ചിരിക്കുടുക്കയായി മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ, വൈറലായി മഞ്ജു വാര്യരുടെ കിടിലൻ ചിത്രങ്ങൾ

67

നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ പകരം വെക്കാനില്ലാത്ത അഭിനയ പ്രകടനത്തിനത്തിൽ കൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മഞ്ജു വാര്യർ. ഒന്നിനൊന്ന മികച്ച നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മഞ്ജു മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയാണ് അറിയപ്പെടുന്നത്.

അതേ സമയം അഭിനേത്രി മാത്രമല്ല മികച്ച ഒരു ഗായിക കൂടിയാണ് താനെന്ന് ഇപ്പോൾ മഞ്ജു വാര്യർ തെളിയിച്ച് കഴിഞ്ഞു. മാത്രമല്ല നിർമ്മാതാവായും നടി തിളങ്ങുകയാണ്. അടുത്തിടെ സൈമ അവാർഡിൽ തമിഴിലും മലയാളത്തിലും മികച്ച നടിയായി തിരഞ്ഞെടുത്തത് മഞ്ജു വാര്യരെ ആയിരുന്നു.

Advertisements

Also Read
ഒരുമിച്ച് മുൻപും വർക്ക് ചെയ്തിരുന്നെങ്കിലും ഇഷ്ടവും അടുപ്പവും തോന്നിയത് ആ ലൊക്കേഷനിൽ വച്ചായിരുന്നു: പ്രണയ വിവാഹത്തെകുറിച്ച് ശ്രീക്കുട്ടി

അതേ സമയം മഞ്ജുവിന് ഇന്ന് ആരാധകർ ഏറെയാണ്. താരത്തിന്റെ ഓരോ ചിത്രങ്ങളും മേക്ക് ഓവറുകളും ഞൊടിയിടയിലാണ് സോഷ്യൽമീഡിയയിൽ നിറയാറുള്ളത്. നേരത്തെ സ്‌റ്റൈലിഷ് എത്തിയ ലുക്കും തരംഗമായിരുന്നു. ഇപ്പോൾ മലയാളത്തിന്റെ സ്വന്തം ചിരിക്കുടുക്ക കൂടിയായിരിക്കുകയാണ് മഞ്ജു.

ചിരിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ചിത്രം വൈറലായത്. ഉറക്കെ ചിരിക്കുക, ഇടയ്ക്കെല്ലാം ചിരിക്കുക, എല്ലാത്തിനുമപരി സ്വയം ചിരിക്കുക എന്ന കുറിപ്പോടെയാണ് മഞ്ജു പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

നീല കുർത്തയിൽ അതി സുന്ദരിയായി ചിരിച്ചു നിൽക്കുന്ന താരത്തിന് ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നും എപ്പോഴും ഇങ്ങനെ ചിരിക്കാനാണ് ഏറെപ്പേരും പറയുന്നത്.
രാഹുൽ എം സത്യൻ എടുത്ത നാല് കാൻഡിഡ് ചിത്രങ്ങളെ ഒന്നിച്ചാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read
അയാൾ അങ്ങനെയൊക്കെ ചെയ്തപ്പോൾ ആരും എന്നെ സഹായിച്ചില്ല, സംഭവം മാനസികമായി തളർത്തി; ദുരനുഭവം വെളിപ്പെടുത്തി സണ്ണി ലിയോൺ

എന്നും ഈ ചിരി ഇതുപോലെയുണ്ടാകട്ടെയെന്നും ചിരിയാണ് സാറേ ഇവരുടെ മെയിൻ എന്നുമെല്ലാമുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്. ജീവിതത്തിലെ തകർച്ചകളെയും പ്രതിസന്ധികളെയും ഊർജമാക്കി ശക്തമായി രണ്ടാമതൊരു തിരിച്ചുവരവ് നടത്തി പ്രേക്ഷകർക്ക് മുന്നിൽ അവർ തലയുയർത്തി നിൽക്കുക യാണ് മഞ്ജു വാര്യർ ഇപ്പോൾ.

Advertisement