ഞങ്ങൾ തമ്മിൽ 14 വയസിന്റെ വ്യത്യാസമുണ്ട്, അദ്ദേഹത്തിന്റെ ആ ഒരു കാര്യം എനിക്ക് വലിയ ഇഷ്ടമാണ്: ഷാഹിദ് കപൂറിനെ കുറിച്ച് ഭാര്യ മിറ

408

വളരെ പെട്ടെന്ന് തുടങ്ങുകയും അതിലും വേഗത്തിൽ അവസാനിക്കുകയും ചെയ്യുന്നതാണ് മക്കപ്പോഴും സിനിമാ താരങ്ങളുടെ ദാമ്പത്യ ജീവിതം. ബോളിവുഡിലെ പ്രമുഖരായ പല താരങ്ങളും ഒന്നിലധികം വിവാഹം കഴിക്കുകയും കുടുംബത്തിനൊപ്പം കഴിയുകയും ചെയ്യുന്നവരാണ്.

എന്നാൽ അറേഞ്ച്ഡ് മ്യാരേജിലൂടെ വിവാഹിതരായി ഇപ്പോഴും സന്തോഷത്തോടെ കഴിയുന്ന താരദമ്ബമ്പതികളാണ് യുവ സൂപ്പർതാരം ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുത്തും. അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നെങ്കിലും അതിൽ ജീവിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ലെന്നാണ് മിറ രജ്പുത് പറയുന്നത്.

Advertisements

ഷാഹിദും മിറയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഏകദേശം നാല് വർഷമായി. രണ്ട് കുട്ടികളുടെ മാതാപിതാക്കൾ കൂടിയാണ് ഇരുവരും. ഭർത്താവ് സിനിമയിലും താൻ സിനിമയിലുമല്ല. കേവലം പതിനാറ് വയസുള്ളപ്പോഴായിരുന്നു മിറ ഷാഹിദിനെ ആദ്യമായി കാണുന്നത്. ഒരു സൂഫി കച്ചേരി കേൾക്കാൻ വേണ്ടി മാതാപിതാക്കൾക്കൊപ്പം പോയതായിരുന്നു.

Also Read
വൈകുന്നേരങ്ങളിൽ എല്ലാവരും ലാലേട്ടന്റെ റൂമിൽ ഒത്തുകൂടുന്ന പതിവുണ്ട്, പക്ഷെ അന്ന് എന്റെയാ പ്രവർത്തിമൂലം അദ്ദേഹം മുറിയിൽ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങി പോയി: വെളിപ്പെടുത്തലുമായി ബിജു മേനോൻ

ആദ്യ കൂടി കാഴചയിൽ തന്നെ വിവാഹം കഴിച്ചാലോ എന്ന ചിന്ത രണ്ടാൾക്കും തോന്നിയിരുന്നതായി താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഷാഹിദിനെ കണ്ടപ്പോൾ ഒരു സിനിമാ താരമാണെന്ന് ചിന്തയിൽ അല്ലായിരുന്നുവെന്നും സാധാരണക്കാരനായ മനുഷ്യനെ പോലെയാണ് തോന്നിയതെന്നും മിറ വ്യക്തമാക്കുന്നു.

ഇരുവരും തമ്മിൽ വലിയ പ്രായവ്യത്യാസവും ഉണ്ട്. ഷാഹിദിന് 35 ഉള്ളപ്പോൾ മിറയ്ക്ക് 21 വയസായിരുന്നു. എന്നിട്ടും അതൊരു പ്രശ്നങ്ങൾക്കും വഴിയൊരുക്കിയിട്ടില്ലെന്നാണ് താരപത്നി പറയുന്നത്. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലൂടെ ഈയിരുന്നു മിറ രജ്പുത്തിന്റെ തുറന്നു പറച്ചിൽ. മിറയുടെ വാക്കുകൾ ഇങ്ങനെ:

വിവാഹമെന്നത് മറികടന്ന് കിട്ടാനുള്ള വലിയൊരു വെല്ലുവിളിയാണെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള മാറ്റം യഥാർഥത്തിൽ വളരെ സന്തോഷമുള്ള ഒന്നായിട്ടാണ് തോന്നിയത്. എനിക്ക് സൗത്ത് ബോംബെ വളരെ ഇഷ്ടമാണ്. വാസ്തവത്തിൽ ഞങ്ങളുടെ വിവാഹ വാർഷികം മുംബൈയിലെ കൊളബയിലെ ടേബിളിൽ ഭക്ഷണം കഴിച്ച് കൊണ്ടായിരുന്നു ആഘോഷിച്ചത്.

ഷാഹിദിന്റെ സ്വദേശത്തോടും അദ്ദേഹത്തിന്റെ ജീവിതരീതികളുമായി താൻ ഇപ്പോൾ പൂർണമായും ഒത്ത് ചേർന്നു. എന്റെ ജീവിതരീതിയും വസ്ത്രധാരണ രീതിയും ഇവിടെ നിന്ന് ഞാൻ തന്നെ തിരഞ്ഞെടുത്തു. ഞാൻ ആദ്യമായി കീറിയ മോഡലുള്ള ജീൻസ് ധരിക്കുന്നത് വിവാഹത്തിന് ശേഷമാണ്. വഴക്കമുള്ള ഭർത്താവിന്റെ ജീവിതരീതിയാണ് താൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്ന്.

അതെനിക്ക് കുറച്ച് കൂടി ആശ്വാസമാണ് പകർന്നത്. എന്ത് കാര്യത്തിന് ആണെങ്കിലും അദ്ദേഹം കൂടുതൽ നേരം കാത്തിരിക്കും. അദ്ദേഹത്തിന്റെ അനുഭവത്തിലൂടെ തന്നെ എനിക്ക് കാര്യം സാധിക്കാനും പറ്റും. എന്റെ പുതിയ വീക്ഷണത്തിൽ നിന്ന് അദ്ദേഹത്തിനും പ്രയോജനങ്ങൾ ലഭിക്കുന്നുണ്ടാവാം എന്നും മിറ പറയുന്നു.

അതേസമയം സോഷ്യൽ മീഡിയ സർക്കിളുകളെ കുറിച്ചുള്ള ചോദ്യത്തിന് ഷാഹിദ് കപൂറും മറുപടി പറഞ്ഞിരുന്നു. അവൾക്ക് അറിയുന്നതിനെക്കാളും കൂടുതൽ പാർട്ടികളിൽ ഞാൻ അവളെ കൊണ്ട് പോയിട്ടുണ്ട്. പക്ഷേ ആദ്യമായി കാണുന്നവരാണെങ്കിൽ പോലും അരമണിക്കൂർ കൊണ്ട് അവൾ സംസാരിക്കുകയും അവർക്കൊപ്പം കമ്പനി ആവുകയും ചെയ്യും.

Also Read
അഞ്ച് വർഷം ഞാൻ സിനിമ ചെയ്തിട്ടില്ല, ഉള്ളതിൽ നിന്നല്ല, ഇല്ലാത്തതിൽ നിന്നുമാണ് ഞാൻ സഹായങ്ങൾ ചെയ്യുന്നത്: സുരേഷ് ഗോപി പറയുന്നു

രസകമരായ കാര്യം രണ്ട് പേരും രാധ സോമി സത്സാംഗ് കുടുംബങ്ങളിൽപെട്ടവരാണ്. ഈ വിഭാഗം വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളു. മദ്യം പോലും കഴിക്കാത്തവരുമാണെന്ന് ഷാഹിദ് വ്യക്തമാക്കുന്നു. കരീന കപൂർ അടക്കമുള്ളവരുമായി പ്രണയത്തിലായിരുന്ന നടൻ ഷാഹിദ് കപൂർ അതെല്ലാം വേർപിരിഞ്ഞതിന് ശേഷമാണ് മിറ രജ്പുതുമായി കണ്ടുമുട്ടുന്നത്. ശേഷം 2015 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Advertisement