പാലക്കാട്ട് പുതിയ വീടുവെച്ച സന്തോഷം അറിയിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വിശേഷവുമ പങ്കുവെച്ച് യുവകൃഷ്ണ, കാത്തിരുന്ന വാർത്തയെന്ന് ആരാധകർ

323

അടുത്തിടെയാണ് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും വിവാഹിതരായത്. നിശ്ചയം കഴിഞ്ഞ് ആറുമാസത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു ഈ കഴിഞ്ഞ ജൂലൈ എട്ടിന് ഇരുവരും വിവാഹിതരായത്.

2020 ഡിസംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. പ്രമുഖ സീരിയൽ നടി രേഖാ രതീഷ് കൊണ്ടുവന്ന ആലോചനിൽ വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.

Advertisements

അതേ സമയം യുവകൃഷ്ണയും മൃദുല വിജയിയും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്. യൂട്യൂബ് ചാനലിൽ പങ്കു വെയ്ക്കുന്ന വീഡിയോകളും ഏറെ ശ്രദ്ധേയമാകാറുണ്ട്.

കഴിഞ്ഞ ദിവസം ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് ഇവർ വെളിപ്പെടുത്തിയിരുന്നു.പാലക്കാട്ട് ഇവർ സ്വന്തമായി ഒരു വീട് വെച്ച വിവരം ആയിരുന്നു താരജോഡികൾ പങ്കുവെച്ചത്. വീടിന്റെ പാലുകാച്ചൽ വീഡിയോ ഇവർ പങ്കുവെച്ചിരുന്നു. ഇതിനി പിന്നാലെ ഇപ്പോഴിതാ ഒരഭിമുഖത്തിൽ മറ്റൊരു സന്തോഷവും യുവ പങ്കുവെച്ചിരിക്കുകയാണ്.

ഭാര്യ മൃദുല വിജയ് തിരുവനന്തപുരത്ത് വീട് വെക്കുന്ന സന്തോഷമാണ് യുവ അറിയിച്ചത്. മൃദുലയുടെ വീടു പണിയും ഇവിടെ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വെറും 5 സെന്റിൽ സൗകര്യങ്ങളെല്ലാം ഒരുക്കിയ മോഡേൺ വീടാണ്. പാലക്കാട്ടെ വീടിനേക്കാൾ ഈ വീട്ടിലാണ് എന്റെയും മൃദുലയുടെയും ഇട പെടലും സംഭാവനകളുമുള്ളത്.

രണ്ടു മൂന്നു മാസത്തിനുള്ളിൽ അതിന്റെ പാലുകാച്ചൽ നടത്താം എന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി ഒരു വിലാസം ഉണ്ടാകാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഞാനും മൃദുലയുമെന്നും താരം അഭിമുഖ ത്തിൽ പറയുന്നു.

പാലക്കാട്ടെ വീടിനെ കുറിച്ചുള്ള യുവയുടെ വാക്കുകൾ ഇങ്ങനെ:

പാലക്കാട് തിരുനെല്ലായി എന്ന സ്ഥലത്താണ് പുതിയ വീട് വെച്ചത്. അമ്മയുടെ സ്ഥലമാണ് അതിനാൽ തന്നെ അമ്മയായിരുന്നു വീട് പണിയുടെ പിന്നിലെ പ്രധാനി. പാലുകാച്ചൽ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അമ്മയായിരുന്നു. ഒരു കോമ്പൗണ്ടിൽ മൂന്ന് വീടുകളാണുള്ളത്.

അടുത്ത വീടുകളിൽ അമ്മയുടെ സഹേദരങ്ങളാണ് താമസിക്കുന്നത്. അതുകൊണ്ട് കൂട്ടുകുടുംബത്തിന്റെ സുഖവും സന്തോഷവുമാണിവിടെ. അമ്മ മാത്രമാണിവിടെ താമസിക്കുന്നത്. തൊട്ടപ്പുറത്ത് ബന്ധുക്കൾ ഉള്ളതു കൊണ്ട് ഒറ്റയ്ക്കാണെന്ന് തോന്നാറില്ല.

അനാവശ്യ ആഡംബരങ്ങൾ ഒന്നുമില്ലാതെ ചെലവ് കുറച്ചുള്ളൊരു ഒരു നില വീടാണ് പണിതത്. ഭാവിയിൽ അത് വിപുലീകരിക്കാൻ പ്ലാനുണ്ട്. രണ്ട് കിടപ്പ് മുറിയും ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവയാണ്. 3.5 സെന്റ് സ്ഥലത്തിലാണ് വീടുപണിതത്. 25 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവ് വന്നത്.

യുവയും മൃദുലയും തുരുവനന്തപുരത്താണ് താമസിക്കുന്നത്. ഷൂട്ടിന്റെ സൗകര്യത്തിന് വേണ്ടിയാണ് ഇവിടെ താമസിക്കുന്നതെന്നും താരം പറയുന്നുണ്ട് വാടകയ്ക്കാണ് തിരുവനന്തപുരത്ത് താമസിക്കുന്നത്. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല അഭിനയിക്കുന്നത്. മഴവിൽ മനോരമ അവതരിപ്പിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലാണ് യുവ അഭിനയിക്കുന്നത്.

Advertisement