ജൂഹി തനിച്ചാവില്ല, താങ്ങും തണലുമായി ഇനി റോവിൻ ഉണ്ടാവും; ജൂഹി റുസ്തഗിയും റോവിനും വിവാഹിതരാകുന്നു

215

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്തഗി. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് ജൂഹി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. മലയാളത്തിലെ കണ്ണീർ പരമ്പരകളുടെ സ്ഥിരം ക്ലീഷേ പൊളിച്ചെഴുതിയ സീരിയലാണ് ഉപ്പും മുളകും.

ഈ സീരിയലിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടി മുന്നേറിയവരാണ്. സീരിയലിലെ ഏവർക്കും പ്രിയപ്പെട്ട ലെച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങൾ നർമ്മത്തിൽ ചാലിച്ച അവതരിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

Advertisements

കളിയും ചിരിയും തമാശയും ഒക്കെയുമായി ഉപ്പും മുളകും പ്രേക്ഷകരുടെ സ്വീകാര്യ മുറിയിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയലിലെ താരങ്ങളുടെ വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കാറുണ്ട്.

Also Read
അപ്സരാ രത്‌നാകരന്റെ വിവാഹത്തിന് എത്തിയ ഗോപിക അനിൽ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത് കേട്ടോ

അത്തരത്തിൽ ലെച്ചുവിന്റെ വാർത്തകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. അത്തരത്തിലാണ് ലച്ചുവിന്റെ പ്രണയ വാർത്തയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഡോക്ടർ റോവിനുമായുള്ള പ്രണയ വാർത്ത ഏവരും ആഘോഷിച്ചതാണ്. ഇവർ തമ്മിൽ പ്രണയമാണെന്ന് താരങ്ങൾ തന്നെ തുറന്ന് സമ്മതിക്കുകയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഗോസിപ്പുകൾ നിറഞ്ഞതോടെ ജൂഹി തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലെ ഇരുവരുമൊത്തുള്ള ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ചെയ്തു. വെറുതെ ഗോസിപ്പു കോളങ്ങളിൽ ഇടം പിടിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് എന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇവരെക്കുറിച്ചുള്ള റൂമേർസ് സോഷ്യൽ മീഡിയയിൽ കുറഞ്ഞതായിരുന്നു.

ഇവരുടെ പ്രണയ വാർത്ത വീട്ടിലും അറിയാമായിരുന്നതു കൊണ്ട് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു താരങ്ങൾ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ജൂഹിയുടെ അമ്മ ലോകത്തു നിന്ന് വിട പറഞ്ഞത്.

കൊച്ചിയിൽ വെച്ച് സഹോദരനുമൊത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കവെ പുറകെ വന്ന ടാങ്കർ ലോ റി യി ടിച്ച് റോ ഡി ലേക്ക് തെറിച്ചു വീണായിരുന്നു മ ര ണം. അമ്മയുടെ മ ര ണം ജൂഹിയെ ഏറെ ദുഃഖത്തിലാഴ്ത്തി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു വാവിട്ടു കരയുന്ന ജൂഹിയുടെ ചിത്രം മലയാളികൾക്ക് മറക്കാൻ കഴിയില്ല.

Also Read
ഡേർട്ടി ബിസിനസ്മാൻ എന്ന് പറഞ്ഞാലും കുഴപ്പമില്ല, മോശമാണെന്ന് പ്രഖ്യാപിക്കാൻ പാടില്ല; തുറന്നടിച്ച് മോഹൻലാൽ

മലയാളികൾ ഏറെ നൊമ്പരപ്പെടുത്തിയ സംഭവം ആയിരുന്നു അന്ന് നടന്നത്. ജൂഹിയുടെ അച്ഛൻ നേരത്തെ മരിച്ചു പോയത് കൊ ണ്ട് ഇനി അവളുടെ ജീവിതത്തിൽ താങ്ങും തണലുമാകാൻ മറ്റൊരു വ്യക്തിയില്ല. എന്നാൽ ഇപ്പോൾ റോവിൻ ജൂഹിക്ക് താങ്ങും തണലുമായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.

റോവിന്റെ ചിത്രങ്ങൾ ജൂഹി പങ്കുവെച്ചിരുന്നു. ഇവരുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ജൂഹിയുടെ അമ്മ മരിച്ചു ഒരു വർഷം ആയതിനു ശേഷമോ ഒരു പക്ഷേ അതിനു മുമ്പു തന്നെയോ വിവാഹം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.

Advertisement