ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു, ദുബായിലെ എന്റെ സുഹൃത്ത് എന്നെ ഇരുത്തികൊണ്ട് ഖുർആൻ വായിക്കാറുണ്ട്, എനിക്ക് ഇഷ്ടമാണ് അത് വായിക്കുന്നത് കേൾക്കാൻ: മീരാ ജാസ്മിൻ

262

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് മീരാ ജോസ്മിൻ. ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി എത്തിയ താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കവെ വിവാഹിതയായ താരം ഇതോടെ സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മീരാ ജാസ്മിൻ.

Advertisements

ഈ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു കഴിഞ്ഞി. അതേ സമയം ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത് മീരയുടെ ഒരു വീഡിയോയാണ്. കൈരളി ചാനലിൽ ജോൺ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

Also Read
ഡേർട്ടി ബിസിനസ്മാൻ എന്ന് പറഞ്ഞാലും കുഴപ്പമില്ല, മോശമാണെന്ന് പ്രഖ്യാപിക്കാൻ പാടില്ല; തുറന്നടിച്ച് മോഹൻലാൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

വിവാഹത്തിന് ശേഷം വലിയ മാറ്റങ്ങൾ തോന്നുനില്ല. തീർച്ചയായും ഉത്തരവാദിത്വങ്ങൾ കൂടും. നമ്മളെ പരസ്പരം അറിയുന്ന ഒരു പാർട്ണർ ആണെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ നമ്മൾ ആർട്ടിസ്റ്റായി തന്നെ നിലനിൽക്കും. എനിക്ക് മാറി നില്ക്കാൻ ഇഷ്ടമാണ്.

പക്ഷെ ഞാൻ സ്ഥിരമായി മാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അപ്പോഴും സിനിമയിൽ തന്നെ ഉണ്ടായിരുന്നു. ഇനി ഭാവിയിൽ ആണെങ്കിലും ഞാൻ സിനിമയിൽ തന്നെ ഏതെങ്കിലുമൊക്കെ രീതിയിൽ ഉണ്ടാകും. താൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു. എന്നാൽ അത്രവലിയ റിലീജിയസ് അല്ല.

എനിക്ക് ഒരു സുഹൃത്ത് ഉണ്ട് ദുബായിൽ അവർ എന്നെ ഇരുത്തികൊണ്ട് ഖുർആൻ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടമാണ് അത് വായിക്കുന്നത് കേൾക്കാൻ. ഖുറാനിലെയും ബൈബിളിലെയും ചില വാക്കുകൾ സിമിലർ ആയി തോന്നിയിട്ടുണ്ട്. ഭഗവത്ഗീതയുടെ ഇംഗ്ളീഷ് ട്രാൻസ്ലേഷൻ വായിക്കാറുണ്ട്. ഇതിലൊന്നും അല്ല കാര്യം നല്ല ഒരു മനുഷ്യനായി ജീവിക്കുക എന്നതിൽ ആണ്.

നമ്മുടെ മനസ്സിന്റെ നന്മയാണ് എല്ലാം. ഞാൻ വിശ്വസിക്കുന്നു ആ നന്മ എന്ന് പറയുന്നത് ദൈവം ആണെന്ന്. ഗോസിപ്പുകളെ കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയം ഇല്ല. ചില സമയങ്ങളിൽ ചിലത് കേൾക്കുമ്പോൾ ഇതെന്ത് അന്യായമാണ് ഈ ലോകം എന്ന് തോന്നി പോകും. എന്നോട് എങ്ങനെ നിൽക്കുന്നു അതേരീതിയിൽ ഞാനും അവരോട് നിൽക്കും.

Also Read
അമ്മ അഭിനയിച്ച, അച്ഛൻ സംവിധാനം ചെയ്ത ആ ചിത്രം എനിക്ക് തീരെ ഇഷ്ടമല്ല, കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

എന്നെ ക ടി ച്ചു കീ റാ ൻ വന്നാൽ തീർച്ചയായും ഞാൻ പ്രതികരിക്കും. എന്നും ഞാൻ ഉറങ്ങാൻ പോകുമ്പോൾ എന്റെ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഞാൻ ഉറങ്ങൂ. എനിക്ക് ദൈവം ഒരു സംഭവം തന്നാൽ എനിക്ക് വേണ്ടി നിൽക്കുന്നവരെ, അല്ലെങ്കിൽ സമൂഹത്തിൽ അത് അർഹിക്കുന്നവർക്ക് നൽകാൻ ഞാൻ ഉത്തരവാദി ആണ്.

അത് മീഡിയയിൽ കാണിക്കുന്ന സ്വഭാവം എനിക്ക് താത്പര്യമില്ല. ഞാൻ ഒരാളെ സഹായിക്കുമ്പോൾ എന്റെ തൃപ്തിക്ക് വേണ്ടി ആയിരിക്കണം എന്നും താരം പറയുന്നു. അതേ സമയം മീരാ ജാസ്മിന്റെ വർഷങ്ങൾക്ക് ശേഷമുള്ള തിരച്ചുവരിൽ സന്തോഷം കൊണ്ടിരിക്കുകയാണ് താരത്തിന്റെ ആരാധകർ എല്ലാം.

Advertisement