അമ്മ അഭിനയിച്ച, അച്ഛൻ സംവിധാനം ചെയ്ത ആ ചിത്രം എനിക്ക് തീരെ ഇഷ്ടമല്ല, കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

1583

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളായ പ്രിയദർശന്റെയും മുൻകാല നായിക നടി ലിസ്സിയുടേയും മകളാണ് കല്യാണി പ്രിയദർശൻ. ചലച്ചിത്രലോകത്തേക്ക് നായികയായി അരങ്ങേറിയ കല്യാണി ഇപ്പോൾ മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ്.

ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ എത്തുന്നത്. പിന്നീട് ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഈ താരപുത്രി മലയാളത്തിൽ എത്തുന്നത്. ആദ്യ മലയാള ചിത്രത്തിൽ ികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

Advertisements

Also Read
എനിക്ക് അച്ഛനും അമ്മയും തന്നത് തന്നെ താൻ മകൾക്കും കൊടുക്കും: മനസ്സ് തുറന്ന് സിത്താര കൃഷ്ണകുമാർ

കല്യണിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അച്ഛന്റേയും അമ്മയുടേയും സിനിമയെ കുറിച്ചാണ് താരപുത്രി പറയുന്നത്. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരമില്ലെന്നാണ് കല്യാണി പറയുന്നത്.

കല്യാണിയുടെ വാക്കുകൾ ഇങ്ങനെ:

അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം തനിക്ക് പറയാൻ സാധിക്കില്ല എന്ന് കല്യാണി പറയുന്നു. ഏറ്റവും ആവർത്തിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിക്കുമ്പോഴും കുറേയുണ്ട് എന്നാണ് താരപുത്രിയുടെ മറുപടി. പെട്ടന്ന് നാവിൽ വരുന്ന ചിത്രം തേൻമാവിൻ കൊമ്പത്ത് ആണ്.

അമ്മയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് ചോദിച്ചപ്പോൾ, ആദ്യം ഞാൻ ഇഷ്ടമില്ലാത്ത സിനിമ ഏതാണെന്ന് പറയാം എന്നായിരുന്നു കല്യാണിയുടെ മറുപടി. അച്ഛൻ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ. വളരെ കുഞ്ഞായിരുന്നപ്പോൾ കണ്ടതാണ് ചിത്രം. അന്ന് ആ വേഷത്തെ ഇഷ്ടമല്ലാതെയായി.

Also Read
അതു കൊണ്ടായിരിക്കും അവർ കല്യാണത്തിന് വരാതിരുന്നത്, തന്റെ വിവാഹത്തിൽ സാന്ത്വനത്തിലെ സഹതാരം സജിനും ഭാര്യ ഷഫ്‌നയും പങ്കെടുക്കാതിരുന്നതിനെ പറ്റി അപ്‌സര

പിന്നെ എപ്പോഴും അത് ഇഷ്ടപ്പെടാത്ത ചിത്രത്തിന്റെ ലിസ്റ്റിലായി എന്നാണ് കല്യാണി പറഞ്ഞത്. അച്ഛനൊടോപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്. അച്ഛന്റെ സിനിമയിൽ അഭിനയിക്കുന്നവരെയെല്ലാം ഞാൻ കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്.

എന്നാൽ അച്ഛനെ സംബന്ധിച്ച് ഞാൻ, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷർ താങ്ങാൻ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണി പറഞ്ഞു പോയത്.

മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റിൽ നൽകിയില്ല എങ്കിലും അച്ഛനും വളരെ അധികം നേർവസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോൾ അയാൾ എന്റെ അടുത്ത് വന്ന് പറഞ്ഞു, കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയൻ സർ ആരും കാണാതെ പ്രാർത്ഥിയ്ക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയിൽ അത് പെട്ടത് എന്ന്.

സത്യത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും സമ്മർദ്ദവും പേടിയും ഉണ്ടായിരുന്നു അച്ഛൻ സിനിമ സംവിധാനം ചെയ്യുന്നത് കാണാൻ തന്നെ രസമാണ്. സെറ്റിൽ എല്ലാവരുമായും നല്ല സൗഹൃദമായിരിയ്ക്കും. വളരെ ആസ്വദിച്ചാണ് അച്ഛൻ സിനിമ സംവിധാനം ചെയ്യുന്നത്.

Also Read
ഗംഭീരം, ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനം; മരക്കാർ അറബിക്കടലിന്റെ സിംഗത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

അച്ഛൻ ചെയ്യുന്നത് പോലെ എന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛന്റെ സിനിമാ സെറ്റ് പോലെയായിരുന്നു എന്നെ സംബന്ധിച്ച് ഹൃദയം. വളരെ സ്പെഷ്യലാണ് എനിക്ക് ആ ചിത്രം. സെറ്റിൽ എല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. ആദ്യമായിട്ടാണ് സെറ്റിൽ എല്ലാവരുടെയും പേരും അറിഞ്ഞ്, എല്ലാവരോടും ഇടപഴകി ഞാൻ അഭിനയിക്കുന്നത്. എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാവും. ആ ഒരു ബോണ്ടിങും കെമിസ്ട്രിയും സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും കല്യാണി വ്യക്തമാക്കുന്നു.

Advertisement