ്മയെയും കുറെ ബുദ്ധിമുട്ടിച്ചു, കീടം പോലെയാണ് അയാൾ: ആറാട്ട് വർക്കിക്ക് എതിരെ തുറന്നടിച്ച് നടി നിത്യാ മേനോൻ

571

ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യാ മേനൻ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ബാലതാരമായി 1988ലാണ് നിത്യ സിനിമയിലേക്ക് എത്തുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.

Advertisements

ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കന്നഡ ചിത്രം 7ഓ ക്ലോക്കിൽ അഭിനയിച്ചു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെ ആയിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

അടുത്തിടെ, ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വർക്കി എന്നയാൾ നിത്യയെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിത്യാ മേനോൻ.

Also Read
ടെക്‌നീഷ്യൻമാർ ഷൂട്ടിങ്ങിനിടെ നടനെ കയ്യേറ്റം ചെയ്തു; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി നടൻ; വൈറലായി വീഡിയോ!

വർഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നും നിത്യാ മേനോൻ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിത്യയുടെ പ്രതികരണം.

നിത്യാ മേനോന്റെ വാക്കുകൾ ഇങ്ങനെ

അയാൾ പറയുന്നത് ഒക്കെ കേട്ട് വിശ്വസിച്ചാൽ നമ്മളാകും മണ്ടൻമാർ. കുറെ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ട് ഉണ്ട്. ഇയാൾ ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ വന്നപ്പോൾ ശരിക്കും ഷോക്കായി പോയി. അഞ്ചാറ് വർഷങ്ങളായി അയാൾ പുറകെയാണ്. ഭയങ്കര പ്രശ്‌നം ആയിരുന്നു ആയാൾ.

ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ. ശരിക്കും ഞാൻ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും തന്നെ ഇടപെടാൻ താൽപ്പര്യമില്ലാത്തത് കൊണ്ടാണത്. എല്ലാവരും എന്നോട് പൊലീസിൽ പരാതി കൊടുക്കണമെന്നെക്കെ പറഞ്ഞിരുന്നു.

പക്ഷെ ഓരോരുത്തർക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തിൽ ചെയ്ത് തീർക്കാൻ കുറെ കാര്യങ്ങളുണ്ട്. അമ്മയ്ക്ക് ക്യാൻസർ കഴിഞ്ഞിട്ടൊക്കെ ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.

പിന്നീട് അയാൾ വിളിച്ചാൽ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും അയാൾ വിളിച്ചിട്ടുണ്ട്. അയാൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചത്.

അതേസമയം, ഇന്ദു വി എസ് രചനയും സംവിധാനവും നിർവ്വഹിച്ച 19 വൺ എ എന്ന ചിത്രത്തിലാണ് നിത്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആൻറ് ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറോ ജോസഫും നീത പിൻറോയും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.

Also Read
ടെക്‌നീഷ്യൻമാർ ഷൂട്ടിങ്ങിനിടെ നടനെ കയ്യേറ്റം ചെയ്തു; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി നടൻ; വൈറലായി വീഡിയോ!

വിജയ് സേതുപതിയും ഇന്ദ്രജിത്തും ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം മനേഷ് മാധവ്, സംഗീതം ഗോവിന്ദ് വസന്ദ, എഡിറ്റിംഗ് മനോജ്. വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്‌സ്. ഇന്ത്യൻ ഭരണഘടനയിൽ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങൾ പൗരന്മാർക്ക് ഉറപ്പു നൽകുന്ന ആർട്ടിക്കിൾ ആണ് ആർട്ടിക്കിൾ 19.

Advertisement