നവ്യയെ പോലും സിനിമയിലേക്കെടുത്തത് മഞ്ജുവും ദിലീപും ചേർന്ന്, ഇത്രയും സ്‌നേഹത്തിൽ കഴിഞ്ഞ ഇവർ എങ്ങനെ വേർപിരിഞ്ഞു: വീഡിയോ വൈറൽ

416

ഒരു കാലത്ത് മലയാളം സിനിമയിലെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു ജനപ്രിയ നായകൻ ദിലീപും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും. ജീവിതത്തിലും ഇരുവരും ഒന്നായപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചിരുന്നു.

എന്നാൽ ആരാധകരെ സങ്കടത്തിലാക്കി വർഷങ്ങൾ നീണ്ട ദാമ്പത്യം ഇവർ അവസാനിപ്പിക്കുക ആയിരുന്നു. വേർപിരിയുന്ന സമയം വരെ തന്റെ ഏറ്റവും നല്ല സുഹൃത്താണ് മഞ്ജുവെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടി നവ്യ നായരുടെ അരങ്ങേറ്റം. ഇക്കാര്യം ഒരു ചാനൽ പരിപാടിയിൽ ദിലീപ് തന്നെയാണ് പറയുന്നത്.

Advertisement

Also Read
പാലക്കാട്ട് പുതിയ വീടുവെച്ച സന്തോഷം അറിയിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വിശേഷവുമ പങ്കുവെച്ച് യുവകൃഷ്ണ, കാത്തിരുന്ന വാർത്തയെന്ന് ആരാധകർ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ്. നവ്യയുടെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് മഞ്ജുവിനെ കുറിച്ച് നടൻ പറഞ്ഞത്. നവ്യയുടെ ആദ്യത്തെ ചിത്രം ദിലീപിനോടൊപ്പമായിരുന്നു. മഞ്ജുവും ദിലീപും ചേർന്നാണ് നവ്യയുടെ മോണോ ആക്ട് വീഡിയോ കണ്ടതും പിന്നീട് സിനിമയിലേയ്ക്ക് തിരഞ്ഞെടുത്തതും.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിത നടന്റെ ഈ വീഡിയോ വീണ്ടും ചർച്ചയാവുകയാണ്. ഇത്രയും സ്‌നേഹത്തിലും അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞ മഞ്ജുവും ദിലീപും എങ്ങനെ വേർപിരിഞ്ഞുവെന്നാണ് ആരാധകർ ചോദിക്കുന്നത്.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ: കഴിഞ്ഞ ദിവസം നവ്യക്ക് കിട്ടിയ പോലെയുള്ള ഒന്ന് എനിക്ക് കിട്ടി ഒരു സ്റ്റേറ്റ് അവാർഡ്. പിന്നെ എനിക്ക് തോനുന്നു കഥ ഇതുവരെ എന്ന പരിപാടിയിൽ ഗസ്റ്റിനേക്കാളും കൂടുതൽ തവണ വന്നിട്ടുള്ളത് ഞാൻ ആണെന്ന്. അതിന് അവസരം തന്ന മഴവിൽ മനോരമയോട് നന്ദി.

പിന്നെ ഇതിൽ എത്തുന്ന നായികമാരിൽ ഏറ്റവും കൂടുതലും എന്റെ നായികമാരായി എത്തിയവർ ആണ് അതിലെനിക്ക് ചെറിയ അഭിമാനവും അഹങ്കാരവും ഒക്കെയുണ്ട്. നവ്യയെ കുറിച്ച് പറയുകയാണെങ്കിൽ ഇഷ്ടം എന്ന സിനിമയിൽ എന്റെ ഒപ്പം ആദ്യമായി അഭിനയിച്ച ഒരാളാണ്.

നവ്യയെ ആ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത് എന്റെ മുൻപിൽ നവ്യ മുൻപ് അഭിനയിച്ച ഒരു മോണോ ആക്റ്റിന്റെ വീഡിയോ കാസറ്റ് കൊണ്ടുവരുന്നത് സിദ്ദു പനക്കൽ എന്ന കൺട്രോളർ ആണ്. സിബി സാറുമൊക്കെ വീട്ടിൽ പോയിട്ട് എടുത്ത കാസറ്റ് ആണ് എന്ന് തോന്നുന്നു.

Also Read
ആദ്യം കാണുന്നത് 16ാം വയസിൽ, ഞങ്ങൾ തമ്മിൽ 14 വയസിന്റെ വ്യത്യാസമുണ്ട്, അദ്ദേഹത്തിന്റെ ആ ഒരു കാര്യം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു: ഷാഹിദ് കപൂറിനെ കുറിച്ച് ഭാര്യ മിറ

സിബി സാർ അപ്പോൾ പറയുന്നു, ദിലീപ് ഈ കാസറ്റ് ഒന്ന് കാണുമോ ഇതിൽ ഒരു കുട്ടിയുണ്ട്. ഞങ്ങൾക്ക് ഓക്കേ ആണ്. നിങ്ങൾക്കും കൂടി ഓക്കേ ആണോ എന്ന് നോക്കാനായി അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു സാറൊക്കെ അല്ലെ തെരഞ്ഞെടുക്കുക എന്ന്. അപ്പോൾ അങ്ങനെയല്ല, ഈ വീഡിയോ ഒന്ന് കാണാൻ ആണ് അദ്ദേഹം പറഞ്ഞത്.

സിബി സാർ പറഞ്ഞത് പ്രകാരം മഞ്ജുവും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നാണ് നവ്യയുടെ കാസറ്റ് കാണുന്നത്. ഞങ്ങൾ രണ്ടുപേരും കണ്ടു അത് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നവ്യയിൽ ഒരു നടി ഉറങ്ങി കിടക്കുന്നുണ്ട് എന്ന് തോന്നി. അത് ഇങ്ങനെ ഉണരാൻ പോകുന്നു എന്ന് തോന്നി.

അപ്പോൾ തന്നെ മഞ്ജുവിനോട് ഞാൻ ഇക്കാര്യം പറയുകയും. സിബി സാറിനെ വിളിക്കുകയും ചെയ്തു. ഭാവിയിൽ വലിയ ഒരു കലാകാരി ആകാനുള്ള ആളാണ് ഈ കാസറ്റിനുള്ളിൽ ഉള്ളതെന്ന് അന്ന് തന്നെ ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. നമ്മുടെ സിനിമയ്ക്ക് ഓക്കേ ആണ് എന്ന് പറയുകയും നവ്യ ഇഷ്ടത്തിലേക്ക് എത്തുകയും ചെയ്തു.

അന്ന് നവ്യയെ കാണുന്ന ആ നിമിഷം മുതൽ ഏറ്റവും ഒടുവിൽ കാണുന്ന നിമിഷം വരെ ആദ്യം എങ്ങനെ ആണോ ആ സ്നേഹവും ബഹുമാനവും അത് അതേപോലെ തരുന്ന ആളാണ് നവ്യ. ഞാൻ ഇടക്കിടയ്ക്ക് ഇത് പറയാറുണ്ട്. നമ്മൾ സീനിയേഴ്സ് എന്ന നിലയിൽ നവ്യ തരുന്ന ബഹുമാനം അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

Also Read
അഞ്ച് വർഷം ഞാൻ സിനിമ ചെയ്തിട്ടില്ല, ഉള്ളതിൽ നിന്നല്ല, ഇല്ലാത്തതിൽ നിന്നുമാണ് ഞാൻ സഹായങ്ങൾ ചെയ്യുന്നത്: സുരേഷ് ഗോപി പറയുന്നു

അത് ഇന്നും നഷ്ട്ടപെട്ടിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വീണ്ടും നവ്യ അഭിനയിക്കാൻ വരുന്നു എന്ന് അറിയുന്നു. വീണ്ടും വലിയ വലിയ ബഹുമതിയും അംഗീകാരങ്ങളും നവ്യയെ തേടി എത്തട്ടെ. അതേസമയം വീഡിയോ സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ്. ഇതോടെ ദിലീപും മഞ്ജുവും തമ്മിലുള്ള പഴയ കാലത്തെ കുറിച്ച് കൂടി ആരാധകർ ഓർക്കുകയാണ് ഇപ്പോൾ.

എത്ര നല്ല ബന്ധമായിരുന്നു അത്, പിന്നെപ്പോഴാകും ആ ബന്ധത്തിൽ ഉലച്ചിൽ നടന്നിട്ടുണ്ടാവുക, തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. പിന്നെപ്പോൾ മുതലാകും അവരുടെ ജീവിതത്തിൽ പാളിച്ചകൾ ഉണ്ടായത്. എത്ര നല്ല ബന്ധം ആയിരുന്നു എന്നുള്ള അഭിപ്രായങ്ങളും സോഷ്യൽ മീഡിയ പങ്കിടുന്നുണ്ട്.

Advertisement