എത്ര കോടികൾ ഉണ്ടാക്കിയാലും മമ്മൂട്ടി പട്ടിണിയാണ്: മെഗാസ്റ്റാറിനെ കുറിച്ച് നടൻ ബാബു സ്വാമി

5685

നാൽപതിലധികം വർഷങ്ങളായി വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ സിനിമാ കരിയറിന്റെ തുടക്കകാലത്തേക്കൾ ചുള്ളനായിട്ടാണ് മമ്മൂട്ടി ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.

അതേ സമയം പ്രായം കൂടി വരികയാണെങ്കിലും ലുക്കിന്റെ കാര്യത്തിൽ മമ്മൂട്ടി ചെറുപ്പക്കാരനാണ്. ഗ്ലാമർ കൂടുന്ന അസുഖം താരത്തിനുണ്ടെന്ന് പലപ്പോഴും പലരും കളിയാക്കി പറയാറുണ്ട്. ഇതിന് പിന്നിൽ ശക്തമായ ഡയറ്റും വ്യായമങ്ങളുമാണ്.

Advertisements

Also Read
അത് കാരണം പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സലീം കുമാർ

ഇപ്പോഴിതാ മുതിർന്ന നടൻ ബാബു സ്വാമി മമ്മൂട്ടിയുടെ ഭക്ഷണ ശീലത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ബാബു സ്വാമിയുടെ വാക്കുകൾ ഇങ്ങനെ:

മമ്മൂട്ടിയെയും മോഹൻലാലുമൊക്കെയായി നല്ല ബന്ധമാണ്. മമ്മൂട്ടി എത്ര കോടികൾ ഉണ്ടാക്കിയാലും പട്ടിണിയാണ്. എന്തൊക്കെ ആണെങ്കിലും മമ്മൂട്ടി ഭക്ഷണത്തിൽ തൊടില്ല. കട്ടൻചായ, ക്യാരറ്റ് ജ്യൂസ്, കക്കരിക്ക, തക്കാളി, ഇതൊക്കെയാണ് തിന്നുക.

അല്ലാതെ പാചകം ചെയ്ത് കഴിക്കുന്ന പതിവില്ല. ഒരിക്കൽ ഒരു ഷൂട്ടിങ്ങിനിടെ മമ്മൂട്ടി എന്നോട് ചോദിച്ചു, ‘സ്വാമി എന്താണ് രാവിലെ കഴിക്കുന്നതെന്ന്? ഞാൻ പറഞ്ഞു ദോശ, ഇഡ്ഡലി, ചപ്പാത്തി, ഉപ്പുമാവ് അങ്ങനെ എന്തൊക്കിലുമൊക്കെ തട്ടുമെന്ന്.

അപ്പോൾ മമ്മൂട്ടി പറഞ്ഞു എന്തിനാണ് ഇതൊക്കെ വലിച്ച് കയറ്റാൻ നിൽക്കുന്നത്. പിന്നെ എന്താ കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ സ്വാമിക്ക് ഒരു ഗ്ലാസ് ഓട്‌സ് കുടിച്ചാൽ പോരെ എന്ന്. മാത്രമല്ല എന്നും രണ്ടു ലിറ്റർ വെള്ളവും കുടിക്കണം. വേണമെങ്കിലും വേണ്ടെങ്കിലും വെള്ളം കുടിക്കണം.

സ്വാമിയ്ക്ക് കാണണോ ചോദിച്ചിട്ട് അവിടെ വലിയൊരു കുപ്പിയിലിരുന്ന വെള്ളം ഒറ്റയടിക്ക് മമ്മൂട്ടി കുടിച്ച് തീർത്തു. ഇങ്ങനെ കുടിച്ചാൽ രാവിലെ ശരീരത്തിന് എന്ത് ആശ്വാസമാണെന്ന് അറിയാമോ എന്നും അദ്ദേഹം പറഞ്ഞു. ഇത്ര കോടി ഉണ്ടാക്കിയാലും മമ്മൂട്ടി പട്ടിണി തന്നെ. അനങ്ങിയാൽ വ്യായമം ചെയ്യും.

Also Read
ഈ മുടിയിങ്ങനെ കെട്ടിയിടണ്ട ദർശന ; പ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘ഹൃദയ’ത്തിലെ ആദ്യ ഗാനം

ഏത് സിനിമയ്ക്കും ഓരോ എക്സസൈസ് ആണ്. രാക്ഷസരാജാവ് സിനിമയിൽ ഞാനും മമ്മൂട്ടിയും തമ്മിലൊരു സീനുണ്ട്. അത് ജിമ്മിൽ വെച്ചാണ് എടുത്തത്. ആ സമയത്തും എക്സസൈസ് ആയിരുന്നു എന്നും ബാബുസ്വാമു വെളിപ്പെടുത്തുന്നു.

Advertisement