Home Entertainment

അപ്സരാ രത്‌നാകരന്റെ വിവാഹത്തിന് എത്തിയ ഗോപിക അനിൽ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത് കേട്ടോ

159

സീരിയൽ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ഡോ. ഗോപിക അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് ഗോപിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

ശിവം എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് ഗോപികയുടെ തുടക്കം. മലയാളത്തിന്റെ താരാരാജാവ് മോഹൻലാലനി#റെ ബാലേട്ടനിലെ വേഷവും ശ്രദ്ധേയമായിരുന്നു. ബാലേട്ടനിൽ മോഹൻലാലിന്റെ മക്കളായി അഭിനയിച്ചത് ഗോപികയും സഹോദരിയും ആയിരുന്നു. പിന്നീട് സീരിയലിലും ബാലതാരമായി തിളങ്ങിയ നടി കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി താരം തുടക്കം കുറിച്ചത്.

Advertisements

കബനിക്ക് ശേഷം സാന്ത്വനത്തിൽ എത്തിയ നടി അഞ്ജലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടി അപ്സരാ രത്‌നാകരന്റെ വിവാഹത്തിന് എത്തിയ ഗോപികയുടെ വീഡിയോയാണ്. അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്.

Also Read
ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു, ദുബായിലെ എന്റെ സുഹൃത്ത് എന്നെ ഇരുത്തികൊണ്ട് ഖുർആൻ വായിക്കാറുണ്ട്, എനിക്ക് ഇഷ്ടമാണ് അത് വായിക്കുന്നത് കേൾക്കാൻ: മീരാ ജാസ്മിൻ

അപ്സരയ്ക്കും അൽബിക്കും വിവാഹ മംഗളാശംസകൾ നേരുന്നതിനോടൊപ്പം തന്നെ തങ്ങളെ പിന്തുണക്കുന്ന ആരാധകർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. ഇത്രയും ജനപിന്തുണ ലഭിക്കുമെന്ന് വിചാരിച്ചില്ലെന്ന് നടി പറഞ്ഞു. വിവാഹത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഇപ്പോൾ ഒന്നും പറയാനില്ല , സമയം ആകുമ്പോൾ പറയുമെന്നായിരുന്നു ഗോപികയുടെ പ്രതികരണം.

സോഷ്യൽ മീഡിയയിലെ ശിവാഞ്ജലി സ്വീകാര്യതയെ കുറിച്ചും ഗോപികയോട് ചോദിച്ചിരുന്നു. തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് താരം പറഞ്ഞത്. പറ്റുന്ന അത്രയും എഡിറ്റ് വീഡിയോ കാണാറുണ്ട്. അതുപോലെ സ്റ്റോറി മെൻഷൻസ് നോക്കാറുണ്ട്. അതൊക്കെ കാണുമ്‌ബോൾ ഒരുപാട് സന്തോഷമുണ്ട്.

കൂടാതെ ഒത്തിരി ഇഷ്ടപ്പെടുന്നത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നു .താൻ കാണുന്ന എഡിറ്റ്സ് ഓക്കെ ലൈക്ക് ചെയ്യാറുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. പേഴ്സണലി പരിചയമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയും സ്നേഹം കാണിക്കുമ്പോൾ ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല.

Also Read
എക്‌സ്‌ചേഞ്ച് ഓഫറുണ്ടാരുന്നേൽ നിന്നെ ഒന്ന് മാറ്റി എടുക്കാമാരുന്നെന്ന് ശ്രീജിത്ത് വിജയൻ, തന്നെ ചതിച്ചതാണെന്ന് റബേക്ക സന്തോഷ്, സംഭവം ഇങ്ങനെ

അതുകൊണ്ട് തന്നെ താൻ കാണുന്ന എല്ലാ എഡിറ്റ്സും സപ്പോർട്ട് ചെയ്യാറുണ്ട്. സാന്ത്വനം സീരിയലിന്റെ വിജയത്തിന് പിന്നിൽ ആ ഫുൾ ടീം ആണ് . കാരണം സംവിധായകനും നിർമ്മാതാവ് മുതൽ ആ സെറ്റിലുള്ള എല്ലാവരും തമ്മിൽ നല്ല ബോണ്ടാണ് ഉള്ളത്. അത് തന്നെയാണ് സീരിയലിന്റെ വിജയം എന്നും ഗോപിക പറഞ്ഞു.

Advertisement