നിനക്ക് മറ്റേ പടം കാണാനല്ലേ എന്ന് ചോദ്യം വരും, അതുകൊണ്ട് എല്ലാവരും അത് വാങ്ങിക്കും; ജാഫർ ഇടുക്കി പറഞ്ഞത് കേട്ടോ

74

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തിയ താരമാണ് ജാഫർ ഇടുക്കി. തുടക്ക കാലത്ത് ചെറിയ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ശക്തമായ ക്യാരക്ടർ വേഷങ്ങൾ അവതരിപ്പിച്ച് സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം.

താരം അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായിരുന്നു ചുരുളി. ഒടിടി റിലീസ് ആയി എത്തിയ സിനിമ മികച്ച അഭിപ്രായങ്ങൾക്ക് ഒപ്പം വിമർശനങ്ങളും നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ചുരുളി സിനിമ കാരണം ഹെഡ്‌സെറ്റ് കമ്പനിക്കാർക്ക് ലാഭം ഉണ്ടായെന്ന് പറഞ്ഞെത്തിയിരിക്കുകയണ് ജാഫർ ഇടുക്കി.

Advertisements

തന്റെ അറിവിൽ ഇരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായെന്നും അവർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെ റി വി ളി ക്കെതിരെ വിമർശനം ഉയർന്നിരുന്നു.

Also Read
ചിരിക്കുടുക്കയായി മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ, വൈറലായി മഞ്ജു വാര്യരുടെ കിടിലൻ ചിത്രങ്ങൾ

ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് തർക്കങ്ങളും നിറഞ്ഞിരുന്നു. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്തത്.

ജാഫർ ഇടുക്കിയുടെ വാക്കുകൾ ഇങ്ങനെ;

എന്റെ അറിവിൽ ഒരു പത്തിരുപത്തിയഞ്ച് കോടി ഹെഡ്‌സെറ്റ് ചെലവായിട്ടുണ്ട്. ഒരു വീട്ടിൽ അച്ഛൻ അമ്മ മകൻ മകൾ കല്യാണം കഴിച്ച് വിട്ട പെൺകുട്ടി, ഇത്രയും പേർ ഉണ്ടെന്ന് വിചാരിക്ക്. ഇവർ ഒരു ഹെഡ്‌സെറ്റല്ല ഉപയോഗിക്കുന്നത്.

അഞ്ച് ഹെഡ്‌സെറ്റാണ് ഉപയോഗിക്കുന്നത്. അച്ഛനും അമ്മേം ചിലപ്പോൾ ഒരു ഹെഡ്‌സെറ്റ് വെച്ച് ഒന്നിച്ചിരുന്ന് കാണുമായിരിക്കും. കല്ല്യാണം കഴിച്ച് മകളും ഭർത്താവും ഒന്നിച്ച് കാണും. പക്ഷേ കല്യാണം കഴിക്കാത്ത മകൻ വന്ന് ഹെഡ്‌സെറ്റ് ചോദിച്ചാൽ അച്ഛൻ കൊടുക്കില്ല. നിനക്ക് മറ്റേ പടം കാണാനല്ലേ എന്ന് പറയും. അപ്പോൾ എല്ലാരും ഹെഡ്‌സെറ്റ് മേടിക്കും.

ചുരുളി സിനിമ കൊണ്ട് ഹെഡ്‌സെറ്റ് കമ്പനിക്കാർ ഭയങ്കരമായി വിജയിച്ചു. അവരോടും വിമർശിക്കുന്നവരോടും എല്ലാം നന്ദി. വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. പക്ഷേ പഠിച്ചിട്ട് വിമർശിക്കണം എന്നാണ് ജാഫർ ഇടുക്കി പറയുന്നത്.
Also Read
ആ കാര്യത്തിൽ ഞാനത്ര നല്ലതല്ലെന്ന തിരിച്ചറിവിൽ പിൻമാാറുക ആയിരുന്നു, എങ്ങനെയോ ഇവിടെ എത്തി; തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്

Advertisement